കഴിവ് തെളിയിച്ച് വിനയും ദിൽഷയും; തല്ലുണ്ടാവാത്ത ഒരേ ഒരു ഗെയിമെന്ന് ആരാധകർ

ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനഘട്ടത്തിലേക്ക് എത്തിനിൽക്കുകയാണ്. ബിഗ് ബോസ് വീട്ടിൽ വിജയകരമായി 100 ദിനങ്ങള്‍ പിന്നിടാന്‍ ഒരുങ്ങിയിരിക്കുകയാണ് ഓരോ മത്സരാർഥികളും. ഷോയിൽ ഈ ആഴ്ചത്തെ വീക്കിലി ടാസ്ക്കിന്‌ ഒരു പ്രിത്യേകത ഉണ്ട്. ഈ ആഴ്ചത്തെ ടാസ്ക്കിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന മത്സരാർഥിക്ക് ഫൈനലിലേക്ക് നേരിട്ട് ഏത്തൻ സാധിക്കും. അതായത് അടുത്ത ആഴ്ചയിലെ നോമിനേഷൻ പ്രക്രിയയിൽ നിന്നും മുക്തി നേടും.

അതുകൊണ്ട് തന്നെ ബിഗ് ബോസ് വീട്ടിലെ ഓരോ മത്സരാർഥികൾക്കും ഈ ആഴ്ചയിൽ വീട്ടിൽ നടത്തുന്ന മത്സരങ്ങൾ വളരെ നിർണായകമാണ്. കഴിഞ്ഞ ദിവസം രാവിലെ നാലുമണിക്കാണ് ആദ്യത്തെ മത്സരം ആരംഭിച്ചത്. വെള്ളച്ചാട്ടം എന്ന മത്സരത്തിൽ തൂണുകളില്‍ കെട്ടിയിട്ട ബക്കറ്റില്‍ വെള്ളം ഉണ്ടായിരിക്കും. അത് ഹാന്‍ഡില്‍ പിടിച്ച് മറയാതെ നിര്‍ത്തണം എന്നതാണ് മത്സരാർത്ഥികൾക്ക് നൽകിയ ടാസ്ക്ക്.

കൈ മടക്കരുത്, ഹാന്‍ഡില്‍ നിന്നും പിടി വിടരുത്. വെള്ളം നിലത്ത് വീഴരുത് എന്നിവയാണ് ടാസ്ക്കിലെ നിബന്ധനകൾ. ആരെ പുറത്താക്കണമെന്ന് തീരുമാനിക്കുന്നത് മത്സരാർഥികൾ തന്നെയാരിന്നു. മൈന്‍ഡ് ഗെയിം കളിച്ച് പുറത്താക്കണം എന്നാണ് ബിഗ് ബോസ് നൽകിയ നിർദേശം.

 റിയാസും ധന്യയുമാണ് അവസാനം വരെ പിടിച്ച് നിന്നത്

ടാസ്ക്കിൽ റിയാസും ധന്യയുമാണ് അവസാനം വരെ പിടിച്ച് നിന്നത്. അവസാന ഘട്ടത്തിൽ റിയാസിന്റെ കൈ വലയുന്നു എന്ന് പറഞ്ഞ് ലക്ഷ്മിപ്രിയ വഴക്കുണ്ടാക്കുകയും തുടർന്ന് റിയാസിന്റെ ശ്രദ്ധ തെറ്റുകയും വെള്ളം തലയിലൂടെ വീഴുകയും ആയിരുന്നു.

ആ ടാസ്ക്കിന്‌ ശേഷം വലിയൊരു വഴക്ക് തന്നെ വീട്ടിൽ നടന്നു. റിയാസ് തോൽക്കാൻ ലക്ഷ്മിപ്രിയ മനഃപൂർവ്വം റിയാസിന്റെ കൈ വളഞ്ഞു എന്ന് പറഞ്ഞതായാണ് റിയാസ് കണ്ടെത്തിയത്.

ഊന്നുവടികൾ പിടിക്കുക എന്നതായിരുന്നു

രണ്ടാമത്തെത് ഊന്നുവടികൾ പിടിക്കുക എന്നതായിരുന്നു. മത്സരാർഥികൾ എല്ലാവരും കയ്യിൽ ഊന്നു വടികളുമായി വൃത്തത്തിനുള്ളിൽ നിൽക്കണം. വിസിൽ അടിക്കുന്നത് അനുസരിച്ച് കയ്യിലെ ഊന്നുവടി വിട്ട് മുന്നിൽ നിൽക്കുന്ന മത്സരാർഥിയുടെ ഊന്നുവടി പിടിക്കണം എന്നതായിരുന്നു ഗെയിം.

ഈ ഗെയിമിൽ അവസാനം വരെ നിന്നത് റോൺസനും വിനയ് മാധവും ആണ്. ഒടുവിൽ ഗെയിം ജയിച്ചത് റോൺസനും. രണ്ടാമത്തെ ഗെയിം പാടായിരുന്നെങ്കിലും ആദ്യത്തേതിനെപോലെ കടുപ്പം ഉള്ളതായിരുന്നില്ല.

Recommended Video

Dr. Robin Ready For Re-Entry | ദിൽഷയെ സ്വന്തമാക്കാനുള്ള ട്രിക്ക് വെളിപ്പെടുത്തി റോബിൻ | *Interview
മറ്റ്‌ ടാസ്ക്കുകളിൽ നിന്നും വ്യത്യസ്തമായി

മൂന്നാമത് ഒരു ടാസ്‌ക്കും കൂടി കഴിഞ്ഞ ദിവസം നൽകുകയുണ്ടായി. ഗാനങ്ങളുടെ പശ്ചാത്തല സംഗീതം കേൾപ്പിച്ചിട്ട് അത് ഏത് ഗാനമാണ് എന്ന് പറയുകയായിരുന്നു ടാസ്ക്ക്.

മറ്റ്‌ ടാസ്ക്കുകളിൽ നിന്നും വ്യത്യസ്തമായി ഒരു വഴക്കും ഇല്ലാതെ വളരെ ശാന്തമായാണ് ഈ ഗെയിം അരങ്ങേറിയത്
ടാസ്ക്കിൽ നല്ലപോലെ കളിച്ചത് വിനയും ദിൽഷയുമാണ്. വരും ദിവസങ്ങളിലെ ഗെയിമുകളും കൂടി കണക്കിലെടുത്താവും ടിക്കറ്റ് ടു ഫിനാലെ ആർക്കാണെന്ന് തീരുമാനിക്കുന്നത്. നിലവിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ധന്യയാണ്.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X