For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംഗതി കളറായ ബിഗ് ബോസിലെ നൂറ് ദിനങ്ങള്‍; മത്സരാര്‍ത്ഥികളുടെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൂടെ ഒരു യാത്ര

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4-ന്റെ ഗ്രാന്റ് ഫിനാലെയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍. ആര് കപ്പുയര്‍ത്തും എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുളളൂ. റിയാസ് സലിം, ധന്യ മേരി വര്‍ഗ്ഗീസ്, ലക്ഷ്മിപ്രിയ, ദില്‍ഷ, സൂരജ്, ബ്ലെസ്‌ലി എന്നീ ആറ് മത്സരാര്‍ത്ഥികളാണ് ഇനിയുള്ള ഫൈനലിനെ നേരിടേണ്ടത്.

  നൂറു ദിവസം നീണ്ടുനിന്ന ബിഗ് ബോസ് മലയാളം സീസണ്‍ 4-ല്‍ പല കാര്യങ്ങളും ചര്‍ച്ചയായി. ഡിബേറ്റ് സെഷനിലും ടാസ്‌ക്കുകളിലുമെല്ലാം മത്സരാര്‍ത്ഥികളുടെ മനോനിലവാരം പ്രേക്ഷകര്‍ക്ക് പ്രേക്ഷകര്‍ക്ക് നേരിട്ട് കണ്ടറിയാന്‍ സാധിച്ചിരുന്നു.

  മറ്റേത് സീസണേക്കാളും വളരെ വ്യത്യസ്തവും വൈവിധ്യങ്ങള്‍ നിറഞ്ഞതുമായിരുന്നു നാലാം സീസണ്‍. ന്യൂ നോര്‍മല്‍ എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിച്ച സീസണ്‍ അക്ഷരാര്‍ത്ഥത്തില്‍ വ്യത്യസ്തതകളെ ആഘോഷിക്കുകയായിരുന്നു. ടെലിവിഷന്‍ താരങ്ങളും വിവിധ ജെന്‍ഡറുകളെ പ്രതിനിധാനം ചെയ്യുന്നവരും ഷോയിലേക്ക് കടന്നുവന്നത് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കളഞ്ഞു.

  ഷോയുടെ തുടക്കത്തില്‍ തന്നെ മത്സരാര്‍ത്ഥികള്‍ പലരും തങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകളും നടത്തിയിരുന്നു. അശ്വിന്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് തുറന്നുപറഞ്ഞതും നിമിഷ തന്റെ മാതാപിതാക്കളുടെ ടോക്‌സിക് സ്വഭാവം തുറന്നുപറഞ്ഞതും ഷോയുടെ ആരംഭത്തില്‍ തന്നെ നടന്ന സംഭവങ്ങളാണ്.

  Also Read: ബ്ലെസ്ലി മോശക്കാരനെന്ന് വിളിച്ചു പറയാന്‍ മാത്രം മണ്ടനല്ല റോബിന്‍! പിന്നില്‍ റിയാസിനെ തോല്‍പ്പിക്കാനുള്ള ചതിയോ?

  ഈ സീസണിലും ഒരു ലവ് ട്രാക്ക് ആദ്യമേ തന്നെ പൊന്തിവന്നിരുന്നു. ദില്‍ഷയോട് ക്രഷ് ഉണ്ടെന്ന് ബ്ലെസ്‌ലിയും റോബിനും പറഞ്ഞത് ബിഗ് ബോസില്‍ ത്രികോണപ്രണയം എന്ന പുതിയ വാക്കിന് പ്രചാരം ലഭിക്കുന്നതിന് കാരണമാവുകയായിരുന്നു.

  42-ാം ദിവസം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്ന റിയാസ് ഇതേക്കുറിച്ച് കൂടുതല്‍ പറഞ്ഞത് ഹൗസില്‍ അന്ന് വലിയ ബഹളത്തിന് കാരണമായിരുന്നു.

  Also Read: റിയാസിന്റെ വിജയം നാടിന്റെ പുരോഗതിയുടെ തെളിവാകും; ടോപ് 3യുടെ വിജയ സാധ്യത ഇങ്ങനെ!

  അടിയും വഴക്കുമില്ലാതെ എന്ത് ബിഗ് ബോസ്? ബിഗ് ബോസ് ഹൗസില്‍ ടാസ്‌ക്കുകള്‍ക്കിടയിലും അല്ലാതെയും പലപ്പോഴും അടിയും വഴക്കും മൂലം ബഹളമുണ്ടാകുന്നത് സ്ഥിരം സംഭവമായി മാറിക്കഴിഞ്ഞിരുന്നു.

  ജാസ്മിനും റോബിനുമായിരുന്നു സ്ഥിരമായി ഏറ്റുമുട്ടിയിരുന്നത്. അവര്‍ പോയശേഷം പിന്നീടത് റിയാസിലേക്കും ലക്ഷ്മിപ്രിയയിലേക്കും വഴിമാറുകയായിരുന്നു. അല്ലാതെയും പലരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളും പടലപ്പിണക്കങ്ങളും പതിവായിരുന്നു.

  അതിനിടെയാണ് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനം വന്നെത്തിയത്. ഹൗസിലെ എല്ലാവരും ചേര്‍ന്നാണ് അത് ഗംഭീരമായി ആഘോഷിച്ചത്. ഒപ്പം മോഹന്‍ലാലിന് ഗംഭീരനൊരു കലാവിരുന്നും മത്സരാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നല്‍കിയിരുന്നു.

  ഉലകനായകന്‍ കമല്‍ഹാസന്റെ എന്‍ട്രിയും മറക്കാനാവാത്ത ഒരു നിമിഷമായിരുന്നു. അദ്ദേഹം നായകനായ പുതിയ ചിത്രം വിക്രത്തിന്റെ പ്രമോഷന് വേണ്ടിയും മത്സരാര്‍ത്ഥികളെ കാണാന്‍ വേണ്ടിയുമാണ് ബിഗ് ബോസിലെത്തിയത്. കമല്‍ഹാസന് വേണ്ടി മത്സരാര്‍ത്ഥികള്‍ ഒരുക്കിയ ട്രീറ്റ് കണ്ട് ഏറെ സന്തോഷിച്ചാണ് താരം മടങ്ങിയത്.

  ബിഗ് ബോസ് മലയാളം സീസണില്‍ ആദ്യമായാണ് ഒരു മത്സരാര്‍ത്ഥി പുറത്തായ സംഭവം ഉണ്ടാകുന്നത്. ടാസ്‌ക്കിനിടെ നടന്ന അവിചാരിതമായ സംഭവങ്ങളെ തുടര്‍ന്ന് റോബിന്‍ റിയാസിനെ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്നായിരുന്നു റോബിന് പുറത്തുപോകേണ്ടി വന്നത്. ഏതാനും ദിവസങ്ങള്‍ സീക്രട്ട് റൂമില്‍ കിടക്കേണ്ടി വന്നെങ്കിലും ഷോയുടെ നിയമപ്രകാരം റോബിന് പുറത്തുപോകേണ്ടി വന്നു.

  റോബിന്‍ സീക്രട്ട് റൂമിലായിരുന്ന സമയത്ത് തന്നെയായിരുന്നു ജാസ്മിന്‍ ഷോ വിടാന്‍ തീരുമാനിച്ചത്. റിയാസിന് മേലുണ്ടായ കയ്യാങ്കളിയെത്തുടര്‍ന്ന് റോബിനെ മാറ്റിനിര്‍ത്തിയെങ്കിലും തിരിച്ചുവരുമെന്ന ഒരു തോന്നലുണ്ടായിരുന്നു ജാസ്മിന്.

  അതുമാത്രമല്ല, താന്‍ മാനസികമായും ശാരീരികമായും ഏറെ തകര്‍ന്നുവെന്നും വ്യക്തമാക്കിയാണ് ജാസ്മിന്‍ ഷോ ക്വിറ്റ് ചെയ്ത് പോകാന്‍ താത്പര്യപ്പെട്ടത്. ബിഗ് ബോസ് അതനുവദിക്കുകയും ചെയ്തു. എല്ലാവരെയും വേദനിപ്പിച്ച ഒരു തീരുമാനമായിരുന്നു അത്.

  Also Read: 'റിയാസാണ് അവളുടെ ഏറ്റവും വലിയ എതിരാളി'; ധന്യയുടെ ധൈര്യത്തിലും ആത്മവിശ്വാസത്തിലും അഭിമാനിക്കുന്നുവെന്ന് ജോണ്‍

  ബിഗ് ബോസില്‍ പങ്കെടുക്കാനെത്തിയ താനുള്‍പ്പെടെയുള്ള LGBTQIA+ കമ്മ്യൂണിറ്റിയെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ച റിയാസിന്റെ നിലപാടിനെ ഏറെ കയ്യടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

  കോള്‍ സെന്റര്‍ ടാസ്‌ക്കില്‍ ലക്ഷ്മിപ്രിയ പറഞ്ഞ പല കാര്യങ്ങള്‍ക്കും വ്യക്തമായ മറുപടി കൊടുത്താണ് റിയാസ് പ്രതികരിച്ചത്. ആ വീഡിയോ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

  ഇങ്ങനെ ഒട്ടനേകം കാര്യങ്ങള്‍ ഈ നൂറു ദിവസത്തിനിടെ ബിഗ് ബോസ് ഹൗസില്‍ നടന്നു. ആദ്യഘട്ടം പോലെയല്ല, ഒരു പകുതി കഴിഞ്ഞപ്പോള്‍ ഇത് വേറെ ലെവല്‍ മത്സരമാണെന്ന് പ്രേക്ഷകര്‍ക്ക് തന്നെ ബോധ്യപ്പെട്ടിരുന്നു.

  അതിനാലാണ് തങ്ങളുടെ പ്രിയ മത്സരാര്‍ത്ഥികള്‍ക്കായി എല്ലാ പിന്തുണയും നല്‍കി പ്രേക്ഷകര്‍ ഒപ്പം തന്നെ നിന്നത്. ഇനി ഏതാനും മണിക്കൂറുകള്‍ കൂടിയേ ഉള്ളൂ, ആ അന്തിമവിജയിയെ അറിയാന്‍. അതിനായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകലക്ഷങ്ങള്‍.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4:Unforgettable 100 days of a Television Reality show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X