ബിഗ് ബോസ് ഷോയില്‍ നിന്ന് അപര്‍ണ്ണ പുറത്ത്, ഈ എവിക്ഷന്‍ പലര്‍ക്കുമുള്ള മുന്നറിയിപ്പ്...

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018ലാണ് മലയാളത്തില്‍ ബിഗ് ബോസ് ആദ്യമായി ആരംഭിക്കുന്നത്. പേളി മാണി, സാബു , രഞ്ജിനി, ശ്രീനീഷ് എന്നിവര്‍ മത്സരാര്‍ത്ഥികളായി എത്തിയ ഷോ വലിയ വിജയമായിരുന്നു. നിലവില്‍ നാലാം സീസനാണ് മലയാളത്തില്‍ നടക്കുന്നത്. തുടക്കം മുതല്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ ബിഗ് ബോസ് സീസണ്‍ 4 ന് കഴിഞ്ഞു. മലയാളി പ്രേക്ഷകര്‍ നാലാം ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു.

മാര്‍ച്ച് 27 ന് പതിനേഴ് മത്സരാര്‍ത്ഥികളുമായിട്ടാണ ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും ഷോയിലുണ്ട്. തുടക്കത്തില്‍ തന്നെ പ്രേക്ഷകരുടെ ശ്രദ്ധനേടാന്‍ ബിഗ് ബോസ് ഷോയ്ക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ ഭാഗത്തിനെക്കാളും വ്യത്യസ്തമായിട്ടായിരുന്നു ഇക്കുറി ഗെയിമും ടാസ്‌ക്കും ഒരുക്കിയത്. ഏകദേശം ഹിന്ദി ബിഗ് ബോസിന്റെ മാതൃകയിലാണ് സീസണ്‍ 4 മുന്നോട്ട് പോവുന്നത്.

ബിഗ് ബോസ് സീസണ്‍ നാല്

ബിഗ് ബോസ് സീസണ്‍ നാല് 56 ാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. എട്ടാം ആഴ്ച അവസാനിക്കുമ്പോള്‍ ഒരു എവിക്ഷനും കൂടി ഹൗസ് വേദിയാവുകയാണ്. നിലവില്‍ 13 മത്സരാര്‍ത്ഥികളാണ് വീടിനുള്ളിലുള്ളത്. ഇവര്‍ എല്ലാവരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഇതില്‍ ആര് പോയാലും പ്രേക്ഷകര്‍ക്ക് ഏറെ സങ്കടമാവും തമ്മില്‍ തല്ലും വഴക്കുമൊക്കെ നടക്കാറുണ്ടെങ്കിലും മത്സരാര്‍ത്ഥികള്‍ തമ്മില്‍ പ്രത്യേകമൊരു അടുപ്പമുണ്ട്.

  അപര്‍ണ്ണ

ഇപ്പോഴിതാ പുറത്ത് വരുന്നത് എട്ടാം ആഴ്ചയിലെ എവിക്ഷനുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ്. അപര്‍ണ്ണയാണ് ഈ ആഴ്ച ഹൗസില്‍ നിന്ന് യാത്രയാവുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ താരത്തിന്റെ സോഷ്യല്‍ മീഡിയ ടീമോ അപര്‍ണ്ണയുമായി ബന്ധപ്പെട്ട ആളുകളൊ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. കൂടാതെ താരം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുമില്ല. ബിഗ് ബോസ് ഷോ ടെലികാസ്റ്റ് ചെയ്താല്‍ മാത്രമേ ഇതിനെ കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ സാധിക്കുകയുള്ളൂ.

 പുറത്ത് പോകാന്‍ കാരണം

നേരത്തെ തന്നെ സാധ്യത ലിസ്റ്റില്‍ അപര്‍ണ്ണയുടെ പേര് പ്രചരിച്ചിരുന്നു. പുറത്ത് വന്ന റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ പ്രതീക്ഷിച്ച എവിക്ഷനാണ് അപര്‍ണ്ണയുടേത്. പ്രേക്ഷകരുടെ പിന്തുണയുണ്ടെങ്കിലും ബിഗ് ബോസ് സീസണ്‍ 4 ലെ സെയിഫ് ഗെയിമാറാണ് അപര്‍ണ്ണ. 55 ദിവസത്തിനിടെ ഇതുവരെയായിട്ടും താരത്തിന്റെ ശബ്ദം ഹൗസില്‍ ഉയര്‍ന്നിരുന്നില്ല. ഭാഷ പലപ്പോഴും ഒരു പ്രശ്‌നമായിന്നെങ്കിലും അപര്‍ണ്ണയുടെ എവിക്ഷന്‍ ഹൗസിലെ പലര്‍ക്കുമുള്ള മുന്നറിയിപ്പാണ്. ഇന്‍സ്റ്റഗ്രാമിലു മറ്റുമായി നിരവധി ഫോളോവേഴ്‌സുള്ള ആളാണ് അപര്‍ണ്ണ. എന്നാല്‍ സെയിഫ് പ്ലേ തുടര്‍ന്നാല്‍ പ്രേക്ഷകര്‍ കൂടെയുണ്ടാകില്ലെന്നുള്ള സൂചന കൂടിയാണ് ഈ എവിക്ഷന്‍. നേരത്തെ പലതവണ മോഹന്‍ലാല്‍ അപര്‍ണ്ണയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആദ്യത്തെ വിദേശി

മലയാളം ബിഗ് ബോസ് ഷോയില്‍ എത്തുന്ന ആദ്യത്തെ വിദേശിയാണ് അപര്‍ണ്ണ മള്‍ബറി. വിദേശിയാണെങ്കിലും പച്ചവെള്ളം പോലെയാണ് മലയാളം സംസാരിക്കുന്നത്. ബക്കിയുള്ള മത്സാരാര്‍ത്ഥികളെക്കാളും അപര്‍ണ്ണ വീട്ടില്‍ മലയാളം സംസാരിക്കും. പല എപ്പിസോഡുകളിലും ഇത് എടുത്തു പറഞ്ഞു കൊണ്ട് മോഹന്‍ലാല്‍ പ്രശംസിച്ചിരുന്നു . ഹൗസിന് അകത്തും പുറത്തും അധികം വിമര്‍ശനം കേള്‍ക്കാത്ത പേരായിരുന്നു അപര്‍ണ്ണയുടേത്. എല്ലവരോടും മാന്യമായ രീതിയിലായിരുന്നു പെരുമാറിയിരുന്നത്. അതിനാല്‍ തന്നെ അധികം നോമിനേഷനിലും അപര്‍ണ്ണ പെട്ടിരുന്നില്ല.

Recommended Video

വന്നു പറഞ്ഞാൽ റോബിനെ ഞാൻ കെട്ടിച്ചുകൊടുക്കും | Bigg Boss Malayalam Dilsha's Brother Reveals
 13 പേര്‍

ഡേക്ടര്‍ റോബിന്‍, ദില്‍ഷ, ബ്ലെസ്ലി, ജാസ്മിന്‍, ലക്ഷ്മിപ്രിയ, ധന്യ, സുചിത്ര, അഖില്‍, സൂരജ്, റിയാസ്, വിനയ്, റോണ്‍സണ്‍ തുടങ്ങിയവരാണ് നിലവില്‍ ഹൗസിലുള്ളത്. ഡേക്ടര്‍ റോബിന്‍, ദില്‍ഷ, ബ്ലെസ്ലി, ലക്ഷ്മിപ്രിയ, ധന്യ, വിനയ് എന്നിവരും അപര്‍ണ്ണയ്‌ക്കൊപ്പം നോമിനേഷനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒരാളാണോ കൂടുതല്‍ ആളുകളാണോ പുറത്ത് പോകുന്നതെന്ന് കാത്തിരുന്ന കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X