ഷോയെ ബഹുമാനിക്കുന്നവരേയും നിയമങ്ങള്‍ അനുസരിക്കുന്നവരേയും മാത്രം അവിടെ നിര്‍ത്തു, ഉമ നായര്‍

മാര്‍ച്ച് 27ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. 17 പേരുമായി തുടങ്ങിയ ഷോയില്‍ ഇപ്പോള്‍ 9 പേരാണുള്ളത്. ഇനിയുള്ള 28 ദിവസം മത്സരാര്‍ത്ഥികളെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. മത്സരം ആകെ മുറുകിയിരിക്കുകയണ്. ഇതുവരെ കണ്ടതല്ല ഇനി വരാന്‍ പോകുന്നതാണ് യഥാര്‍ത്ഥ ഗെയിമെന്നുളള സൂചനയാണ് ബിഗ് ബോസ് പുറത്ത് വിടുന്ന വീഡിയോകളില്‍ നിന്ന് വ്യക്തമാകുന്നത്.

കഴിഞ്ഞ സീസണുകളെ പോലെയായിരിക്കില്ലന്ന് മുന്നറിയിപ്പ് നല്‍കികൊണ്ടാണ് മോഹന്‍ലാല്‍ ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. കഴിഞ്ഞ സീസണുകളിലെ പോരായ്മകളൊക്കെ ഒരുപരിധിവരെ പരിഹരിച്ച കൊണ്ടായിരുന്നു മേക്കേഴ്‌സ ഷോ ഒരുക്കിയത്. ഒന്നാം വാരം മുതല്‍ ഈ കഴിഞ്ഞു പോയ പത്താം ആഴ്ച വരെ പ്രേക്ഷകരെ മടിപ്പിക്കാതെയായിരുന്നു ഷോ മുന്നോട്ട് പോയത്.

പുറത്ത്

മികച്ച പ്രേക്ഷക സ്വീകാര്യത നേടി ബിഗ് ബോസ് ഷോ മുന്നോട്ട് പോകുമ്പോഴാണ് നാടകീയ സംഭവങ്ങള്‍ ഹൗസില്‍ അരങ്ങേറിയത്. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് മത്സരാര്‍ത്ഥികള്‍ ഷോയില്‍ നിന്ന് പുറത്തു പോകുന്നത്. ജാസ്മിന്‍ ക്വിറ്റ് ചെയ്ത് ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് റോബിനെ ഷോയില്‍ നിന്ന് പുറത്താക്കുന്നത്. റിയാസുമായി നടന്ന ഫിസിക്കല്‍ ഫൈറ്റിനെ തുടര്‍ന്നാണ് നടപടി.

മേഹന്‍ലാല്‍ എത്തുന്ന വാരാന്ത്യം എപ്പിസോഡില്‍ ഡോക്ടര്‍ ഹൗസിലേയ്ക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഹൗസ് അംഗങ്ങളും ആരാധകരും. എന്നാല്‍ എല്ലാവരേയും ഞെട്ടിപ്പിച്ച് കൊണ്ട് താരത്തെ പുറത്താക്കിയത്. ഏറെ ദുഃഖമുണ്ടെങ്കിലും ചിരിച്ച മുഖത്തോടെയാണ് ഡോക്ടർ യാത്ര പറഞ്ഞത്

റോബിന്  പിന്തുണ

താരങ്ങളുടെ ഇടയില്‍ നിന്ന് പോലും പിന്തുണയുള്ള മത്സരാര്‍ത്ഥിയായിരുന്നു റോബിന്‍. ഇപ്പോഴിത ഡോക്ടറിന്റെ പടിയിറക്കത്തില്‍ നിരാശ പങ്കുവെച്ച് നടി ഉമ നായര്‍. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത് പോകാന്‍ അര്‍ഹരായവരുണ്ടെന്നും ഉമ കുറിപ്പില്‍ പറയുന്നു.

നടിയുടെ വാക്കുകള്‍ ഇങ്ങനെ...' ഒരു പക്ഷെ ഞാന്‍ ആദ്യമായി ആവും എന്റെ സ്വന്തം അക്കൗണ്ടില്‍ വന്ന് ബിഗ് ബോസ്സ് എന്ന ഷോ യെ പറ്റി അഭിപ്രായം പറയുന്നത്. 2 തവണ മറ്റൊരു പോസ്റ്റിനടയില്‍ പറഞ്ഞിട്ടുണ്ട്. ഒരുപാട് ജനങ്ങള്‍ കാണുകയും ഇഷ്ടപെടുകയും ചെയുന്ന ഈ ഷോയെ ആദ്യമായി കാണാന്‍ പാടില്ലാത്ത ഒന്ന് എന്ന് തോന്നിപ്പിച്ചു.പല കാരണം പറഞ്ഞു റോബിനെ പുറത്താക്കിയ നിയമം കൊണ്ട് റിയാസ്, വിനയ്, റോണ്‍സണ്‍ എന്നവരെയും പുറത്താക്കണം' ഉമ പറയുന്നു

അവിടെ നിർത്തേണ്ടത്

'ജാസ്മിന്‍ സ്വന്തമായി പോയത് കൊണ്ട് ആ ജോലി ഒഴിവായി. ബിഗ് ബോസ് 4 നെ സ്‌നേഹിക്കുന്ന ബഹുമാനിക്കുന്ന നിയമങ്ങള്‍ അനുസരിക്കുന്നവര്‍ മാത്രം അവിടെ നിര്‍ത്തു'; നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

നിരവധി പേരണ് താരത്തെ പിന്തുണച്ച് രംഗത്ത് എത്തിയത

തിരിച്ചെത്തി

മുംബൈയില്‍ നിന്ന് ഡോക്ടര്‍ റോബിന്‍ തിരികെ നാട്ടില്‍ എത്തിയിട്ടുണ്ട്. നൂറ് കണക്കിന് ആളുകളാണ് റോബിനെ സ്വീകരിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. തന്നെ പന്തുണച്ച് എല്ലാവര്‍ക്കും ഇതിനോടകം തന്നെ നന്ദി അറിയിച്ചിട്ടുണ്ട് . ഇത്രയും ജനപിന്തുണ തനിക്ക് ലഭിക്കുമെന്ന് റോബിന്‍ പോലും വിചാരിച്ചിരുന്നില്ല.

ഡോക്ടർ പുറത്ത് പോയെങ്കിലും സംഭവബഹുലമായി ഷോ മുന്നോട്ട് പോവുകയാണ്. ബ്ലെസ്ലി, ദില്‍ഷ, ലക്ഷ്മി പ്രിയ, ധന്യ, അഖില്‍, സൂരജ്, വിനയ്, റിയാസ്, റോണ്‍സണ്‍, എന്നിവരാണ ഇപ്പോള്‍ ഹൗസിലുള്ളത്.ബ്ലെസ്ലി, ദില്‍ഷ, ലക്ഷ്മി പ്രിയ, ധന്യ, റിയാസ് എന്നിവര്‍ ഗെയിമില്‍ ആക്ടീവ് ആയിട്ടുണ്ട്.

ഉമ നായരുടെ പോസ്റ്റ്

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X