പുതിയതായി വന്നവരുടെയും വീട്ടില്‍ ഉള്ളവരുടെയും മനസില്‍ എന്തായിരിക്കും? മണ്ടന്‍ തന്ത്രങ്ങള്‍ മെനയുകയാണ്

ബിഗ് ബോസിലേക്ക് രണ്ട് പുതിയ അതിഥികള്‍ എത്തിയിരിക്കുകയാണ്. അതുവരെ വീട്ടിലുണ്ടായിരുന്ന മത്സരാര്‍ഥികളെ കണ്‍ഫ്യൂഷനിലാക്കാന്‍ ബിഗ് ബോസിന് സാധിച്ചിട്ടുണ്ട്. ഇതോടെ വൈല്‍ഡ് കാര്‍ഡിലൂടെ വന്നവരുടെ ഗൃഹപ്രവേശനത്തിന്റെ ആദ്യ ദിവസം സംഭവബഹുലമായി. ഇവര്‍ക്ക് വേണ്ടി കാത്ത് നിന്നവരുടെയും വന്നവരുടെയും മനസ്സില്‍ എന്തായിരിക്കും? അത്തരത്തിലുള്ള നിഗമനവുമായിട്ടാണ് ആരാധകരില്‍ ഒരാള്‍ എത്തിയിരിക്കുന്നത്.

 അതിഥി നമ്പര്‍ വണ്‍: റിയാസ് സലിം.

അതിഥി നമ്പര്‍ വണ്‍: റിയാസ് സലിം.

ഫെമിനിസ്റ്റ്, എല്‍ ജി ബി ടി സപ്പോര്‍ട്ടര്‍. റിയാസ് എന്നെ പണ്ട് സ്‌കൂളില്‍ ഒന്നിച്ചുണ്ടായിരുന്ന പുസ്തക പുഴുക്കള്‍ ആയ ബുജികളെ ഓര്‍മിപ്പിച്ചു. പലതരം മനുഷ്യരോട് ഇടപഴകിയ ഒരു പ്രാക്ടിക്കല്‍ നോളജ് കുറവാണ് പുള്ളിക്ക്.

വാക്കുകളിലും, വ്യാകരണത്തിലും കയറി പിടിച്ച് പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സ് ചികയുന്നത് നേരിട്ട് ഇടപഴകുന്നവര്‍ക്ക് തീര്‍ത്തും അരോചകമാവും.

മുന്‍ കണ്ടസ്റ്റന്റ് ആയിരുന്ന ജസ്ല മാടശേരിയെ പോലെ വ്യക്തിമുദ്ര പതിപ്പിക്കാതെ ഒരു തിയറിയുടെയോ, ഒരു കമ്മ്യൂണിറ്റിയുടെയോ വക്താവായി നിലകൊള്ളുന്നതും അക്കാഡാമിക് ഭാഷയില്‍ മാത്രം സംസാരിക്കുന്നതും വീട്ടിലുള്ളവരുടേയും പുറത്തുള്ളവരുടെയും ഉള്ളില്‍ ഒന്നും അവശേഷിപ്പിക്കാതെ കടന്നു പോകാന്‍ ഇടയാക്കിയേക്കും.

(എനിക്ക് ജാസ്മിനോടുള്ള ഇഷ്ടത്തിന് പ്രധാന കാരണം അതാണ്. അവളുടെ ജീവിതം പൊളിറ്റിക്കല്‍ ആണ്. അതേ സമയം അവള്‍ പൊളിറ്റിക്കല്‍ കറകട്‌നെസ്സ് മറ്റുള്ളവരെ വിധിക്കാനും, ഗെയിമില്‍ നിലനില്‍ക്കാനും ഉള്ള നേരിട്ടുള്ള ആയുധം ആയി ഉപയോഗിക്കുന്നില്ല.)

അതിഥി നമ്പര്‍ റ്റൂ : വിനയ് മാധവ്.

അതിഥി നമ്പര്‍ റ്റൂ : വിനയ് മാധവ്.

സ്വയം ഒരു ആള്‍ഫ മെയില്‍ ആയി കാണുന്ന ഒരാള്‍. ഒരു ടിപ്പിക്കല്‍ മലയാളി പുരുഷന്‍. ഒരേ സമയം രസികനും ഒരു കൂട്ടത്തിന്റെ നേതൃത്വം ഏറ്റെടുക്കാനും എല്ലാവരെയും പെട്ടന്ന് സ്വാധീനിക്കാനും പറ്റുന്ന ആള്‍. പ്രധാന വെല്ലുവിളി റോബിന് ആയിരിക്കും. റോബിന്റെ എല്ലാ തന്ത്രങ്ങളും റോബിനെക്കാള്‍ നന്നായി പയറ്റാന്‍ പറ്റുന്ന റോബിനേക്കാള്‍ വാക്ചാതുര്യവും ഇമോഷണല്‍ സ്റ്റബിലിറ്റിയും ഉള്ള പുരുഷന്‍.

അതോടൊപ്പം ബ്ലെസ്ലിക്കൊപ്പം ഐ ക്യു വും ഉണ്ടെന്ന് തോന്നുന്നു. ഇത്രയും നാള്‍ പുറത്തു നിന്ന് 360 ഡിഗ്രിയില്‍ കളി കണ്ട അനുഭവ സമ്പത്തും, ആവശ്യത്തിന് പി ആറും കൂടെ ഉണ്ടെങ്കില്‍ ഇതുവരെ ഉള്ള പ്രവചനങ്ങള്‍ തിരുത്തപ്പെടും.

റോബിന്റെ പ്രധാന സ്‌ക്രീന്‍ ടൈം ആയിരുന്ന ജാസ്മിന് റോബിനോടുള്ള ദേഷ്യം മാറി ജാസ്മിന്റെ പ്രധാന ശത്രു ആകാന്‍ പോകുന്ന ഒരാള്‍.

ജാസ്മിന്‍ നിമിഷ ഫ്രണ്ട്ഷിപ് കോംപ്ലക്‌സ് ആകുകയും ചെയ്‌തേക്കാം

ഒരു പക്ഷേ മറ്റെല്ലാവരും നിഷ്പ്രഭരായി ജാസ്മിന്റെ എല്ലാ സ്ട്രെങ്തും പുറത്തു കൊണ്ടു വരാനും, കേരള പാട്രീയാര്‍ക്കുകളുടെ മാനസ പുത്രനാകാനും പോകുന്ന ആള്‍. നിമിഷയോട് ക്രഷ് ഉണ്ടെന്ന് തോന്നുന്നു.

നിമിഷ പുറത്തു പോയില്ലെങ്കില്‍, നിമിഷ നിലനില്‍പ്പിനു വേണ്ടിയെങ്കിലും ആ വള്ളി പിടിച്ചാല്‍, റോബിന് ഡൗണ്‍ ആകുന്നതോട് കൂടെ ദില്‍ഷ റോബിന്‍ ബ്ലെസ്ലി ത്രീകോണ പ്രേമം/ഫ്രണ്ട്ഷിപ് /സാഹോദര്യം/ വാട്ടവര്‍ ഇറ്റീസ്, അത് ഔട്ട് ഡേറ്റഡ് ആകുകയും നിമിഷ -വിനയ് ജോഡികള്‍ വാഴുകയും ചെയ്യും. കൂടാതെ ജാസ്മിന്‍ നിമിഷ ഫ്രണ്ട്ഷിപ് കോംപ്ലക്‌സ് ആകുകയും ചെയ്‌തേക്കാം.

ഇനി പഴയ വീട്ടുകാരിലേക്ക്:

ഇനി പഴയ വീട്ടുകാരിലേക്ക്:

ജാസ്മിന്‍ (മൈ ഫേവറൈറ്റ്) പുതിയ അതിഥികളുടെ വരവിനെ അവിടെ ഏറ്റവും ആത്മവിശ്വാസത്തോടെ, ഒട്ടും കൗതുകമില്ലാതെ, കേറി വാടാ *&%.. കളെ ഒരു കൈ നോക്കാം, എന്ന തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നേരിട്ടത് ജാസ്മിന്‍ മാത്രം ആണ്. ഒരു സ്‌പോര്‍ട്‌സ് പേഴ്സന്‍ ആയത് കൊണ്ടാവാം അവള്‍ എല്ലാത്തിനേയും ഒരു സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റില്‍ ആണ് കാണുന്നത്.

 റോബിന്‍, ദില്‍ഷ

റോബിന്‍, ദില്‍ഷ: പുറത്തു തങ്ങളുടെ ഇമേജ് ഇതുവരെ സേഫ് ആണെന്നുള്ള ആത്മവിശ്വാസം ഉള്ളപ്പോള്‍ പോലും അതിഥികളുടെ പൊട്ടന്‍ഷ്യല്‍ എന്താണെന്നതില്‍ ഉള്ള അവ്യക്തത വല്ലാത്ത ആംഗ്‌സൈറ്റി ഉണ്ടാക്കുന്നുണ്ട്.

ഇരുവരോടുമുള്ള ആദ്യ കൂടിക്കാഴ്ച്ചയില്‍ തന്നെ റോബിന് ആത്മവിശ്വാസം നഷ്ട്ടപെട്ടു. ഇതിലും വലിയ വീഴ്ച്ചകള്‍ അതിജീവിച്ചവനാണ് റോബിന്‍. അങ്ങനെ എഴുതി തള്ളാന്‍ ആകില്ല. ഇനി ആയിരിക്കും ദില്‍ഷ യഥാര്‍ത്ഥത്തില്‍ റോബിന്റെ ബാക്ക് ആകാന്‍ പോകുന്നത്.

റോബിനെതിരായ ഗൂഡാലോചനകളില്‍ പങ്കാളി ആകാനും സാധ്യത ഉണ്ട്

ബ്ലെസ്ലി: റോബിനോളം ആശങ്ക ഇല്ല. ആളുകളെ ഒബ്‌സര്‍വ് ചെയ്തിട്ട് പ്ലാന്‍ ഉണ്ടാക്കാം എന്ന ചിന്തയില്‍ ആണെന്ന് തോന്നുന്നു. വിനയ് മാധവിനോട് കണക്ഷന്‍ ഉണ്ടാകാനും റോബിനെതിരായ ഗൂഡാലോചനകളില്‍ പങ്കാളി ആകാനും സാധ്യത ഉണ്ട്.

തന്റെ ഗെയിം അല്ലെന്ന് ഉറപ്പിച്ചത് പോലെ

റോണ്‍സണ്‍: അതിഥികളെ പൂര്‍ണ മനസ്സോടെ സന്തോഷത്തോടെ സ്വീകരിച്ച ഒരേയൊരാള്‍. മൊത്തത്തില്‍ ഒരു കോഴിക്കോടന്‍ നന്മയുടെ ശരീര ഭാഷ. ഇത് തന്റെ ഗെയിം അല്ലെന്ന് ഉറപ്പിച്ചത് പോലെ. ഇതിന് മുന്‍പും ശ്രദ്ധിച്ചിട്ടുണ്ട് അയാളെ പെട്ടന്നൊന്നും വികാരം വ്രണപ്പെടുത്താനോ ശത്രു ആക്കാനോ കഴിയില്ല. അതിഥികള്‍ പറഞ്ഞത് ശരിയാണ്. ഹി ഈസ് നോട്ട് എ ബിഗ് ബോസ് മെറ്റീരിയല്‍, ബട്ട് ഹി ഈസ് എ ജന്റില്‍ മാന്‍.


അഖില്‍, സൂരജ് : എപ്പോഴത്തേയും പോലെ മൂഢ സ്വര്‍ഗത്തില്‍ ഇരുന്ന് മണ്ടന്‍ തന്ത്രങ്ങള്‍ മെനയുന്നു. ഒരു കാര്യവും ഇല്ല.

ഈ എക്‌സൈറ്റ്‌മെന്റ് അവള്‍ക്ക് വീക്‌നെസ് ആകും

നിമിഷ: എക്സൈറ്റഡ്! തന്നെ സ്‌പെഷ്യല്‍ ആയിട്ട് കാണുന്നവരാണ് വന്നിരിക്കുന്നത് എന്നൊരു തോന്നല്‍ ഉണ്ട് അവള്‍ക്ക്. ലക്ഷ്മിപ്രിയയെ അവര്‍ ഒരു പ്രധാനി ആയിട്ട് കാണാത്തത് അവളെ ഇമ്പ്രെസ്സ് ചെയ്തിട്ടുണ്ട്. എവിക്ഷന്റെ അറ്റത്തു നില്‍ക്കുന്ന ഈ ദിവസങ്ങളില്‍ ഈ എക്‌സൈറ്റ്‌മെന്റ് അവള്‍ക്ക് വീക്‌നെസ് ആകുമോ?

അപര്‍ണ തീരെ പ്രോവൊക്ക്ഡ് ആകാത്ത ആളാണെന്നു തോന്നുന്നു

അപര്‍ണ: പെട്ടെന്ന് പുതിയ ആളുകള്‍ വന്നത് അവളുടെ സ്പേസിനെ ബാധിച്ചത് പോലെ, അവള്‍ തീരെ പ്രോവൊക്ക്ഡ് ആകാത്ത ആളാണെന്നു തോന്നുന്നു.

പക്ഷേ ഗെയിമില്‍ ആക്റ്റീവ് ആയി നില്‍ക്കണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നത് കൊണ്ട് കൂട്ടത്തില്‍ അവള്‍ക്ക് കംഫര്‍ട്ടബിള്‍ ആയ ജാസ്മിനോട് ചുമ്മാ എന്തെങ്കിലും പറഞ്ഞു വഴക്കുണ്ടാക്കി കടമ തീര്‍ക്കുന്നു. അവള്‍ കരുതുന്നത്. ആത്മാര്‍ത്ഥമായി ടാസ്‌ക്കുകള്‍ കളിക്കുകയും. കൊറച്ചു മോറാലിറ്റി ഒക്കെ ഉള്ള നല്ല കുട്ടി ആയി നില്‍ക്കുകയും ചെയ്താല്‍ വിന്നര്‍ ആകാം എന്നാണ്.

മലയാളികളുടെ ആള്‍ക്കൂട്ട മനഃശാസ്ത്രം അവള്‍ക്ക് മനസ്സിലായിട്ടില്ല. ആ ആള്‍ക്കൂട്ടത്തെ പ്രകോപിപ്പിക്കുന്നതോ ഉന്മാദിപ്പിക്കുന്നതോ ആയ ഒന്നും അവളുടെ കയ്യില്‍ ഇല്ല. അതുകൊണ്ട് തന്നെ പുതിയ ആളുകള്‍ നിലവില്‍ അവളുടെ കളിയെ വലുതായി സ്വാധീനിക്കുന്നില്ല.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
വന്നവര്‍ക്കെതിരെ സംഘടിക്കണം എന്നൊരു ബോധം ഇപ്പോള്‍ ഉണ്ട്

ലക്ഷ്മി, സുചിത്ര, ധന്യ: വന്നവര്‍ക്കെതിരെ സംഘടിക്കണം എന്നൊരു ബോധം ഇപ്പോള്‍ ഉണ്ട്. വിനയ് റോബിനെക്കാള്‍ വലിയ കുലപുരുഷന്‍ ആയത് കൊണ്ടു ലക്ഷ്മിപ്രിയ വൈകാതെ കാലു മാറിയേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X