ബിഗ് ബോസില്‍ നിങ്ങള്‍ക്ക് വിശ്വാസമുള്ള മത്സരാര്‍ത്ഥി ആര്? ആരെയും വിശ്വാസമില്ലെന്ന് തുറന്നടിച്ച് വിനയ് മാധവ്

ബിഗ് ബോസ് മലയാളം സീസണ്‍ 4-ന്റെ ഗ്രാന്റ് ഫിനാലെ അടുത്തെത്തിക്കഴിഞ്ഞു. മത്സരം പൂര്‍ത്തിയാകാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഫൈനല്‍ ഫൈവിലേക്ക് ഏതൊക്കെ മത്സരാര്‍ത്ഥികള്‍ കടന്നുചെല്ലും എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

അതിനിടെ ഇന്നലെ മത്സരാര്‍ത്ഥികളെ കാണാന്‍ വന്ന ലാലേട്ടന്‍ ഹൗസിനുള്ളിലുള്ളവരോട് തമ്മില്‍ തമ്മിലുള്ള വിശ്വാസ്യതയെക്കുറിച്ച് ചോദിച്ചിരുന്നു. ആര്‍ക്കൊക്കെ ആരെയൊക്കെ വിശ്വാസമുണ്ട്, വിശ്വാസമില്ല എന്നറിയുന്നതിനു വേണ്ടിയായിരുന്നു ഈ ചോദ്യം.

vinay

ബിഗ് ബോസില്‍ ജയിക്കുക എന്നതുമാത്രമാണ് മത്സരാര്‍ത്ഥികളുടെ ലക്ഷ്യം. ഇവിടെ വിശ്വാസങ്ങള്‍ക്കോ അവിശ്വാസങ്ങള്‍ക്കോ സ്ഥാനമില്ല. പക്ഷെ, 100 ദിവസം ഒന്നിച്ചു കഴിയുമ്പോള്‍ പരസ്പരമുണ്ടാകുന്ന അടുപ്പത്തെക്കുറിച്ചും അകലത്തെക്കുറിച്ചുമുള്ള സൂചനകളാണ് ഈ ചോദ്യത്തിനുള്ള ഉത്തരത്തില്‍ ഒളിച്ചിരിക്കുന്നത്.

ആദ്യം സംസാരിച്ചത് ധന്യയാണ്. ധന്യയ്ക്ക് ഏറ്റവും കൂടുതല്‍ വിശ്വാസം സൂരജിനെയാണ്. വിശ്വാസമില്ലാത്തതായി പറഞ്ഞ പേരുകള്‍ റോണ്‍സന്റെയും റിയാസിന്റെയും പേരുകളായിരുന്നു. ലക്ഷ്മിപ്രിയയ്ക്ക് ഏറ്റവും കൂടുതല്‍ വിശ്വാസം റോണ്‍സണെയാണ്. വിശ്വാസമില്ലാത്തത് ബ്ലെസ്‌ലിയെയും. ദില്‍ഷയ്ക്ക് വിശ്വാസമുള്ളതായി പറഞ്ഞത് ബ്ലെസ്‌ലിയുടെ പേരായിരുന്നു. വിശ്വാസമില്ലാത്തത് വിനയ് മാധവിനെയും.

ബ്ലെസ്‌ലിയ്ക്ക് വിശ്വാസം ദില്‍ഷയെയും വിശ്വാസമില്ലാത്തത് ലക്ഷ്മിപ്രിയയെയും ആണെന്നായിരുന്നു മറുപടി. സൂരജിന് ധന്യയെ വിശ്വാസമാണെന്ന് പറഞ്ഞു. വിശ്വാസമില്ലാത്തത് റോണ്‍സണെയുമാണ്. ധന്യയും സൂരജും തമ്മില്‍ ഇപ്പോള്‍ നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കുന്നതായും സൂരജ് പറയുന്നു.

വിനയ് മാധവിന്റെ വളരെ വ്യത്യസ്തമായിരുന്നു. തനിക്ക് ആരെയും വിശ്വാസമില്ലെന്നായിരുന്നു വിനയ്‌യിന് പറയാനുണ്ടായിരുന്നത്. നമ്മുടെ പിന്നില്‍ നിന്ന് ആര് എന്ത് പറയുന്നുവെന്ന് അറിയാന്‍ കഴിയില്ല. അതുകൊണ്ട് തനിക്കിവിടെ ആരെയും വിശ്വാസമില്ല. ഒരു പ്രത്യേക വ്യക്തിയെ പറയണമെന്നുണ്ടെങ്കില്‍ വിശ്വാസമുള്ളത് റോണ്‍സണെയും വിശ്വാസമില്ലാത്തത് ലക്ഷ്മിപ്രിയയെയുമാണ്.

bigg boss

വിശ്വാസമുള്ള റോണ്‍സണ്‍ പക്ഷെ, ഇപ്പോള്‍ പല സ്ഥലത്തും വിശ്വാസവഞ്ചന കാണിക്കുന്നുണ്ടെന്നായിരുന്നു വിനയ് വിനയ് പറഞ്ഞത്. എങ്കിലും ഒരു വിഷമം വന്നാല്‍ അത് പറഞ്ഞ് തോളില്‍ ഒന്നു തട്ടാന്‍ അദ്ദേഹത്തിന് കഴിയും.

തനിക്ക് വിശ്വാസമുള്ളത് റോണ്‍സണെയും വിശ്വാസമില്ലാത്തത് ലക്ഷ്മിപ്രിയയെയുമാണെന്ന് നിസ്സംശയം റിയാസ് സലീം പറഞ്ഞു. എന്നാല്‍ തനിക്ക് വിശ്വാസം ഉള്ളത് ദില്‍ഷയെയും റിയാസിനെയുമാണെന്നായിരുന്നു റോണ്‍സന്റെ മറുപടി. വിശ്വാസം ഇല്ലാത്തതായി പറഞ്ഞ പേര് ബ്ലെസ്‌ലിയുടേതായിരുന്നു.

എല്ലാവരുടെയും മറുപടികള്‍ കേട്ട ലാലേട്ടന്‍ നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന് ഒടുവില്‍ മത്സരാര്‍ത്ഥികളോടായി പറഞ്ഞാണ് ഈ ടാസ്‌ക്ക് അവസാനിപ്പിച്ചത്.

More from Filmibeat

Read more about: bigg boss lakshmipriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X