twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അപര്‍ണയെ കെട്ടിപ്പിടിച്ച് കൊടുത്ത മുത്തം; അതിലുണ്ട് ആ സ്‌നേഹമെന്താണെന്ന്, വിനയിയെ കുറിച്ച് ആരാധകര്‍

    |

    ബിഗ് ബോസിനോട് വിട പറഞ്ഞ് അപര്‍ണ മള്‍ബറിയും വീട്ടില്‍ നിന്നും പോയിരിക്കുകയാണ്. അമ്പത്തിയേഴ് ദിവസത്തോളം വീട്ടില്‍ നിന്നതിന് ശേഷമാണ് അപര്‍ണയുടെ എവിക്ഷന്‍. മുന്‍പ് പോയ മത്സരാര്‍ഥികളെക്കാളും എല്ലാവരെയും സങ്കടത്തിലാക്കിയാണ് അപര്‍ണ പോവുന്നത്. എന്നാല്‍ അവസാന നിമിഷം വിനയ് മാധവ് കാണിച്ച സ്‌നേഹത്തെ കുറിച്ചാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച നടക്കുന്നത്.

    എലിമിനേഷനിലുള്ള താരങ്ങളോട് അവിടെ നിന്ന് പോയാല്‍ പ്രിയപ്പെട്ടൊരു സാധാനം ആര്‍ക്കെങ്കിലും കൊടുക്കുമോ എന്ന് ചോദിച്ചിരുന്നു. വിനയിയോട് കൈയ്യില്‍ കിടക്കുന്ന വള കൊടുക്കാനാണ് അവതാരകന്‍ പറഞ്ഞത്. എന്നാല്‍ ആ വളയുടെ പ്രധാന്യത്തെ കുറിച്ച് വിനയ് പറഞ്ഞെങ്കിലും അത് ഊരി കൊടുത്തു. അപ്രതീക്ഷിതമായി അപര്‍ണ പോയതോടെ അത് സമ്മാനമായി തന്നെ കൊടുക്കുകയും ചെയ്തു. ഇതേ പറ്റി ആരാധകര്‍ പറയുന്നതിങ്ങനെ..

    അദ്ദേഹത്തിന്റെ സ്‌നേഹം ആ മുഖത്ത് വ്യക്തമായിരുന്നു

    'എട്ട് വര്‍ഷമായി വിനയിയുടെ കൂടെയുള്ള, സ്ഥിരമായി കൈയ്യില്‍ ധരിച്ചിരുന്ന വളയാണത്. ലാലേട്ടന്‍ പറഞ്ഞ ഉടനെ അപര്‍ണക്ക് ഊരിക്കൊടുത്ത് വിനയ് ചേട്ടന്‍ കാണിച്ച സ്‌നേഹം തികച്ചും ജെനുവിനായിട്ട് തോന്നിയെന്നാണ് ആരാധകര്‍ പറയുന്നത്. അദ്ദേഹത്തിന്റെ സ്‌നേഹം ആ മുഖത്ത് വ്യക്തമായിരുന്നു. ആ വളയുടെ പ്രധാന്യത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അപര്‍ണയ്ക്കത് തിരിച്ച് കൊടുക്കാമെന്നും മോഹന്‍ലാല്‍ സൂചിപ്പിച്ചു.

    ഒരു കെട്ടിപ്പിടുത്തത്തിലൂടെ സ്‌നേഹത്താല്‍ കൊടുത്ത മുത്തം ഒരു സഹോദര സ്‌നേഹത്തിന്റെ മതിപ്പുണ്ടായിരുന്നു.

    താനാണ് പുറത്ത് പോവുന്നതെന്ന് അറിഞ്ഞതോടെ അപര്‍ണ വള തിരികെ നല്‍കി. എന്നാല്‍ അത് കൈയ്യില്‍ വെച്ചോളാന്‍ പറഞ്ഞ് വിനയ് സമ്മാനിച്ചു. അന്നേരം അപര്‍ണയെ ചേര്‍ത്ത് പിടിച്ച്, ഒരു കെട്ടിപ്പിടുത്തത്തിലൂടെ സ്‌നേഹത്താല്‍ കൊടുത്ത മുത്തം ഒരു സഹോദര സ്‌നേഹത്തിന്റെ മതിപ്പുണ്ടായിരുന്നു. അപര്‍ണ പടിയിറങ്ങിയപ്പോള്‍ വിനയ് ആ വള തന്റെ ഓര്‍മക്കായ് തിരികെ നല്‍കി.

    മുന്‍ ഭാര്യയ്ക്ക് മറ്റൊരാളുമായി പ്രണയം, 11 മാസമായി എന്റെ വീട്ടില്‍ ഒരുമിച്ച് താമസം; നടിക്കെതിരെ നടന്‍ രംഗത്ത്!മുന്‍ ഭാര്യയ്ക്ക് മറ്റൊരാളുമായി പ്രണയം, 11 മാസമായി എന്റെ വീട്ടില്‍ ഒരുമിച്ച് താമസം; നടിക്കെതിരെ നടന്‍ രംഗത്ത്!

     വലിയ ഗെയിമര്‍ അല്ലെങ്കില്‍ കൂടി അദ്ദേഹം നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാണ്

    വലിയ ഗെയിമര്‍ അല്ലെങ്കില്‍ കൂടി അദ്ദേഹം നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാണ്. സമൂഹത്തിലെ ഏത് മേഖലയില്‍ പെട്ട ആളുകളേയും ചേര്‍ത്ത് നിര്‍ത്തണമെന്ന ഓര്‍മപ്പെടുത്തല്‍ കൂടി അദ്ദേഹം നമ്മളോട് പറയുന്നു'. എന്ന് തുടങ്ങി, വിനയ് മാധവിന് എല്ലാവിധ ആശംസകളും അറിയിച്ചാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. വൈല്‍ഡ് കാര്‍ഡിലൂടെ അകത്തേക്ക് പ്രവേശിച്ച വിനയ് വളരെ പെട്ടെന്ന് മത്സരാര്‍ഥികളുമായി അടുത്തു. ഭക്ഷണത്തിലൂടെ എല്ലാവരുടെയും മനസില്‍ കയറാന്‍ തനിക്ക് സാധിച്ചുവെന്നാണ് താരം പറഞ്ഞത്.

    റോൺസണെ വിശ്വസിക്കരുതെന്ന് ലക്ഷ്മിപ്രിയ, റിയാസ് അപകടകാരിയെന്ന് റോബിൻ, റോബിന് കഥയില്ലെന്ന് റിയാസ്!റോൺസണെ വിശ്വസിക്കരുതെന്ന് ലക്ഷ്മിപ്രിയ, റിയാസ് അപകടകാരിയെന്ന് റോബിൻ, റോബിന് കഥയില്ലെന്ന് റിയാസ്!

    അപര്‍ണയുടെ എവിക്ഷന്‍ മത്സരാര്‍ഥികളെ വല്ലാതെ ബാധിച്ചു.

    അതേ സമയം അപര്‍ണയുടെ എവിക്ഷന്‍ മത്സരാര്‍ഥികളെ വല്ലാതെ ബാധിച്ചു. എല്ലാവരും തന്നെ കരച്ചിലിന്റെ വക്കിലെത്തിയ നിമിഷമായിരുന്നു. വീടിനുള്ളില്‍ എല്ലാവരോടും മാന്യമായി പെരുമാറി, പറയാനുള്ള കാര്യങ്ങളൊക്കെ കൃത്യമായി പറഞ്ഞിട്ടാണ് അപര്‍ണ തിരികെ പോയത്. സേഫ് ഗെയിം കളിച്ചിരുന്നതിനാല്‍ കണ്ടന്റ് ഉണ്ടാക്കാന്‍ സാധ്യത കുറവാണെന്ന് മനസിലായതിനെ തുടര്‍ന്നണ് അപര്‍ണ പുറത്താവുന്നത്. താരത്തിന് ആശംസകള്‍ അറിയിച്ചും ആരാധകര്‍ എത്തിയിരുന്നു.

    Recommended Video

    വന്നു പറഞ്ഞാൽ റോബിനെ ഞാൻ കെട്ടിച്ചുകൊടുക്കും | Bigg Boss Malayalam Dilsha's Brother Reveals
    നെഗറ്റീവ് ഇല്ലാതെയും വെറുപ്പിക്കാതെയും നല്ല രീതിയില്‍ പുറത്തായ ആളാണ് അപര്‍ണ

    ബിഗ് ബോസില്‍ വന്നിട്ട് കാര്യമായ നെഗറ്റീവ് ഇല്ലാതെയും വെറുപ്പിക്കാതെയും നല്ല രീതിയില്‍ പുറത്തായ ആളാണ് അപര്‍ണ. അവര്‍ക്ക് നല്ലൊരു ജീവിതം ആശംസിക്കുകയാണ്. നിങ്ങള്‍ക്ക് നല്ലത് വരട്ടെ, എന്നാണ് ആരാധകര്‍ അപര്‍ണയോട് പറയുന്നത്. സേഫ് ഗെയിം കളിക്കാതെ കുറച്ചെങ്കിലും ഇടപെടലുകള്‍ നടത്തിയിരുന്നെങ്കില്‍ അവസാനം വരെയും അപര്‍ണ അവിടെ ഉണ്ടാകുമായിരുന്നു. എന്തായാലും ഇനിയുള്ള ദിവസങ്ങള്‍ നല്ല അവസരങ്ങളുടേത് ആവട്ടെ എന്ന ആശംസകളാണ് എങ്ങും..

    English summary
    Bigg Boss Malayalam Season 4: Vinay Gets An Applause From Audience After Aparna's Eviction For This Reason
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X