ഇതാണ് വിനയ് മാധവിന്റെ ഗെയിം പ്ലാന്‍, വഴക്കുണ്ടാക്കിയ ഡോക്ടറിനോട് തന്നെ എല്ലാം തുറന്ന് പറഞ്ഞു

മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുമായി മുന്നോട്ട് പോവുകയാണ്. 17 മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ ഇപ്പോള്‍ 14 പേരാണുള്ളത്. കഴിഞ്ഞ വാരാന്ത്യത്തിലായിരുന്നു രണ്ട് പേര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഹൗസില്‍ എത്തിയത്. ശനി, ഞായര്‍ ദിവസങ്ങളിലായിട്ടാണ് ഇരുവരും ഷോയില്‍ പ്രവേശിച്ചതെങ്കിലും തിങ്കളാഴ്ച രാത്രിയോടെയാണ് ഹൗസില്‍ പ്രവേശിച്ചത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍
എത്തിയതോടെ ഗെയിം ആകെ മാറിയിട്ടുണ്ട്.

ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയാവുന്ന പേരാണ് ഡോക്ടര്‍ റോബിന്റേത്. ഷോ ആരംഭിച്ചത് മുതല്‍ റോബിന്റെ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിരുന്നു. ബിഗ് ബോസ് ഹൗസിലെ പുതുമുഖതാരമായ ഡോക്ടറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള മത്സരാര്‍ത്ഥിയാണ് റോബിന്‍ ഡോക്ടര്‍. ഹൗസിലെ പല പ്രശ്‌നങ്ങളും ഇദ്ദേഹത്തെ ചുറ്റിപ്പറ്റിയാണ് നടക്കുന്നത്.

വിനയ് മാധവ്

റോബിനെ പോലെ തന്നെ വളരെ ചെറിയ സമയം കൊണ്ട് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായ മത്സരാര്‍ത്ഥിയാണ് വിനയ് മാധവ്. നടി പാര്‍വതി നമ്പ്യാരുടെ സഹോദരനായ വിനയ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടാണ് ഹൗസില്‍ എത്തിയത്. സാധ്യത ലിസ്റ്റില്‍ ഇടംപിടിക്കാത്ത പേരായിരുന്നു വിനയിയുടേത്. എന്നാല്‍ കൃത്യമായി ഗെയിം മനസ്സിലാക്കി കൊണ്ടാണ് ഇദ്ദേഹം എത്തിയിരിക്കുന്നത്. ഗെയിം മറ്റൊരു രീതിയില്‍ കൊണ്ട് പോകന്‍ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ വിനയ്ക്ക് സാധിച്ചിട്ടുണ്ട്.

 ഗെയിം പ്ലാന്‍

ഡോക്ടര്‍ റേബിന്റെ ശക്തനായ എതിരാളിയാണ് വിനയ് മാധവ്. ഇതിനോടകം തന്നെ ഇരുവരും തമ്മില്‍ ഏറ്റുമുട്ടിട്ടുണ്ട്. കോടതി ടാസ്‌ക്കില്‍ ഇരുവരും തമ്മിലുള്ള അഭിപ്രായഭിന്നത പ്രകടമായി കാണാമായിരുന്നു. ഇപ്പോഴിതാ തന്റെ ഗെയിം പ്ലാനിനെ കുറിച്ച് ഡോക്ടറിനോട് പറയുകയാണ് വിനയ് മാധവ്. ആളുകളുടെ ശ്രദ്ധനേടാന്‍ കുറച്ച് സമയമെടുക്കുമെന്നാണാണ് വിനയ് പറയുന്നത്. സൂരജിനെ ഉദാഹരണം പറഞ്ഞു കൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പദ്ധതി

സിനിമാതാരം എന്നനിലയില്‍ പുറത്ത് ആരാധകരുള്ള വ്യക്തിയാണ് സൂരജ്. അയാളെ ഒന്ന് ഉന്തിയാല്‍ മാത്രമേ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ സാധിക്കുകയുള്ളൂ. പോസിറ്റീവായിട്ടും നെഗറ്റീവായിട്ടും തനിക്ക് അത് ചെയ്യാം. അതുപോലെയാണ് ഡോക്ടറുടെ കാര്യവും. നിങ്ങളെ ഒന്ന് ഉന്തിയാല്‍ മാത്രമേ നിങ്ങളുടെ ആരാധകരുടെ ഇടയില്‍ ഇടംപിടിക്കാന്‍ സാധിക്കുകയുള്ളൂ. വിനയ് പറഞ്ഞത് സമാധാനത്തോടെ കേട്ടിരിക്കുകയായിരുന്നു ഡോക്ടര്‍.

 റോബിനോട്‌

തന്നെ ഇഷ്ടപ്പെടുന്ന ആളുകളെ നേടാന്‍ കുറച്ച് സമയമെടുക്കുമെന്നും വിനയ് പറയുന്നുണ്ട്. എന്നാല്‍ ആളുകള്‍ തന്നെ സ്വീകരിക്കുമെന്ന് വിശ്വാസമുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. കാരണവും വ്യക്തമാക്കിട്ടുണ്ട്. 'താന്‍ വളരെ ജെനുവിനായ ഒരാളാണ്. എന്നാല്‍ ഈ ഗെയിം കളിക്കാനാണ് ഇവിടെ വന്നതെന്ന് നല്ല ബോധ്യമുണ്ട്. ജയിക്കുമെന്നുള്ള വിശ്വാസവും തനിക്കുണ്ട്. അതിനോടൊപ്പം തന്നെ എന്നെക്കൊണ്ട് ആകുന്നവിധത്തില്‍ എല്ലാവര്‍ക്കും സന്തോഷം കൊടുത്തണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ്. എന്നാല്‍ എന്നെ ആരെങ്കിലും ചെറിയാന്‍ വന്നാല്‍ ചവിട്ടി കൂട്ടുക തന്നെ ചെയ്യുമെന്നും' വിനയ് കൂട്ടിച്ചേര്‍ത്തു.

മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കും

നെഗറ്റീവ് വൈബിലൂടെയാണ് എന്നെ അറ്റാക്ക് ചെയ്യുന്നതെങ്കില്‍ അതേ രീതിയി തന്നെയാവും അതിനെ നേരിടുകയെന്നും വിനയ് വ്യക്തമാക്കി. എന്നാല്‍ തന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാവും നില്‍ക്കുകയെന്നും ഇതേടൊപ്പം കൂട്ടിച്ചേർത്തു. താന്‍ ജനിച്ച് വളര്‍ന്ന സാഹചര്യവും തന്റെ മാതാപിതാക്കള്‍ പഠിപ്പിച്ചതൊന്നും മറന്ന് പ്രവൃത്തിക്കില്ലെന്നും വിനയ് ഈ അവസരത്തില്‍ പറഞ്ഞു. തെറി വിളിക്കില്ലെങ്കിലും അതിന് മുകളില്‍ നില്‍ക്കുന്ന രീതിയിലാവും തന്റെ റിയാക്ഷനെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇതെല്ലാം സമാധാനത്തോടെ കേട്ടിരിക്കുകയായിരുന്നു ഡോക്ടര്‍.


ദിവസങ്ങള്‍ ചെല്ലുന്തോറും മത്സരം കൂടുതല്‍ രസകരമാവുകയാണ്. വിനയ് റിയാസ് എന്നിവരെ കൂടാതെ ഡോക്ടര്‍ റോബിന്‍, ദില്‍ഷ, ബ്ലെസ്ലി, സൂരജ്, അഖില്‍, സുചിത്ര, ലക്ഷ്മിപ്രിയ, ധന്യ, അപര്‍ണ്ണ, ജാസ്മിന്‍, നിമിഷ എന്നിവരാണ് ഹൗസിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X