റിയാസിനെ കിച്ചണ്‍ ടീമില്‍ നിര്‍ത്തിക്കൂടേ എന്ന് ബ്ലെസ്‌ലി; എന്തിനെന്ന് ചോദിച്ച് ധന്യയും ലക്ഷ്മിപ്രിയയും
വാശിയേറിയ പോരാട്ടമാണ് ഇപ്പോള്‍ ബിഗ് ബോസ് മലയാളം സീസണ്‍ 4-ല്‍. പുതിയ വീക്ക്‌ലി ടാസ്‌ക്കുകള്‍ മത്സരവീര്യത്തിന്റെ പുത്തന്‍ മുഖമാണ് കാണിച്ചു തന്നത്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന വ്യത്യസ്തമായ പല സംഭവങ്ങളും നടന്നുകഴിഞ്ഞു.
അമ്പത് ദിനങ്ങള്‍ പിന്നിടുമ്പോള്‍ വ്യത്യസ്തമായ പല കാഴ്ചകളും ഇപ്പോള്‍ പ്രേക്ഷകര്‍ കണ്ടു കഴിഞ്ഞു. ബ്ലെസ്‌ലിയാണ് ഈയാഴ്ചത്തെ ഹൗസ് ക്യാപ്റ്റന്‍. വീക്ക്‌ലി ടാസ്‌ക് കഴിഞ്ഞ പശ്ചാത്തലത്തില്‍ ഇനി റിയാസിനെക്കൂടി കുക്കിങ്ങ് ടീമില്‍ ഉള്‍പ്പെടുത്തിക്കൂടേ എന്ന് ബ്ലെസ്‌ലി ലക്ഷ്മിപ്രിയയോട് ചോദിക്കുകയാണ്. എന്നാല്‍ അടുക്കളയുടെ ഭാഗത്തേക്ക് കഴിയ്ക്കാനല്ലാതെ മറ്റൊന്നിനും വരാത്ത റിയാസിനെ എന്തിനു വിളിക്കണമെന്ന് ചോദിക്കുകയാണ് ലക്ഷ്മിപ്രിയ.

റിയാസിനെ അടുക്കളയിലെ കുറച്ചു അടിസ്ഥാന കാര്യങ്ങളെങ്കിലും പഠിപ്പിച്ചു കൊടുത്തൂടേ എന്നാണ് ബ്ലെസ്‌ലി ചോദിക്കുന്നത്. പക്ഷ, ലക്ഷ്മിപ്രിയയും വിനയ്‌യും ഇതുകേട്ട് അത് സാധിക്കില്ലെന്ന് പറയുകയായിരുന്നു. പാചകം താത്പര്യമില്ലാത്ത ഒരാളെ നിര്‍ബന്ധിച്ച് ചെയ്യിക്കാന്‍ പറ്റില്ലെന്ന് വിനയ് സ്പഷ്ടമായി ബ്ലെസ്‌ലിക്ക് പറഞ്ഞു കൊടുക്കുകയാണ്. പാചകം ഒരു കലയാണ്. അതൊക്കെ ജന്മനാ ലഭിക്കുന്ന കഴിവുകളാണെന്നും ആരിലും അങ്ങനെയുള്ള കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നും വിനയ് പറയുന്നു.
മാത്രമല്ല, പാചകം ഒട്ടും അറിയില്ലെങ്കില്‍ എങ്ങനെ ആളുകള്‍ വിശ്വസിച്ച് ഭക്ഷണം കഴിക്കുമെന്നും വിനയ് ചോദിക്കുന്നു. അതിനായി ഉദാഹരണമായി പറയുന്നതോ റോബിന്റെ കാര്യവും. റോബിന്‍ നാളെ ചോറും കറികളും തനിയെ വെച്ചാല്‍ ഈ ഹൗസിലെ ആരെങ്കിലും കഴിയ്ക്കുമോ എന്നാണ് വിനയ് ചോദിക്കുന്നത്. അത് റോബിന്റെ കഴിവ് കേട് കൊണ്ടല്ല, അത് നമുക്ക് അറിയാത്തത് കൊണ്ടാണ്. അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് വിനയ് പറയുന്നു.

റിയാസ് ഹൗസിനുള്ളില്‍ വന്നിട്ട് ഇപ്പോള്‍ മൂന്നാഴ്ചയായി. വേണമെങ്കില്‍ റിയാസിന് വന്ന് ചോദിച്ച് പഠിക്കാനുള്ളതേ ഉള്ളൂ എന്നാണ് ധന്യ പറയുന്നത്. എല്ലാം കഴിഞ്ഞിട്ട് വന്നിട്ട് എന്ത് പ്രയോജനം? റിയാസ് ഈ വഴി വരാറേ ഇല്ലെന്നായിരുന്നു ധന്യയുടെ മറുപടി.
അവസരം ഇഷ്ടം പോലെയുണ്ട്. അത് വേണ്ടവിധത്തില്‍ വിനിയോഗിക്കേണ്ടത് അവനവന്റെ ഇത്തരവാദിത്തമാണെന്ന് പറയുകയാണ് ലക്ഷ്മിപ്രിയയും. വേണമെങ്കില്‍ റിയാസിന് പഠിക്കാവുന്നതേ ഉള്ളൂവെന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്.
അതേസമയം റൊട്ടേഷന്റെ ഭാഗമായി റിയാസിനെയും ഉള്‍പ്പെടുത്തണമെന്നാണ് ബെസ്‌ലി പറയുന്നത്. പക്ഷെ, കുക്കിങ്ങില്‍ റൊട്ടേഷന്‍ സാധ്യമല്ലെന്നും താത്പര്യത്തോടെ വന്നാല്‍ ചെയ്യാമെന്നാണ് ധന്യയും ലക്ഷ്മിപ്രിയയും ഒരേസ്വരത്തില്‍ പറയുന്നത്.
മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4-ല്‍ ഇപ്പോള്‍ 12 മത്സരാര്‍ത്ഥികളാണുള്ളത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി വന്ന വിനയ് മാധവ്, റിയാസ് സലീം എന്നിവരെ കൂടാതെ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍, ദില്‍ഷ, ബ്ലെസ്‌ലി, സൂരജ്, അഖില്‍, സുചിത്ര, ലക്ഷ്മിപ്രിയ, ധന്യ, ജാസ്മിന്‍ എന്നിവരാണ് ഇപ്പോള്‍ ഹൗസിലുള്ളത്. അപര്‍ണ കഴിഞ്ഞ വാരം എവിക്ട് ആയിരുന്നു.


Click it and Unblock the Notifications