'അമ്മയെ പറ്റി ഓർത്താൽ ഞാൻ ഇമോഷണലാകും'; റോൺസണിനെ കെട്ടിപിടിച്ച് കരഞ്ഞ് വിനയ് മാധവ്!

നൂറ് ദിവസം പുറം ലോകവുമായി ഒരു ബന്ധമില്ലാതെ കഴിയാൻ സാധിക്കുമെന്ന് ഉറപ്പുള്ള വ്യക്തിത്വങ്ങൾക്ക് വേണ്ടിയുള്ള ഷോയാണ് ബി​​ഗ് ബോസ്. മൂന്ന് സീസണുകൾ വിജയകരമായി പോയതിനാലാണ് നാലാം സീസണും ആരംഭിച്ചത്.

നൂറ് ദിവസത്തിൽ അമ്പത് ദിവസത്തോട് അടുക്കാൻ പോവുകയാണ് വീട്ടിലുള്ള പതിനാല് മത്സരാർഥികൾ. വീടും വീട്ടുകാരെയും ബന്ധുക്കളേയും സുഹൃത്തുക്കളെയുമെല്ലാം വിട്ടിട്ട് വേണം ബി​ഗ് ബോസിൽ മത്സരിക്കാനായി പോകാൻ.

വീടിനുള്ളിൽ കേറിയാൽ പിന്നെ ഫോൺ തുടങ്ങിയവയൊന്നും ഉപയോ​ഗിക്കാൻ ലഭിക്കില്ല. അതിനാൽ തന്നെ കേവലം ശാരീരിക ക്ഷമത മാത്രം ഉണ്ടായാൽ ബി​ഗ് ബോസ് ​ഗെയിം ജയിക്കാൻ സാധിക്കില്ല.

ധൈര്യ സമേതം വീട്ടിലേക്ക് കയറി ചെല്ലുന്നവരെല്ലാം പക്ഷെ ചിലപ്പോൾ കുറച്ച് സമയം കൊണ്ട് മാനസീകമായി തളർന്ന് പോകുന്ന അവസ്ഥയുണ്ടാകാറുണ്ട്. ഒറ്റപ്പെട്ടുവെന്ന അവസ്ഥയുണ്ടാകുമ്പോൾ വീടിന് പുറത്ത് പോകണമെന്ന് വരെ പലപ്പോഴും മത്സരാർഥികൾ ആവശ്യപ്പെടാറുണ്ട്.

ഇപ്പോൾ കഴിഞ്ഞ ദിവസം വീട്ടിലേക്ക് വന്ന വൈൽഡ് കാർഡ് വിനയ് മാധവ് അമ്മയെ കുറിച്ച് പറഞ്ഞുകൊണ്ട് കരയുന്ന വീഡിയോയാണ് വൈറലാകുന്നത്.

'അമ്മയെ പറ്റി ഓർത്താൽ ഞാൻ പെട്ടെന്ന് ഇമോഷണലാകും' എന്ന് പറഞ്ഞുകൊണ്ടാണ് വിനയ് മാധവ് കരയുന്നത്.

അമ്മയെ  കുറിച്ച് ഓർമ വന്നു

വീട്ടിലെ മറ്റ് മത്സരാർഥികളായ ​ദിൽഷയോട് അടക്കം സംസാരിച്ചപ്പോൾ അമ്മയെ കുറിച്ച് ഓർമ വന്നുവെന്നും അത്തരം കാര്യങ്ങളിൽ കരച്ചിൽ പിടിച്ച് നിർത്താൻ ശ്രമിച്ചാലും കഴിയാറില്ലെന്നുമാണ് വിനയ് മാധവ് ആശ്വസിപ്പിക്കാനെത്തിയ റോൺസണിനോട് പറഞ്ഞത്.

'എനിക്ക് വീട്ടിൽ പോകണമെന്ന് തോന്നുന്നില്ല. പക്ഷെ ഞാൻ ഇത്രേയുള്ളൂ... പെട്ടന്ന് സങ്കടം വരും പെട്ടന്ന് ദേഷ്യം വരും... പെട്ടന്ന് സന്തോഷം വരും ചിരിക്കും. ഞാൻ അമ്മയുമായി ഭയങ്കര അറ്റാച്ച്ഡാണ്.'

'മുപ്പത്തിമൂന്ന് വയസായെങ്കിലും ഞാൻ അങ്ങനെയാണ്. അമ്മ ഇപ്പോഴും എന്നെ കൊച്ചുകുട്ടിയെ സ്നേഹിക്കുന്ന പോലെയാണ് സ്നേഹിക്കുന്നത്.'

കരച്ചിൽ അടക്കാനാവാതെ വിനയ്

'അനിയത്തി പാർവതിയെ കുറിച്ചൊക്കെ ദിൽഷ ചോദിച്ചപ്പോഴാണ് വീട് ഓർമ വന്നത്. കരയേണ്ടെന്ന് ഒരുപാട് വിചാരിച്ചിരുന്നു. പെട്ടന്ന് കരച്ചിൽ അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. മനുഷ്യരല്ലേ... ഞാൻ കൂട്ടുകുടുംബത്തിൽ നിന്ന് വന്ന കുട്ടിയായതിനാൽ എല്ലാവരും സ്നേഹം തന്ന് വളർത്തിയതാണ്' വിനയ് പറഞ്ഞു.

പുതിയതായി വന്ന വൈൽഡ് കാർഡ് എൻട്രികളിൽ പ്രേക്ഷകർക്ക് പ്രതീക്ഷയുള്ള മത്സരാർഥികളി‍ൽ ഒരാൾ കൂടിയാണ് വിനയ് മാധവ്. ഇദ്ദേഹത്തിനൊപ്പം വന്ന റിയാസ് സലീം പക്ഷാപാതപരമായി പെരുമാറുന്നവെന്ന പരാതി പ്രേക്ഷകർക്കുണ്ട്.

അതേസമയം വിനയ് മാധവ് മുഖം നോക്കാതെയാണ് സംസാരിക്കുന്നത് പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കാൻ കാരണമായിട്ടുണ്ട്.

എന്റർടെയ്നറായി വിനയ്

ഫേക്കായി കളിക്കുന്നവരെ പ്രേത്സാഹിപ്പിക്കാൻ താൽപര്യമില്ലാത്ത വ്യക്തിയാണ് താനെന്നും അതിനാൽ തന്നെ അത്തരം കാര്യങ്ങളും നാടകങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ പ്രതികരിക്കുമെന്നും വിനയ് മാധവ് വീട്ടിലേക്ക് കയറും മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു.

പക മനസിൽവെക്കാതെ ആളുകളെ ചിരിപ്പിച്ചും തമാശ പറഞ്ഞുമാണ് വിനയ് വീട്ടിൽ‌ തുടരുന്നത് എന്നതിനാൽ ബി​ഗ് ബോസ് ആരാധകർക്കിടയിൽ വിനയ്ക്ക് ഇടം ലഭിച്ചിട്ടുണ്ട്.

വ്യത്യസ്തങ്ങളായ നിരവധി ടാസ്‍കുകളും ഗെയിമുകളുമാണ് ബിഗ് ബോസിനെ ആവേശകരമായ ഒരു കാഴ്ചാനുഭവമാക്കി മാറ്റുന്നത്.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
പ്രതീക്ഷയുള്ള മത്സരാർഥിയെന്ന് ആരാധകർ

ഏഴാം വാരത്തിൽ വീക്കിലി ടാസ്‍ക്കായി മത്സരാർഥികൾക്ക് നൽകിയിരിക്കുന്നത് എല്ലാത്തവണത്തെയും ബിഗ് ബോസില്‍ വലിയ സംഘര്‍ഷങ്ങള്‍ക്ക് തിരി കൊളുത്താറുള്ള കോടതി ടാസ്‍ക്കാണ്.

ഒരു മത്സരാര്‍ഥിക്ക് മറ്റൊരു മത്സരാര്‍ഥിയെക്കുറിച്ചുള്ള പരാതി ബിഗ് ബോസ് കോടതിക്ക് മുന്നില്‍ അവതരിപ്പിക്കാനും അതിന് പരിഹാരം കാണാനുമുള്ള അവസരവുമാണ് ഈ ടാസ്‍ക് വാദ്ഗാനം ചെയ്യുന്നത്.

ടാസ്ക്ക് തുടങ്ങി രണ്ട് ദിവസം പിന്നിടുമ്പോൾ തന്നെ വലിയ വഴക്കുകൾ നടന്ന് കഴിഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X