ഒരു പ്രഷര്‍ കുക്കറില്‍ പെട്ടത് പോലെ, സഹിക്കാന്‍ പറ്റുന്നില്ല; സ്വന്തം അനുഭവം പറഞ്ഞ് വിനയ്

ബിഗ് ബോസ് മലയാളം 12ാം വാരത്തിലേയ്ക്ക് എത്തി നില്‍ക്കുകയാണ്. ഇനി വിരലില്‍ എണ്ണാവുന്ന ആഴ്ചകള്‍ മാത്രമേ ഷോ അവസാനിക്കാനുളളൂ. ദിവസങ്ങള്‍ കുറയുന്തോറും മത്സരവും കടുത്തിരിക്കുകയാണ്. ഇനിയുളള ദിനങ്ങള്‍ മത്സരാര്‍ത്ഥികള്‍ക്ക് ഏറെ നിര്‍ണ്ണായകമായിരിക്കും. ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

vinay

മത്സരം കടുക്കുന്നതിനോടൊപ്പം തന്നെ മാനസിക സമ്മര്‍ദവും വര്‍ധിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ കാര്യങ്ങള്‍ പലരുടേയും കൈവിട്ട് പോയി കഴിഞ്ഞു. ബിഗ് ബോസ് എന്നത് കേവലം ഒരു ഫിസിക്കല്‍ ഗെയിം ഷോ മാത്രമല്ല. ഒരു മെന്റല്‍ ഗെയിം കൂടിയാണ്. അവസാനം വരെ പിടിച്ചു നില്‍ക്കുക എന്നുളളത് അത്ര എളുപ്പമുള്ള കാര്യമല്ല.

ഇപ്പോഴിതാ താന്‍ നേരിട്ടു കൊണ്ടിരിക്കുന്ന മാനസിക സമ്മര്‍ദ്ദത്തെ കുറിച്ച് പറയുകയാണ് വിനയ് മാധവ്. റോണ്‍സനോടാണ് ഇക്കാര്യം പറഞ്ഞത്. ഇവിടെ വരുന്നത് വരെ ഇത്രയ്ക്ക് മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരുമെന്ന് തനിക്ക് അറയില്ലായിരുന്നു എന്നാണ് വിനയ് പറയുന്നത്. പ്രഷര്‍ കുക്കറിന്റെ അകത്ത് ജീവിക്കുന്ന അവസ്ഥയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

വിനയ് മാധവിന്റെ വാക്കുകള്‍ ഇങ്ങനെ... ' ഇതിന്റെയുള്ളിലെ ജീവിതം അറിയുന്നതുകൊണ്ടാണല്ലോ സമ്മര്‍ദ്ദം താങ്ങാന്‍ പറ്റാതെ നമ്മള്‍ കണ്‍ഫെഷന്‍ റൂമില്‍ പോയിട്ട്, കണ്‍ഫെസ് ചെയ്യേണ്ടിവരുന്നത്. ഇത്രയും സമ്മര്‍ദ്ദമുള്ള സ്ഥലമാണെന്നൊന്നും സ്വപ്നത്തില്‍ പോലും ഞാന്‍ വിചാരിച്ചിട്ടില്ല. എന്തൊരു പ്രഷറാണ് ഇതിനകത്ത്. കുക്കറിനകത്ത് പെട്ടതുപോലെയല്ലേ? ഇവിടെ ആകെ ഈ വഴക്കിന്റെ പ്രഷര്‍ മാത്രമേയുള്ളൂ. വേറെ ഒന്നുമില്ല. പക്ഷേ അതിന്റെ തീവ്രത ഭയങ്കര കൂടുതലാണ് ഇവിടെ. പരസ്പരം വഴക്കിടുന്നതിലൂടെ ഉണ്ടാവുന്ന വിഷലിപ്തമായ ഒരു അന്തരീക്ഷമുണ്ട്. അത് തരണം ചെയ്യാനാണ് ബുദ്ധിമുട്ട്'; വിനയ് മാധവ് പറഞ്ഞു.

അതേസമയം പതിവ് പോലെ ഇത്തവണത്തെ എവിക്ഷന്‍ ലിസ്റ്റില്‍ നോമിനേഷന്‍ ലിസ്റ്റില്‍ വിനയ്‌യും റോണ്‍സണുമുണ്ട്. ധന്യയാണ് മൂന്നാമത്തെയാള്‍. ബിഗ്് ബോസ് സീസണ്‍ നാല് ഫിനാലെയിലേയ്ക്ക് അടുക്കുമ്പോള്‍ ദില്‍ഷ, ധന്യ, ലക്ഷ്മിപ്രിയ, വിനയ്, ബ്ലെസ്ലി, റിയാസ്, റോണ്‍സണ്‍,സൂരജ് എന്നിങ്ങനെ എട്ട് പേരാണ് ഹൗസിലുള്ളത്. ടോപ്പ് ഫൈവില്‍ ഇടംപിടിക്കണമെന്നാണ് ഇവരുടെ ആഗ്രഹം. ഇതിനായി തങ്ങളാല്‍ കഴിയുന്ന എല്ലാ മാര്‍ഗങ്ങളും ഇവര്‍ പയറ്റുന്നുണ്ട്. തുടക്കത്തില്‍ തന്നെ സൗഹൃദം മാറ്റി നിര്‍ത്തി കൊണ്ടായിരുന്നു ഇവര്‍ ഹൗസില്‍ നിന്നിരുന്നത്. അതിനാല്‍ തന്നെ ഇവരുടെ മത്സരത്തെ സൗഹൃദം സ്വാദീനിച്ചിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത നേടി മത്സരം മുന്നോട്ട് പോവുകയാണ്.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് ബിഗ് ബോസ് ഷോ. ഹിന്ദിയില്‍ വന്‍ വിജയമായിരുന്ന മത്സരം 2018ലാണ് മലയാളത്തില്‍ ആരംഭിക്കുന്നത്. തുടക്കത്തില്‍ യൂത്തിനിടയില്‍ മാത്രമായിരുന്നു കാഴ്ചക്കാരുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ കുടുംബപ്രേക്ഷകരുടെ ഇടയിലും ബിഗ് ബോസ് ഇടംപിടിച്ചിട്ടുണ്ട്. അകത്ത് മത്സരാര്‍ത്ഥികള്‍ മനോഹരമായ ഗെയിം കളിക്കുമ്പോള്‍ പുറത്ത് പിന്തുണയുമായി പ്രേക്ഷകര്‍ കൂടെയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X