റോൺസൺ കാള കളിച്ച് നടക്കുന്നുവെന്ന് വിനയ്; ഉഗ്രൻ മറുപടിയുമായി താരം

ബിഗ് ബോസ് മലയാളം സീസൺ ഫോർ അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഈ ആഴ്ചത്തെ എവിക്ഷൻ കൂടി കഴിഞ്ഞാൽ വെറും 8 മത്സരാർഥികൾ മാത്രമാവും ബിഗ് ബോസ് വീട്ടിൽ ബാക്കി ഉണ്ടാവുക. ഇവരിൽ ആരൊക്കെയാവും ഫൈനൽ ഫൈവിൽ എത്തുന്നത് എന്ന കാര്യത്തിൽ പ്രേക്ഷകർക്കും മത്സരാർഥികൾക്കും ഒരു രൂപവും ഇല്ല.

കഴിഞ്ഞ സീസണുകളിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് ഈ സീസൺ മുന്നോട്ട് പോവുന്നത്. മത്സരാർഥികളിൽ ശക്തരായിരുന്ന രണ്ട് പേർ ഒരേ ആഴ്ചയിൽ ബിഗ് ബോസ് വീടിന്റെ പടി ഇറങ്ങിയപ്പോൾ ഷോയുടെ ഗതി മാറി. വളരെ സെയ്ഫ് ആയി കളിച്ചിരുന്ന പല മത്സരാർഥികളും കളിയെ കുറച്ച് കൂടി ഗൗരവത്തോടെ എടുത്ത് തുടങ്ങി.

വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മത്സരാർഥിയായിരുന്നു വിനയ് എങ്കിലും ആദ്യ നാളുകളിൽ ശൂരത്വം കാണിക്കുകയും പിന്നീട് ഒതുങ്ങി കൂടുകയുമാണ് ചെയ്തത്. ഇതുപോലെ തന്നെ ബിഗ് ബോസ് വീട്ടിൽ ഒതുങ്ങി കൂടി കഴിയുന്ന ആളാണ് റോൺസൺ. വന്ന അന്ന് മുതൽ താരം ആരോടും അങ്ങനെ വഴക്കിടാനോ പ്രശ്നങ്ങൾ ഉണ്ടാക്കണോ പോകാറില്ല. മോഹൻലാൽ പോലും പറയുന്നത് റോൺസൺ ഒഴുക്കിനൊത്ത് നീങ്ങുന്നു എന്നാണ്.

റിയാസിന് കൂട്ട് റോൺസൺ ആണ്

ജാസ്മിന് ബിഗ് ബോസ് വീട്ടിൽ നിന്നും പോയ ശേഷം റിയാസിന് കൂട്ട് റോൺസൺ ആണ്. കഴിഞ്ഞ ദിവസം ദിൽഷയും റിയാസും തമ്മിൽ വീട്ടിൽ വലിയ വഴക്കാണ് ഉണ്ടായത്.

റിയാസ് ദിൽഷയെപ്പറ്റി മോശം വാക്ക് പറഞ്ഞു എന്ന് ലക്ഷ്മിപ്രിയ പറഞ്ഞത് തൊട്ടാണ് പ്രശ്നങ്ങൾ തുടങ്ങിയത്. തുടർന്ന് ആ വാക്ക് എന്താണെന്ന് ചോദിച്ച റിയാസ് പ്രശ്നം കൂടുതൽ വഷളാക്കുകയായിരുന്നു.

ദിൽഷയും റിയാസും തമ്മിൽ പൊരിഞ്ഞ വഴക്ക് നടക്കുമ്പോഴും റോൺസനും സൂരജും മെഴുക് പ്രതിമയെ പറ്റി സംസാരിക്കുകയായിരുന്നു. പ്രശ്നങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി സെയ്ഫ് ആയി ബിഗ് ബോസ് വീട്ടിൽ അവസാനം വരെ നിൽക്കുക എന്നതാണോ ഇരുവരുടെയും ഗെയിം പ്ലാൻ എന്നുപോലും തോന്നിപോകും.

കാള കളിച്ച് നടക്കുന്നവർക്കൊക്കെ റൈഡ് ഒക്കെ ചെയ്ത് മുന്നോട്ട് പോവാം

റൊൺസനും റിയാസും വിനയും കഴിഞ്ഞ ദിവസം നടത്തിയ സംഭാഷണമാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാവുന്നത്. റോൺസൺ മണാലിയിൽ പോകുന്ന കാര്യം റിയാസിനോടും വിനയ് മാധവിനോടും പറയുകയുണ്ടായി.

എന്നാൽ വിനയ് റൊൺസനെ കളിയാക്കുകയായിരുന്നു. ജീവിതത്തിൽ ഉത്തരവാദിത്തങ്ങൾ ഒന്നും ഇല്ലാണ്ട് ഇങ്ങനെ കാള കളിച്ച് നടക്കുന്നവർക്കൊക്കെ റൈഡ് ഒക്കെ ചെയ്ത് മുന്നോട്ട് പോവാമെന്നും എന്നാൽ തന്നെ പോലെ ഉള്ളവർക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെന്നും വിനയ് വ്യക്തമാക്കി.

പോളിങ്ങിൽ റിയാസിന് മൂന്നാം സ്ഥാനം

ബിഗ് ബോസ് മലയാളം സീസൺ ഫോർ അതിന്റെ പന്ത്രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ബിഗ് ബോസ് വീട്ടിൽ നിന്നും ഒരു മത്സരാർഥികൂടി പടിയിറങ്ങുകയാണ്.

കഴിഞ്ഞ ആഴ്ചത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ റിയാസ് പുറത്ത് പോകുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ പോളിങ്ങിൽ റിയാസിന് മൂന്നാം സ്ഥാനമാണ് ലഭിച്ചതെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X