നിന്നെ ജയിലിലേക്കല്ല പുറത്തേക്ക് വിടാനുള്ള കാര്യം എന്റെ കൈയിൽ ഉണ്ട്; ബ്ലെസ്‌ലിക്ക് മുന്നറിയിപ്പുമായി വിനയ്

ബിഗ് ബോസ് വീട്ടില്‍ മത്സരാര്‍ത്ഥികള്‍ 62 ദിവസം പിന്നിട്ടപ്പോൾ മത്സരങ്ങളൊക്കെ കടുത്ത വരുകയാണ്. കഴിഞ്ഞ ദിവസം അവസാനിച്ച വീക്കിലി ടാസ്ക്കിൽ ജാസ്മിനാണ് ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി വിജയി ആയത്.

vinay bleslee

തുടർന്ന് ജയിൽ നോമിനേഷൻ പ്രക്രിയയാണ് നടന്നത് . പതിവ് പോലെത്തനെ വീട്ടിലുള്ള ഓരോ മത്സരാർഥികളും കഴിഞ്ഞ ആഴ്ചയിലെ പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ ഓരോ മത്സരാർഥികളെയും നോമിനേറ്റ് ചെയ്യുകയാണ് ഉണ്ടായത് റിയാസ്, റോബിൻ, ബ്ലെസ്‌ലി എന്നിവരുടെ പേരുകളാണ് നോമിനേഷനിൽ വന്നത്.

ഇതിൽ റിയാസിനെ വീട്ടിലെ എല്ലാവരും നോമിനേറ്റ് ചെയ്തിരുന്നു. കഴിഞ്ഞ വീക്കിലി ടാസ്ക്കിൽ റിയാസ് ദിൽഷയുടെ കോയിനുകൾ ടാസ്ക്കിനു ശേഷം മോഷ്ട്ടിച്ചതും മോഹൻലാലും ബിഗ് ബോസും മുന്നറിയിപ്പ് നൽകിയിട്ടും അതൊന്നും വകവെക്കാതെ വീട്ടിനുള്ളിൽ വീണ്ടും ചീത്ത വാക്കുകൾ ഉപയോഗിക്കുകയും ചെയ്തതുകൊണ്ടാണ് വീട്ടിലെ ഭൂരിഭാഗംപേരും റിയാസിനെ നോമിനേറ്റ് ചെയ്തത്.

എന്നാൽ ബ്ലെസ്‌ലി നോമിനേറ്റ് ആയത് ക്യാപ്റ്റൻ സ്ഥാനം നല്ല രീതിയിൽ ഉപയോഗിക്കാൻ ശ്രമിക്കാത്തതുകൊണ്ടാണ്. മാത്രമല്ല തന്റെ പദവി ബ്ലെസ്‌ലി പലതവണ ദുരുപയോഗം ചെയ്തു. സുചിത്രയോട് വ്യക്തിപരമായ വൈരാഗ്യം തീർക്കാൻ അധിക ചുമതല നൽകിയത് ആദ്യം മുതൽ തന്നെ ബ്ലെസ്‌ലിക്ക് തിരിച്ചടി ആയിരുന്നു. തുടർന്ന് വീട്ടിൽ നടന്ന ഓരോ കാര്യങ്ങൾക്കും ക്യാപ്റ്റൻ എന്ന നിലയിൽ അമിത അധികാരം ബ്ലെസ്‌ലി കാണിച്ചതായി പല മത്സരാർഥികളും പറഞ്ഞു.

വിനയ് മാധവ് ബ്ലെസ്‌ലിയെപ്പറ്റി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഏറെ ചർച്ചയാക്കാവുന്നത്. ബ്ലെസ്‌ലി തന്നെ ഒരുപാട് ചൊറിയുന്നുണ്ടെന്നും ബ്ലെസ്‌ലിയുടെ കുഴപ്പം എന്താണെന്ന് അറിയില്ലെന്നും അടുത്തിടെ വിനയ് സുചിത്രയോടും മറ്റും പറയുകയുണ്ടായി. ഇപ്പോൾ ജയിൽ നോമിനേഷൻ വന്ന സമയത്ത് വിനയ് കാര്യങ്ങൾ വ്യക്തമായി പറയുകയായിരുന്നു.

വീക്കിലി ടാസ്ക്കിന്റെ സമയത്ത് റിയാസിന് കുറച്ച് വിഷമം ഉണ്ടായെന്നും. അത് തീർക്കാൻ താൻ പോയപ്പോൾ അതിന്റെ ഇടയിൽ ബ്ലെസ്‌ലി കയറി വന്നെന്നും താൻ ക്യാപ്റ്റനാണ് അതുകൊണ്ട് താൻ കൂടെ നിൽക്കാമെന്ന് പറഞ്ഞുവെന്നും വിനായി നോമിനേഷൻ വേളയിൽ വ്യക്തമാക്കി .

ബ്ലെസ്‌ലി എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് തനിക്ക് അറിയാമെന്നും അവിടെ ആ സമയത്ത് സ്ക്രീൻ സ്പെയ്സ് ഉണ്ടാവുമെന്ന് മനസിലാക്കി ഫ്രെയിമിൽ വരാനാണ് ബ്ലെസ്‌ലി അങ്ങനെ ചെയ്തതെന്നും വിനയ് പറഞ്ഞു.

ബ്ലെസ്‌ലി ക്യാപ്റ്റൻ ആയാലും സർവേശ്വരൻ ആയാലും തനിക്ക് പറയാനുള്ളത് താൻ പറഞ്ഞുകൊള്ളാമെന്ന് പറഞ്ഞ വിനയ് മറ്റൊരാളിന്റെ കണ്ണീർ വിൽക്കാനാണ് ബ്ലെസ്‌ലി ശ്രമിച്ചതെന്നും കൂട്ടിച്ചേർത്തു.

ബ്ലെസ്‌ലിയെ ജയിലിലേക്കല്ല പുറത്തേക്ക് പറഞ്ഞു വിടാനുള്ള കാര്യം തന്റെ കയ്യിൽ ഉണ്ടെന്നും ക്യാപ്റ്റൻ എന്ന നിലയിൽ ബ്ലെസ്‌ലി കുറച്ച് കൂടി ഡീസന്റായി പെരുമാറേണ്ടതായിരുന്നുവെന്നും വിനയ് വ്യക്തമാക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X