India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ദില്‍ഷ സ്മാര്‍ട്ട് പ്ലെയര്‍, ലവ് ട്രാക്ക് കളിച്ച് നേട്ടമുണ്ടാക്കും'; ദില്‍ഷയുടെ ഗെയിം പ്ലാനെക്കുറിച്ച് വിനയ്

  |

  ബിഗ് ബോസ് സീസണ്‍ 4-ല്‍ മത്സരം മുറുകിത്തുടങ്ങി. എലിമിനേഷനുകള്‍ കഴിയുംതോറും വിജയത്തിലേക്കുള്ള ദൂരം കുറഞ്ഞുടങ്ങിയിരിക്കുകയാണ്. അത് മത്സരാര്‍ത്ഥികളും മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാകാനും മത്സരങ്ങള്‍ നല്ല രീതിയില്‍ കളിക്കാനുമുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ പലരും നടത്തുന്നത് വ്യക്തമായി കാണാം.

  അമ്പതാം ദിവസത്തിന്റെ ഉജ്ജ്വലമായ ആഘോഷത്തിന് ശേഷം മത്സരാര്‍ത്ഥികളെ കാത്തിരുന്നത് ഇതുവരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഒരു യമണ്ടന്‍ ടാസ്‌കായിരുന്നു. പക്ഷെ, ടീം സ്പിരിറ്റ് ഒന്നുകൊണ്ടു മാത്രമാണ് അവര്‍ അത് വിജയിച്ചെടുത്തത്. അതുവരെയുണ്ടായിരുന്ന എല്ലാ സൗന്ദര്യപ്പിണക്കങ്ങളും വിട്ടെറിഞ്ഞ് യഥാര്‍ത്ഥ പോരാളിയാകാന്‍ എല്ലാവര്‍ക്കും മനസ്സുണ്ടായി. അത് തന്നെയാണ് ബിഗ് ബോസിന് കാണേണ്ടിയിരുന്നതും.

  വരാനിരിക്കുന്ന ദിവസങ്ങളെക്കുറിച്ചുള്ള കൂലങ്കുഷമായ ചര്‍ച്ചകള്‍ ഇപ്പോള്‍ ഹൗസിനുള്ളിലെ പല കോര്‍ണറുകളിലും നടക്കുന്നുണ്ട്. വട്ടം കൂടിയിരുന്ന് അതേക്കുറിച്ച് ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന പല മത്സരാര്‍ത്ഥികളേയും അടുത്ത ദിവസങ്ങളില്‍ പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു. അതിനിടെയാണ് റോണ്‍സണും വിനയ് മാധവും ഇനിയുള്ള ബിഗ് ബോസ് ദിനങ്ങളെക്കുറിച്ച് സംസാരിക്കുന്നത്.

  ചിലരൊക്കെ വ്യക്തമായ സ്ട്രാറ്റജിയോടെ കളിക്കുന്നുണ്ടെന്ന് പറയുകയാണ് വിനയ് മാധവ്. അത് ശരിവെക്കുന്ന റോണ്‍സണ്‍ ഇവിടെ പലതും അങ്ങനെ തന്നെയാണെന്ന് വ്യക്തമാക്കുകയാണ്. റോബിനേയും ദില്‍ഷയേയും ഉദ്ദേശിച്ചു തന്നെയാണ് ഇരുവരും അങ്ങനെ പറയുന്നത്.

  Also Read:റോബിന് ദില്‍ഷയെ വിവാഹം കഴിക്കാന്‍ ആഗ്രഹം, തനിക്ക് ഇപ്പോള്‍ ആ ഇഷ്ടമില്ലെന്ന് തുറന്നടിച്ച് താരം...

  മാത്രമല്ല കഴിഞ്ഞ ദിവസം റോബിന്‍ വീണ്ടും ദില്‍ഷയുടെ അടുത്ത് പോയി പ്രേമം പറഞ്ഞത് ശരിയായില്ലെന്ന അഭിപ്രായം ഇരുവര്‍ക്കുമുണ്ട്. പേഴ്‌സണലായിട്ട് പറയേണ്ട കാര്യം പബ്ലിക്കായി പറഞ്ഞുവെന്നാണ് വിനയ് പറയുന്നത്. 'ഇങ്ങനെയുള്ള കാര്യങ്ങള്‍ പബ്ലിക്കായി പറയുന്നതിന് പകരം പേഴ്‌സണലായിട്ട് പറഞ്ഞൂടെ, അതല്ലെങ്കില്‍ പോലും എന്ത് പറഞ്ഞാലും ക്യാമറയെ നോക്കിയാണ് സംസാരിക്കുന്നത്. അതിന്റെ ആവശ്യമെന്താണ്, യഥാര്‍ത്ഥത്തിലുള്ള സ്‌നേഹമാണെങ്കില്‍ രണ്ടുപേരും ഇങ്ങനെ നാടകം കളിക്കുന്നത് എന്തിനാണ്.? വിനയ് ചോദിക്കുന്നു.

  'ഇതില്‍ നിന്ന് ഏറ്റവും മെച്ചമുണ്ടാക്കുന്നത് ദില്‍ഷയാണ്. ദില്‍ഷയാണ് ഏറ്റവും സ്മാര്‍ട്ടായി ഇവിടെ കളിക്കുന്നത്. ബ്ലെസ്‌ലിയേയും റോബിനേയും പറ്റിച്ചായിരിക്കും അവള്‍ ഇവിടെ നേട്ടമുണ്ടാക്കുക. അവള്‍ക്ക് കണ്ടന്റില്ല, സ്വന്തമായൊന്നുമില്ല. ഈ ലവ് ട്രാക്കില്‍ നിന്ന് കളിച്ചാണ് അവള്‍ നേട്ടമുണ്ടാക്കുന്നത്. മറ്റെന്താണ് അവള്‍ക്കുള്ളത്?' വിനയ് ചോദിക്കുന്നു.

  Also Read:'എന്റെ പേഴ്‌സണല്‍ സ്‌പേസില്‍ കേറി വെറുതെ ചൊറിയേണ്ട'; റോണ്‍സണെക്കുറിച്ച് പരാതിയുമായി റോബിന്‍

  ഒരുപക്ഷെ, പ്രേക്ഷകര്‍ക്ക് ഇതായിരിക്കാം വേണ്ടത്. നമ്മളെപ്പോലെയുള്ളവരെ അവര്‍ക്കാവശ്യമില്ലായിരിക്കാം.നമ്മള്‍ ഇവിടെ വെറുതെ ബിഗ് ബോസിലുള്ളവര്‍ക്ക് ഭക്ഷണം ഉണ്ടാക്കാന്‍ വേണ്ടി വന്നതാണെന്നു തോന്നുന്നു. നമ്മള്‍ ചെയ്യുന്നതൊന്നും ആരും കാണുന്നില്ലായിരിക്കാം. നല്ലവരെ ആര്‍ക്കും വേണ്ട.' വിനയ് പറയുന്നു.

  ധന്യയെക്കുറിച്ചും വിനയ് സംസാരിക്കുന്നു. ധന്യ വളരെ പാവമാണെന്നാണ് വിനയ് പറയുന്നത്. എന്നാല്‍ ചെറിയ കാര്യങ്ങള്‍ക്കു പോലും വിഷമം വരും. അത് പിന്നെയും കുറേ തവണ ചിലപ്പോള്‍ പറഞ്ഞെന്നിരിക്കും. അങ്ങനെയുള്ള പ്രകൃതമാണ് ധന്യയുടേത്. വിനയ് സൂചിപ്പിക്കുന്നു.

  ഇനിയുള്ള എലിമിനേഷന്‍ പ്രോസസ്സിനേക്കുറിച്ചും വിനയ് സംസാരിക്കുന്നുണ്ട്. ഈ ആഴ്ച ലാലേട്ടന്റെ ബെര്‍ത്ത് ഡേ ആയതുകൊണ്ട് എലിമിനേഷന്‍ ഉണ്ടാകില്ലെന്നാണ് റോണ്‍സണ്‍ പറയുന്നത്. പകരം അടുത്തയാഴ്ച രണ്ടു പേരെ എലിമിനേറ്റ് ആക്കും.

  ദിൽഷയെ കെട്ടിക്കാൻ അമ്പലത്തിൽ നേർച്ച | Bigg Boss Malayalam Dilsha's Sister Interview | Part 2

  എന്നാല്‍ വിനയ് അതിനോടു യോജിക്കുന്നില്ല. ഈ ആഴ്ച എലിമിനേഷന്‍ ഉണ്ടാകുമെന്ന് തന്നെയാണ് വിനയ് പറയുന്നത്. കഴിഞ്ഞയാഴ്ച ഞാന്‍ ഉദ്ദേശിച്ച പോലെ തന്നെയായിരുന്നു എലിമിനേഷന്‍ നടന്നത്. എന്നാല്‍ ഈ ആഴ്ചയിലെ എലിമിനേഷനെക്കുറിച്ച് തനിക്ക് ഒരു ധാരണയും ഇല്ലെന്ന് വിനയ് പറയുന്നു.

  മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4-ല്‍ ഇപ്പോള്‍ 13 മത്സരാര്‍ത്ഥികളാണുള്ളത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി വന്ന വിനയ് മാധവ്, റിയാസ് സലീം എന്നിവരെ കൂടാതെ ഡോക്ടര്‍ റോബിന്‍, ദില്‍ഷ, ബ്ലെസ്‌ലി, സൂരജ്, അഖില്‍, സുചിത്ര, ലക്ഷ്മിപ്രിയ, ധന്യ, അപര്‍ണ, ജാസ്മിന്‍ എന്നിവരാണ് ഇപ്പോള്‍ ഹൗസിലുള്ളത്.

  English summary
  Bigg Boss Malayalam Season 4: Vinay Opens Up Dilsha's Game Plan To Ronson
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X