വിനയ് മാധവ് തന്റെ അടവുകൾ കൃത്യമായി പയറ്റുന്നു; റോബിന് വെല്ലുവിളിയാകുമോ

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലേക്ക് എത്തിയ പുതിയ വൈല്‍ഡ് കാര്‍ഡ് എൻട്രികൾ ഷോയുടെ ഗതി തന്നെ മാറ്റിയിരിക്കുകയാണ്. വിനയും റിയാസ് സലീമുമാണ് പുതിയ എൻട്രികൾ. ഇരുവരും വീട്ടിൽ പ്രവേശിച്ചത് മുതൽ എന്തായിരിക്കും ഇവരുടെ ഗെയിം സ്ട്രാറ്റജി എന്ന കാര്യത്തിൽ പ്രേക്ഷകർക്ക് വലിയ ആകാംഷയായിരുന്നു.

നാല്പത് ദിവസത്തിനു മേൽ പുറത്ത് നിന്നും കളി കാണുകയും ആർക്കൊക്കെയാണ് പ്രേക്ഷകരുടെ ശക്തമായ പിന്തുണ ഉള്ളതെന്നും വ്യക്തമായി മനസിലാക്കിയാണ് വീട്ടിൽ എത്തിയതെങ്കിലും ശെരിയായ ഒരു ഗെയിം പ്ലാൻ റിയാസിന് ഇല്ല എന്നത് വീട്ടിനകത്തെ അയാളുടെ പ്രകടനത്തിൽ നിന്നും വ്യക്തമാണ്.

റിയാസിന്റെ പക്ഷപാതം നിറഞ്ഞ സ്വഭാവം വിനയ് മാധവിന്  ഇഷ്ടപ്പെട്ടില്ല

മുന്നത്തെ എപ്പിസോഡിൽ റോബിനെതിരെ റിയാസും വിനയും രംഗത്തെത്തുന്നത് കണ്ടിരുന്നു. എന്നാല്‍ കഴിഞ്ഞ എപ്പിസോഡിൽ റിയാസും വിനയും പരസ്പരം പോരടിക്കുന്നതാണ് പ്രേക്ഷകർ കണ്ടത്.

സീക്രട്ട് റൂമിൽ വച്ച് തന്നെ ഇരുവരും ചെറിയ തോതത്തിൽ വാക്കുതർക്കങ്ങളിൽ ഏർപ്പെട്ടിരുന്നു. വീക്കിലി ടാസ്ക്കിൽ ജഡ്ജിമാരായി ഇരുവരും ബിഗ് ബോസ് കോടതിയിൽ ഇരുന്നത് മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

റിയാസിന്റെ പക്ഷപാതം നിറഞ്ഞ സ്വഭാവം വിനയ് മാധവിന് തീരെ ഇഷ്ടപ്പെടാതെ വരുകയും ആ ഇഷ്ടക്കേട് കോടതിയിൽ വച്ച് തന്നെ റിയാസിനോട് അതി രൂക്ഷമായി പറയുകയുമാണ് ഉണ്ടായത്.

എന്നാൽ പിന്നീട് ഇരുവരെയും കൺഫെഷൻ റൂമിലേക്ക് വിളിക്കുകയും ഇരുവരും തമ്മിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അത് കോടതിക്കുള്ളിൽ നിന്നും മറ്റ്‌ മത്സരാർത്ഥികളെ മാറ്റി നിർത്തിയ ശേഷം തീർക്കണമെന്നും ബിഗ് ബോസ് ഉപദേശിച്ചു.

വിനയ് കൃത്യമായ ഒരു ഗെയിം പ്ലാനോടുകൂടിയാണ് ബി ബി ഹൗസിൽ എത്തിയിരിക്കുന്നത്

പുറത്ത് എല്ലാവരോടും വലിയ ഗെയിം പ്ലാൻ ഉണ്ടെന്ന് പറയാറുണ്ടെങ്കിലും അങ്ങനെ ഒന്നും ഇല്ലാതെ ബിഗ് ബോസ് വീട്ടിലേക്ക് കളിക്കാൻ എത്തിയതാണ് താനെന്ന് റിയാസിനോട് വിനയ് മുൻപ് പറഞ്ഞിരുന്നു.

എന്നാൽ , വിനയ് കൃത്യമായ ഒരു ഗെയിം പ്ലാനോടുകൂടിയാണ് ബി ബി ഹൗസിൽ എത്തിയിരിക്കുന്നതെന്ന് രണ്ട് ദിവസത്തെ അദ്ദേഹത്തിന്റെ കളി പരിശോദിച്ചാൽ മനസിലാവും.

സ്ക്രീൻ സ്പെയ്സ് എങ്ങനെയെങ്കിലും കൂട്ടണം എന്നെ ഒറ്റ ലക്ഷ്യത്തോടെ എവിടെയെല്ലാം പ്രശ്നങ്ങൾ ഉണ്ടോ അവിടെയെല്ലാം വിനയ് മാധവും കാണും.

ആദ്യത്തെ ദിവസം റോബിനുമായി പ്രശ്നം ഉണ്ടാക്കിയ വിനയ് രണ്ടാം ദിവസം റിയാസിന് സ്ക്രീൻ സ്പേസ് ലഭിക്കുമെന്ന് ഉറപ്പ് ഉണ്ടായിരുന്നത് കൊണ്ട് അയാളുമായി വഴക്ക് കൂടി.

ഇതിനിടെ സൈഫ് ഗെയിം കളിക്കുന്നവർക്ക് നല്ല രീതിയിൽ കൊട്ട് കൊടുക്കാനും വിനയ് മറന്നിട്ടില്ല. സുചിത്രയെ ആണ് വിനയ് ആദ്യം നോട്ടമിട്ടിരിക്കുന്നത്.

വന്നത് മുതൽ സുചിത്രയുടെ സേഫ് ഗെയിം കളി നിർത്താൻ പല വഴികളും വിനയ് പരീക്ഷിച്ചു. ഒടുവിൽ നേരിട്ട് സുചിത്രയോട് ഇങ്ങനെ സൈഫ് ഗെയിം കളിക്കാതെ മറുപടി പറയേണ്ട അവസരങ്ങളിൽ മറുപടി പറയണമെന്ന് വ്യക്തമാക്കി .

Recommended Video

John Jacob Exclusive Interview | റോബിൻ ഫാൻസിന്റെ ആക്രമണം ജോണിന് പറയാനുള്ളത് | FilmiBeat
സുചിത്രയെയും വെറുതെ വിട്ടില്ല

വിനയ് മാധവിന്റെ ഈ കമെന്റ് സുചിത്രക്ക് കൊണ്ടു എന്നുവേണം കരുതാൻ. വളരെ രൂക്ഷമായ രീതിയിലായിരുന്നു സുചിത്ര ഇതിനെതിരെ പ്രതികരിച്ചത് ഏതൊക്കെ കാര്യത്തിൽ താൻ പ്രതികരിക്കണം ഏതൊക്കെ കാര്യത്തിൽ പ്രതികരിക്കേണ്ട എന്നെല്ലാം തീരുമാനിക്കുന്നത് വിനയ് അല്ലെന്ന് സുചിത്ര വ്യക്തമാക്കി.

കൃത്യമായി ആരെയൊക്കെ എപ്പോഴൊക്കെ തകർക്കണം എന്ന കാര്യത്തിൽ കൃത്യമായ ബോധ്യം വിനയ് മാധവന് ഉണ്ടെന്ന് അദ്ദേഹത്തിന്റെ രണ്ട് ദിവസത്തെ കളിയിൽ നിന്ന് തന്നെ മനസിലാക്കാം.

എന്തായാലും വൈൽഡ് കാർഡ് എൻട്രിയിൽ ബിഗ്‌ബോസിൽ എത്തിയ രണ്ടുപേരിൽ പുലിക്കുട്ടി വിനയ് ആണെന്ന് നിസ്സംശയം പറയാം. മറ്റ്‌ മത്സരാർത്ഥികൾക്ക് ചെറിയ തോതിൽ നെഞ്ചിടിപ്പ് ഉണ്ടാക്കാൻ ഉള്ള മരുന്ന് വിനയ് മാധവിന്റെ പക്കൽ ഉണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X