ബിഗ് ബോസ് വിന്നറാവുമെന്ന് വിനയ് കരുതുന്ന രണ്ട് പേര്‍ ഇവരാണ്; ബിഗ് ബോസിലെ വെല്ലുവിളിയെ കുറിച്ചും താരം
ബിഗ് ബോസിലേക്ക് നാല്‍പത്തി രണ്ട് ദിവസത്തിന് ശേഷമാണ് രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉണ്ടാവുന്നത്. പിന്നീട് മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിച്ച വൈല്‍ഡ് കാര്‍ഡാണ് ഇത്തവണ ഉണ്ടായത്. മോശമില്ലാത്ത പ്രകടനം കാഴ്ച വെച്ചതിന് ശേഷമാണ് വിനയ് മാധവ് ഷോ യില്‍ നിന്നും പുറത്താവുന്നത്.
വീണ്ടും ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാന്‍ താരം മുംബൈയിലേക്ക് എത്തിയിരിക്കുകയാണ്. ഇതിനിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ബിഗ് ബോസ് ഷോ യെ കുറിച്ച് വിനയ് തുറന്ന് സംസാരിച്ചിരുന്നു.
ബിഗ് ബോസില്‍ പോവാന്‍ തീരുമാനിച്ച ശേഷമുള്ള പ്രധാന വെല്ലുവിളിയെ കുറിച്ച് വിനയ് വെളിപ്പെടുത്തി..
'നാല്‍പത്തിരണ്ട് ദിവസത്തിന് ശേഷമാണെങ്കിലും ബിഗ് ബോസ് ഷോ യിലേക്ക് പ്രവേശിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ ഞാന്‍ വളരെ സന്തോഷത്തിലായിരുന്നു. വീട്ടിലുള്ളവരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും സ്വീകാര്യത നേടുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അവര്‍ക്കെന്നെ ഇഷ്ടപ്പെടുമോ എന്നൊരു ഭയം കൂടി എനിക്ക് ഉണ്ടായി.

എല്ലാവരുടെയും ഹൃദയം കവര്‍ന്നെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. എന്നിരുന്നാലും ഈ സീസണിലെ ഗെയിം മാറ്റിയത് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ആണെന്ന് കേള്‍ക്കുന്നത് അതിശയമായി തോന്നി. ബിഗ് ബോസില്‍ പോയിട്ട് യാതൊരു ഗെയിം പ്ലാനും ഇല്ലായിരുന്നു. യഥാര്‍ഥ ജീവിതം പോലെ നില്‍ക്കാനാണ് ശ്രമിച്ചതെന്ന് വിനയ് പറയുന്നു'.
ടൈറ്റില്‍ വിന്നറാവാന്‍ യോഗ്യനെന്ന് തോന്നുന്ന മത്സരാര്‍ഥി ആരാണ്?
ഫിനാലയെ കുറിച്ച് ചോദിക്കുകയാണെങ്കില്‍ താന്‍ വളരെ ആകാംഷയിലാണെന്നാണ് വിനയ് പറയുന്നത്. ആ വേദിയില്‍ ഞാനും പെര്‍ഫോമന്‍സുമായി വരുന്നുണ്ട്. അതൊരു സ്വപ്‌നം പോലെയാണ് തോന്നുന്നത്. പിന്നെ നിലവില്‍ ബിഗ് ബോസ് വീടിനകത്ത് കഴിയുന്ന ആറ് പേരും വിജയികളാണ്. അവരിലെല്ലാവര്‍ക്കും ട്രോഫി ലഭിക്കാന്‍ അര്‍ഹതയുണ്ട്. എന്നിരുന്നാലും ബ്ലെസ്ലിയ്ക്കും റിയാസിനും ഒരുപോലെ വിന്നറാവാനുള്ള യോഗ്യതയുണ്ട്. കാരണം രണ്ടാളും നല്ല ഗെയിമേഴ്‌സ് ആണെന്ന് വിനയ് പറയുന്നു.

ബിഗ് ബോസ് പ്രേക്ഷകരോട് ഒരു അഭ്യര്‍ഥന കൂടി വിനയ് മുന്നോട്ട് വെച്ചിരുന്നു..
'ഇതൊരു ഗെയിം ഷോ മാത്രമാണെന്ന് ആരാധകര്‍ മനസ്സിലാക്കണം. ഞങ്ങള്‍ മത്സരാര്‍ഥികള്‍ അതൊന്നും വ്യക്തിപരമായി എടുക്കുന്നില്ല. ഞങ്ങള്‍ വീട്ടില്‍ വഴക്കിട്ടിട്ടുണ്ടാകാം, പക്ഷേ ഞങ്ങളെല്ലാവരും പിന്നീട് ഒത്തുചേരും.
എന്റെ കൂടെയുണ്ടായിരുന്ന സഹമത്സരാര്‍ഥികള്‍ സൈബര്‍ അക്രമണങ്ങള്‍ക്ക് ഇരയാവുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നതും നിരാശജനകവുമാണ്. ഞങ്ങളെല്ലാവര്‍ക്കും ഈ ഷോ യുടെ പുറത്തും ഒരു ജീവിതമുണ്ടെന്ന് മറക്കരുതെന്ന് കൂടി വിനയ് സൂചിപ്പിച്ചു.


Click it and Unblock the Notifications