ബിഗ് ബോസ് ഹൗസ്സിൽ ഒരു ക്രഷ് ഉണ്ട്; കളി കളറാക്കാൻ വൈൽഡ് കാർഡ് എൻട്രിയായി വിനയ് മാധവും
ബിഗ്ബോസ് വീട്ടിലേക്ക് മറ്റൊരു വൈൽഡ് കാർഡ് മത്സരാർത്ഥി കൂടി എത്തിയിരിക്കുകയാണ്. റിയാസ് സലിമിന് പിന്നാലെയാണ് പുതിയ മത്സരാർത്ഥി എത്തിയിരിക്കുന്നത്. വിനയ് മാധവാണ് ബിഗ്ബോസ് വീട്ടിലേക്കത്തിയ പുതിയ വൈൽഡ് കാർഡ് മത്സരാർത്ഥി. സമൂഹ മാധ്യമങ്ങളിൽ നേരത്തേ തന്നെ വിനയ്യുടെ പേര് വൈൽഡ് കാർഡ് ഉയർന്ന് വന്നിരുന്നു.
താൻ വിജയകിരീടം ചൂടിയ ശേഷം മാത്രമേ താൻ വേദി വിടൂ എന്ന് ശപഥം ചെയ്താണ് വിനയ് ബി ബി ഹൗസ്സിൽ എത്തിയത്. എല്ലാ മത്സരാർത്ഥികളെ കുറിച്ചും കൃത്യമായി പഠിച്ചാണ് വിനയ് എത്തിയിരിക്കുന്നത്. ബ്ലെസ്ലിയെ പറ്റിയും റൊൺസണെ പറ്റിയും ദിൽഷയെ പറ്റിയും സൂരജിനെ പറ്റിയുമെല്ലാം വ്യക്തമായ ഒരു കാഴ്ചപ്പാട് വിനയ് മാധവിന് ഉണ്ട്.

തനിക്ക് ഇഷ്ട്ടപ്പെടാത്ത ഒരു മത്സരാർത്ഥി ജാസ്മിൻ ആണെന്നും അവർ ആവശ്യത്തിൽ കൂടുതൽ ദേഷ്യപെടുന്നുണ്ടെന്നും വായിൽ തോന്നുന്നത് വിളിച്ച പറയുന്നുണ്ടെന്നും അതൊന്നും ഒരിക്കലും സമ്മതിച്ച കൊടുക്കാൻ പറ്റില്ല എന്നും പറഞ്ഞ വിനയ് മാധവ് തന്റെ കയ്യിൽ നിന്നും കിട്ടാനുള്ള കുറെ പേർ അതിനുള്ളിൽ ഉറപ്പായും ഉണ്ടടെന്നും അവസാനം പറയുകയുണ്ടായി.
വിദൂഷകനും നടനും അവതാരകനും ഷെഫും ഗായകനും ഒക്കെയാണ് വിനയ്.
അടുക്കള ഭരണം ഏറ്റടുക്കാൻ തയ്യാറായ ഒരാളെ വീട്ടിലേക്ക് പറഞ്ഞു വിടുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് മോഹൻലാൽ പുതിയ വൈൽഡ് കാർഡ് മത്സരാർത്ഥിയെ വീട്ടിലേക്ക് ക്ഷണിച്ചത്.
മമ്മൂട്ടി ദി ബേസ്ഡ് ആക്ടർ എന്ന റിയാലിറ്റി ഷോയിൽ സെക്കൻ്റ് റണ്ണർ അപ്പ് ആയിരുന്നു വിനയ് മാധവ്.
ഇന്ദുചൂഢൻ വന്നിരിക്കുകയാണ് ചില കളികൾ പഠിപ്പിക്കാനും ചില കളികൾ പഠിക്കാനും എന്ന് പറഞ്ഞുകൊണ്ടാണ് വിനയ്യുടെ വരവ്.
ബിബി വീട്ടിനുള്ളിൽ ഒരു ക്രഷ് ഉണ്ടന്ന് പറഞ്ഞ വിനയ്. ആളാരാണെന്നുള്ള കാര്യം സസ്പെൻസ് ആക്കി വച്ചിരിക്കുകയാണ്. പ്രേക്ഷകർക്ക് താൻ ഉള്ളിൽ ചെന്ന ശേഷം അത് അറിയാൻ പറ്റുമെന്നും വിനയ് പറഞ്ഞിട്ടുണ്ട്.

നല്ല കുക്കായ താൻ നല്ല അടിയുമുണ്ടാക്കുമെന്നും വിനയ് പറഞ്ഞു. ജാസ്മിനെ ഇഷ്ടമില്ല എന്ന് തുറന്ന് പറഞ്ഞ സ്ഥിതിക്ക് ഇരുവരും തമ്മിൽ വഴക്ക് ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ബി ബി ആരാധകർ.
മോഹൻലാലിനൊപ്പം പാടണമെന്ന് ആഗ്രഹവുമായാണ് വിനയ് എത്തിയത്, തുടർന്ന് ബിബി വേദിയിൽ വെച്ച് ആ സ്വപ്നവും സഫലമാക്കിയാണ് വിനയ് വീട്ടിനുള്ളിലേക്ക് പോയത്.
വിനയ് മാധവിനെയും വീട്ടിനുള്ളിലെ സീക്രട്ട് റൂമിലേക്കാണ് ബിഗ്ബോസ് മാറ്റിയത്. റൂമിനുള്ളിൽ റിയാസ് സലീമും വിനയ് മാധവിനൊപ്പം മത്സരാർഥികളുടെ ഓരോ നീക്കങ്ങളും വീക്ഷിക്കുന്നുണ്ട്. നാളെ ബിഗ്ബോസ് പറയുമ്പോൾ ഇരുവരും ബിഗ് ബോസ് വീടിനുള്ളിലേക്ക് കയറും.
കണ്ണൂർ സ്വദേശിയാണ് വിനയ്. ക്രൂസ് ലൈനേഴ്സിലാൽ ജോലി ചെയ്യുകയായിരുന്നു. കുറച്ച് ഹോട്ടലുകളിലും പ്രവർത്തിച്ചിട്ടുണ്ട്.
സത്യസന്ധമായി മാത്രമേ കളിയ്ക്കൂ എന്ന് വിനയ് പറയുന്നു. റിയാസിനെ പോലെ കളിയെയും മത്സരാർത്ഥികളെയും പഠിച്ചാണ് വിനയ് വീട്ടിലേക്ക് എത്തിയത്.
മമ്മൂട്ടി ദി ബസ്റ്റ് ആക്ടർ റിയാലിറ്റി ഷോയിൽ സെക്കൻ്റ് റണ്ണർ അപ്പ് ആയിരുന്ന തനിക്ക് ലഭിച്ച രണ്ട് ഭാഗ്യങ്ങളാണ് രണ്ട് സൂപ്പർ താരങ്ങളുടെ പേരിലുള്ള ഷോകളിൽ പങ്കെടുക്കാൻ കിട്ടിയ അവസരമെന്നും അദ്ദേഹം പറഞ്ഞു.
Recommended Video

പുതിയ വൈൽഡ് കാർഡ് എൻട്രികളായി എത്തിയ ഇരുവരും പുറത്ത് നിന്നും കളിക്കണ്ട് അതിന്റെ ഗതി മനസിലാക്കിയവരാണ്. ബിഗ് ബോസ് വീട്ടിലെ എല്ലാ മത്സരാർഥികളുടെ സ്വഭാവവും അവർക്കുള്ള സപ്പോർട്ടും നല്ലപോലെ മനസിലാക്കിയവരാണ് ഇരുവരും. അതുകൊണ്ട് തന്നെ ഇരുവരുടെയും നീക്കങ്ങൾ ഷോയുടെ ഗതി തന്നെ മാറ്റാൻ സാധ്യത ഉണ്ട്.
അതുകൊണ്ട് തുടർന്നുള്ള ബിഗ്ബോസ് എപ്പിസോഡുകൾ കൂടുതൽ ആവേശോജ്ജ്വലമാകുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നാളെയോടെ ഇരുവരും മറ്റു മത്സരാർത്ഥികൾക്ക് ഇടയിലേക്ക് എത്താനാണ് സാധ്യത.


Click it and Unblock the Notifications