സ്വപ്‌നതുല്യം ഈ കാഴ്ച!!! ബിഗ് ബോസ് മലയാളത്തില്‍ ലാലേട്ടനൊപ്പം ഉലകനായകന്റെ മാസ് എന്‍ട്രി
മലയാളത്തിലെ ഏറ്റവും മികച്ച ടെലിവിഷന്‍ റിയാലിറ്റി ഷോ ആയി മാറിയ ബിഗ് ബോസ് സീസണ്‍ 4-ന്റെ വേദിയിലേക്ക് ഉലകനായകന്‍ കമല്‍ ഹാസന്‍ നടന്നെത്തുന്നു. സ്വപ്‌നതുല്യമെന്ന് വിചാരിക്കുന്ന സന്ദര്‍ഭങ്ങളാണ് ബിഗ് ബോസില്‍ ഇനിയുള്ളത്. തന്റെ പ്രിയ മത്സരാര്‍ത്ഥികളെ കാണാനും ഒപ്പം പുതിയ ചിത്രം വിക്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കാനുമാണ് കമല്‍ ഹാസന്‍ ബിഗ് ബോസ് സീസണ്‍ 4-ന്റെ വേദിയിലേക്ക് എത്തുന്നത്.
തമിഴ് ബിഗ് ബോസിന്റെ അവതാരകനായി തിളങ്ങിയ കമല്‍ ഹാസന്‍ മലയാളം ബിഗ് ബോസിന്റെ വേദിയില്‍ ഇതാദ്യമായാണ് എത്തുന്നത്. ഇന്ത്യന്‍ സിനിമയിലെ രണ്ട് ഇതിഹാസങ്ങള്‍ ഒരേസമയം വേദിയിലെത്തുന്നു എന്ന അപൂര്‍വ്വതയും ഈ നിമിഷത്തെ ഏറെ ധന്യമാക്കുന്നു.

എന്റെ പ്രിയപ്പെട്ട ഏഷ്യാനെറ്റ് പ്രേക്ഷകര്‍ക്ക് നമസ്‌കാരം. ബിഗ് ബോസ് വീട്ടിലേക്ക് എന്നെക്കൂടി ചേര്‍ത്തതിന് വളരെ നന്ദി. എങ്ങനെ പോകുന്നു, കിളികളെ ഇറക്കിവിട്ടോ എന്ന കമല്‍ ഹാസന്റെ ചോദ്യത്തിന് ബിഗ് ബോസ് വളരെ നന്നായി മുന്നോട്ടു പോകുന്നുവെന്നും കുറച്ച് കിളികളെ ഇറക്കിവിട്ടെന്നും ഇനിയും കിളികളെ ഇറക്കിവിടാനുണ്ടെന്നും തമാശരൂപേണ ലാലേട്ടന്‍ മറുപടി പറയുന്നു. ഗ്രാന്‍ഡ് ഫിനാലെ അടുക്കാറായെന്നും അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടക്കുകയാണെന്നും ലാലേട്ടന്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തവണ എന്തായാലും സംഗതി ഞങ്ങള്‍ കളറാക്കും എന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ കളറാണ് എന്നായിരുന്നു കമല്‍ ഹാസന്റെ മാസ് മറുപടി.

പിന്നീട് മത്സരാര്‍ത്ഥികള്‍ക്കൊപ്പം കമല്‍ ഹാസനും ചേരുന്നു. ഉലകനായകന്റെ വരവിനെ ആകാംക്ഷയോടെ കാത്തിരുന്ന മത്സാര്‍ത്ഥികള്‍ക്ക് ആവേശം പകരുന്നതായിരുന്നു അദ്ദേഹത്തിന്റെ വരവ്. അദ്ദേഹത്തിനുള്ള ട്രീറ്റ് ആയി എല്ലാവരും ഒത്തുചേര്‍ന്നുള്ള നൃത്തവും പാട്ടും മറ്റ് കലാപരിപാടികളുമൊക്കെ അവതരിപ്പിക്കുന്നുണ്ട്.
കമല്‍ഹാസന്‍ വരുന്നത് പ്രമാണിച്ച് ഈ വാരം എവിക്ഷന്‍ ഇല്ലെന്നായിരുന്നു മത്സരാര്‍ത്ഥികളില്‍ പലരും വിചാരിച്ചിരുന്നത്. എന്നാല്‍ ഈ ആഴ്ചത്തെ നോമിനേഷന്‍ ലിസ്റ്റില്‍ നിന്നും ഒരാള്‍ നിശ്ചയമായും പുറത്തുപോകും.

നാല് പേരാണ് ഇക്കുറി നോമിനേഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നത്. സുചിത്ര, അഖില്‍, സൂരജ്, വിനയ് മാധവ് എന്നിവരാണ് ഈ വാരം എവിക്ഷനെ നേരിടുന്നത്. ഇതില്‍ ഒന്നോ രണ്ടോ പേരായിരിക്കും പുറത്തുപോവുക.
സുചിത്ര ഇതാദ്യമായാണ് എവിക്ഷനെ നേരിടുന്നത്. സ്വയം നോമിനേറ്റ് ചെയ്താണ് സുചിത്ര ലിസ്റ്റില്‍ ഇടംപിടിച്ചതെന്ന പ്രത്യേകതയും ഉണ്ട്. അഖിലും സൂരജും അപൂര്‍വ്വമായി മാത്രമേ നോമിനേഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുള്ളൂ. എന്നാല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്ന വിനയ് മാധവ് ഹൗസിനുള്ളില്‍ വന്നതിന്റെ പിന്നാലെയുള്ള മിക്ക ആഴ്ചകളിലും നോമിനേറ്റ് ചെയ്യപ്പെടാറുണ്ടായിരുന്നു.

ഈ ആഴ്ചത്തെ ഹൗസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട സുചിത്രയായിരിക്കും പുറത്തു പോവുക എന്ന് തന്നെ ഉറപ്പിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. അതിനുള്ള സൂചനകളും കിട്ടിക്കഴിഞ്ഞു. പക്ഷെ, സുചിത്ര പുറത്തുപോകുന്നത് ഹൗസ്‌മേറ്റ്‌സില്‍ പലര്‍ക്കും വലിയ വിഷമമുണ്ടാക്കും. എല്ലാവരുടെയും കണ്ണിലുണ്ണിയായി നിറഞ്ഞുനിന്ന സുചിത്രയുടെ എലിമിനേഷന്‍ പലരും ഉള്‍ക്കൊള്ളാന്‍ തന്നെ ദിവസങ്ങളെടുക്കും.

സീരിയല്‍ രംഗത്തു നിന്നും വന്ന സുചിത്ര ഏഷ്യാനെറ്റിലെ വാനമ്പാടി സീരിയലിലൂടെയാണ് പ്രശസ്തയായത്. ഏഷ്യാനെറ്റിലെ തന്നെ ചില ഷോകളുടെ അവതാരകയായും സുചിത്ര ശ്രദ്ധിക്കപ്പെട്ടിരുന്നു.
സെയ്ഫ് ഗെയിം കളിച്ച് രക്ഷപ്പെടാന്‍ സാധിക്കില്ലെന്ന് തന്നെയാണ് ബിഗ് ബോസ് സൂചനകള്‍ നല്‍കുന്നത്. അതാണ് ഈ ആഴ്ച തെളിഞ്ഞു കാണുന്നതും. എന്നിരുന്നാലും ബിഗ് ബോസിന്റെ ഈ ആഴ്ചയിലെ എവിക്ഷന്‍ ഹൗസിനുള്ളിലും പ്രേക്ഷകര്‍ക്കിടയിലും വലിയ ചര്‍ച്ചയാകുമെന്ന് തന്നെയാണ് കരുതുന്നത്.


Click it and Unblock the Notifications