വിഷുവിനും ബിഗ് ബോസിന്റെ സീക്രട്ട് ടാസ്‌ക്ക്, കണിക്കൊപ്പം സര്‍പ്രൈസ്, നിറ കണ്ണുകളോടെ മത്സരാര്‍ത്ഥികള്‍

ബിഗ് ബോസ് ഹൗസില്‍ എപ്പോള്‍ എന്ത് സംഭവിക്കുമെന്നത് കണ്ട് തന്നെ അറിയേണ്ട കാര്യമാണ്. പ്രവചനാതീതമാണ് ഹൗസിലെ കാര്യങ്ങള്‍. മത്സരാര്‍ത്ഥികള്‍ എല്ലാവരും തന്നെ നല്ല ഫോമില്‍ ആയത് കൊണ്ട് പ്രശ്‌നങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. പലപ്പോഴും നിസ്സാര കാര്യങ്ങളാണ് ബിഗ് ബോസ് ഹൗസിന്റെ അന്തരീക്ഷം മാറ്റുന്നത്. ഏറ്റവും കൂടുതല്‍ വഴക്കുകളും പ്രശ്‌നങ്ങളും നടന്ന ആഴ്ചയായിരുന്നു ഇത്. മൂന്നാമത്തെ ആഴ്ച തുടങ്ങിയപ്പോള്‍ തന്നെ ബിഗ് ബോസ് ഹൗസില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയായിരുന്നു.

ഒന്നിന് പുറകെ ഒന്നായി വഴക്കും പ്രശ്‌നങ്ങളും ഹൗസില്‍ തുടർക്കഥയാകുമ്പോഴും ആഘോഷങ്ങളുടെ കാര്യത്തില്‍ മത്സരാര്‍ത്ഥികള്‍ പിന്നോട്ട് നില്‍ക്കാറില്ല. പ്രശ്‌നങ്ങളെല്ലാം മറന്ന് ഇവര്‍ ഒന്ന് ചേരാറുണ്ട്. ഇപ്പോഴിത വിഷു ആഘോഷം കളറാക്കാനുള്ള തയ്യാറെടുപ്പിലാണ് മത്സരാര്‍ത്ഥി. എന്നാല്‍ വെറുതെ ഒരു വിഷു ആഘോഷമല്ല. വിഷുവും ഒരു രഹസ്യ ടാസ്‌ക്കായിട്ടാണ് നല്‍കിയിരിക്കുന്നത്. കണിയൊരുക്കുന്നത് മുതല്‍ സഹമത്സരാര്‍ത്ഥികളെ കണി കാണിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ സുചിത്രയേയും ശാലിനിയേയുമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഇതും മത്സരത്തിന്റെ ഭാഗമായിട്ടുള്ള രഹസ്യ ടാസ്‌ക്കാണെന്ന് ബിഗ് ബോസ് പ്രത്യേകം പറഞ്ഞിട്ടുണ്ട്.

വിഷുക്കണി

സുചിത്രയോടാണ് ആദ്യം ഇക്കാര്യം പറയുന്നത്. കണ്‍ഫെഷന്‍ റൂമിലേയ്ക്ക് വിളിച്ചിട്ടാണ് കണിയൊരുക്കുന്നതുമായി ബന്ധപ്പെട്ട സീക്രട്ട് ടാസ്‌ക്കിന്റെ കാര്യം പറയുന്നത് കുശലാന്വേഷണത്തിന് ശേഷമായിരുന്നു രഹസ്യ ദൗത്യത്തെ കുറിച്ച് പറഞ്ഞത്. വിഷുക്കണി ഒരുക്കുന്നതിനുള്ള ചുമതല സുചിത്രയ്ക്കും ശാലിനിക്കുമാണെന്നും എന്നാല്‍ കണി ഒരുക്കുന്നത് വീട്ടിലെ മറ്റാരും അറിയാതെ വളരെ രഹസ്യമായിട്ട് വേണമെന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്. ഇതും ഗെയിമിന്റെ ഭാഗമാണെന്ന് ബിഗ് ബോസ് ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു. അഖിലാണ് ഈ വര്‍ഷത്തെ ബിഗ് ബോസ് ഹൗസിലെ കൃഷ്ണന്‍.

നിര്‍ദ്ദേശം

സുചിത്രയ്ക്ക് ബിഗ് ബോസ് നല്‍കിയ നിര്‍ദ്ദേശം ഇങ്ങനെയായിരുന്നു.'വീട്ടിലെ മറ്റ് അംഗങ്ങള്‍ ഉറങ്ങി എന്ന് ഉറപ്പുവരുത്തിയശേഷം കണ്‍ഫെഷന്‍ റൂമിലേക്ക് എത്തുക. അവിടെ കണിക്കുള്ള സാധനങ്ങള്‍ തയ്യാറാക്കിവെച്ചിട്ടുണ്ടാകും. സുചിത്രയ്ക്കൊപ്പം ശാലിനിയും ഉണ്ടാകും. ഈ വിവരങ്ങള്‍ കണി കാണുന്നതുവരെ ടാസ്‌ക്കില്‍
പങ്കെടുക്കുന്ന മൂന്നു പേരല്ലാതെ മറ്റാരും അറിയരുതെന്നായിരുന്നു ബിഗ് ബോസിന്റെ നിര്‍ദ്ദേശം. ഇതൊരു സീക്രട്ട് ടാസ്‌ക്കാണെന്ന് പല തവണ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്. സുചിത്ര പോയതിന് പിന്നാലെ ശാലിനിയേയും ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേയ്ക്ക് വിളിക്കുകയായിരുന്നു. എന്നാല്‍ സുചിത്ര ഈ വിവരം ആരോടും പറഞ്ഞില്ല.

സർപ്രൈസ്

എന്തിനാണ് ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേയ്ക്ക് വിളിപ്പിച്ചതെന്ന് ചോദിച്ചിരുന്നു. ശാലിനിയ്ക്കായിരുന്നു ഇത് അറിയേണ്ടത്. എന്നാല്‍ സുചിത്ര ഒന്നും വിട്ടു പറഞ്ഞില്ല. ബിഗ്‌ബോസ് വിളിപ്പിച്ച കാര്യം പറഞ്ഞ് കൊണ്ടിരുന്നപ്പോള്‍ തന്നെ ശാലിനിയെ കണ്‍ഫെഷന്‍ റൂമിലേയ്ക്ക് വിളിപ്പിക്കുകയായിരുന്നു. ശാലിനിയും അഖിലും സുചിത്രയും ചേര്‍ന്ന് ഉഗ്രന്‍ സര്‍പ്രൈസ് തന്നെ കുടുംബാംഗങ്ങള്‍ക്ക് കൊടുക്കുന്നുണ്ട്. ഒപ്പം തന്നെ വിഷു ദിന സ്‌പെഷ്യലായി കുടുംബാംഗങ്ങളുടെ വീഡിയോയും കാണിച്ചു കൊടുക്കുന്നുണ്ട്. ഏറെ വൈകാരിക മുഹൂര്‍ത്തത്തിനായിരുന്നു ബിഗ് ബോസ് ഹൗസ് സാക്ഷ്യം വഹിച്ചത്.

വാരാന്ത്യം എപ്പിസോഡ്

നാളെയാണ് മോഹന്‍ലാല്‍ എത്തുന്ന വാരാന്ത്യം എപ്പിസോഡ്. നിരവധി നാടകീയ സംഭവങ്ങളാണ് ഈ ഒരാഴ്ച ഹൗസിനുള്ളില്‍ നടന്നത്. ലക്ഷ്മി പ്രിയ, ഡെയ്‌സി, അശ്വിന്‍, ജാസ്മിന്‍, നവീന്‍, ശാലിനി, അഖില്‍ എന്നിവരാണ ഇക്കുറി നോമിനേഷനില്‍ ഇടം പിടിച്ചിരിക്കുന്നത്. ഡെയ്‌സിയും ജാസമിനും ഇത് രണ്ടാം തവണയാണ് നോമിനേഷനില്‍ എത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ക്യാമറ സ്‌പെയിസ് കിട്ടുന്ന മത്സര്‍ത്ഥികളാണ് ഇവര്‍. ഡെയ്‌സി, ജാസ്മിന്‍, ലക്ഷ്മിപ്രിയ, ശാലിനി എന്നിവരെ ചുറ്റുിപ്പറ്റി നിരവധി സംഭവങ്ങള്‍ ഹൗസില്‍ നടന്നിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X