എവിക്ഷനില്‍ വമ്പന്‍ ട്വിസ്റ്റ്; സേഫ് ഗെയിം കളിച്ചതാണ് അപര്‍ണ പറ്റിയ അബദ്ധം, പരിഭവങ്ങളുമായി ആരാധകരും
ബിഗ് ബോസ് മലയാളത്തിന്റെ മറ്റൊരു ആഴ്ച കൂടി പൂര്‍ത്തിയാവുമ്പോള്‍ ഒരു മത്സരാര്‍ഥി കൂടി പുറത്തേക്ക് പോവുമെന്നുള്ള വിവരമാണ് ലഭിക്കുന്നത്. കഴിഞ്ഞ ആഴ്ച നിമിഷ പുറത്തായി. ഈ ആഴ്ച മുതലിനി എല്ലാ ആഴ്ചകൡും എവിക്ഷന്‍ ഉണ്ടായേക്കും എന്നാണ് അറിയുന്നത്. മാത്രമല്ല മുന്നോട്ടുള്ള കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ടൈറ്റില്‍ വിന്നര്‍ ആരായിരിക്കുമെന്ന കാര്യം വ്യക്തമാവുകയും ചെയ്യും.
ഈ ആഴ്ച എലിമിനേഷനില്‍ ഉണ്ടായിരുന്ന ബ്ലെസ്ലി സേഫ് ആയി. കഴിഞ്ഞ എപ്പിസോഡില്‍ മോഹന്‍ലാലാണ് ഇക്കാര്യം അറിയിച്ചത്. ഇനി അവശേഷിക്കുന്നത് വിനയ് മാധവ്, ലക്ഷ്മിപ്രിയ, റോബിന്‍, ദില്‍ഷ, അപര്‍ണ, ധന്യ മേരി വര്‍ഗീസ് എന്നിവരാണ്. ഇവരില്‍ ഒന്നോ രണ്ടോ പേര്‍ പോയേക്കും. എന്നാല്‍ അതറിയണമെങ്കില്‍ ചില ട്വിസ്റ്റുകള്‍ കൂടിയുണ്ട്.

ലക്ഷ്മിപ്രിയയും വിനയ് മാധവും ഒരു ടീമാണ്. അതുപോലെ ധന്യയും റോബിനും ഒരു ടീമായി കളിക്കുന്നു. ഇരു ടീമുകളില്‍ നിന്നും ലക്ഷ്മിയും വിനയും കാര്‍ഡ് കണ്ടെടുക്കുകയും പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അപര്‍ണയും ദില്‍ഷയും ടാസ്‌കില്‍ കളിക്കുന്നതായി പ്രൊമോ വീഡിയോയില്‍ കാണിച്ചിട്ടില്ല എന്നതാണ് രസകരം. ഇരുവരും എലിമിനേഷനില്‍ ഉള്ളവരാണെങ്കിലും അവര്‍ എവിടെ പോയെന്ന ചോദ്യം ഉയരുകയാണ്.

എന്തായാലും ഈ ആഴ്ച അപര്‍ണ മള്‍ബറി പുറത്ത് പോവാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. അപര്‍ണ സേഫ് ഗെയിം കളിക്കാതെ, പറയേണ്ടത് പറഞ്ഞ് പ്രതികരിച്ചിരുന്നെങ്കില്‍ അവിടെ നില്‍ക്കുമായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ അപര്‍ണ സേഫ് ഗെയിമര്‍ ആയത് കൊണ്ട അവരെ എവിക്ട് ആക്കാന്‍ അര്‍ഹതയുണ്ട.

പ്രൊമോയില്‍ കാണിക്കുന്ന കാര്യങ്ങള്‍ എപ്പിസോഡില്‍ പകുതി എങ്കിലും കാണിക്കണം. ഫുള്‍ കാണിക്കാന്‍ പറഞ്ഞില്ലല്ലോ. പകുതി എങ്കിലും കാണിക്കൂ. മാത്രമല്ല റോബിന്റെയും അപര്‍ണയുടെയും പിന്നെ ധന്യയുടെയും ഡാന്‍സ് കാണിക്കാത്തത് അത് വളരെ മോശം ആയി പോയെന്നാണ് ഭൂരിഭാഗം കമന്റുകളിലും പറയുന്നത്. മോഹന്‍ലാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് വലിയ ആഘോഷമാണ് വീടിനകത്ത് നടന്നത്. മത്സരാര്‍ഥികളെല്ലാവരും ഡാന്‍സും പാട്ടും സ്‌കിറ്റുമൊക്കെ അവതരിപ്പിച്ചു.

പ്രൊമോ വീഡിയോയില്‍ റോബിനും അപര്‍ണയും ചേര്‍ന്ന് കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സ് കാണിച്ചെങ്കിലും അത് എപ്പിസോഡില്‍ കാണിച്ചില്ല. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അത് കാണിക്കാന്‍ ഉദ്ദേശം ഇല്ലായിരുന്നെങ്കില്‍ പിന്നെന്തിനാണ് പ്രൊമോയില്‍ കാണിച്ചതെന്നാണ് ചോദ്യമുയരുന്നത്.


Click it and Unblock the Notifications