ദില്‍ഷയുമായുള്ള അടി എല്ലാവരും കണ്ടല്ലോ...പുറത്തിറങ്ങിയാല്‍ തന്റെ പേര് മോശമാകുമോ എന്ന് പേടിച്ച് വിനയ് മാധവ്

ദിവസങ്ങള്‍ പിന്നിടുന്തോറും കൂടുതല്‍ കളറായിക്കൊണ്ടിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. മത്സരാര്‍ത്ഥികളുടെ വാശിയേറിയ പോരാട്ടങ്ങള്‍ക്കും ഗെയിം സ്പിരിറ്റിനും വേദിയായ ബിഗ് ബോസ് ഇപ്പോള്‍ ആകെ കലുഷിതാവസ്ഥയിലാണ്. വീക്ക്‌ലി ടാസ്‌ക്കിനിടെ റിയാസിനെ റോബിന്‍ കയ്യേറ്റം ചെയ്തതും ബിഗ് ബോസ് റോബിനെ രഹസ്യമുറിയിലേക്ക് മാറ്റിയതും പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു.

റോബിന്‍ രഹസ്യമുറിയിലായതിന് പിന്നാലെ സട കുടഞ്ഞ് എഴുന്നേറ്റിരിക്കുകയാണ് ദില്‍ഷയും ബ്ലെസ്‌ലിയും. ലക്ഷ്മിപ്രിയയോടും ധന്യയോടും ഒഴികെ എല്ലാവരോടും തര്‍ക്കവും പതിവായിരിക്കുകയാണ് ഇപ്പോള്‍ ബിഗ് ബോസില്‍. കഴിഞ്ഞ ദിവസം പാത്രം കഴുകിവെക്കാത്തതിന്റെ പേരില്‍ ദില്‍ഷയും വിനയ്‌യും തമ്മിലുണ്ടായ വഴക്ക് വലിയ ബഹളത്തിലാണ് കലാശിച്ചത്. ബ്ലെസ്‌ലി കൂടി അതിന് ഇടങ്കോലിട്ടതോടെ സംഗതി കളറായി. പിന്നീട് ക്യാപ്റ്റനായ സൂരജ് ഇടപെട്ടാണ് ഇരുവരെയും ശാന്തരാക്കുന്നത്.

ഇമേജ് ഭയന്ന് വിനയ്

ഇപ്പോഴിതാ ദില്‍ഷയുമായി വഴക്കിട്ടതും കഴിഞ്ഞ ദിവസം ടാസ്‌ക്കിനിടെ നടന്ന സംഭവങ്ങളുമെല്ലാം കൂട്ടിവായിക്കുമ്പോള്‍ ആളുകള്‍ തന്നെ തെറ്റിദ്ധരിക്കുമോ എന്ന ശങ്കയിലാണ് വിനയ് മാധവ്. ഇനി പുറത്തിറങ്ങുമ്പോള്‍ തന്റെ ഇമേജ് എന്തായിരിക്കും എന്ന് ഭയപ്പെടുകയാണ് വിനയ്. അതേക്കുറിച്ചുള്ള ആശങ്ക സൂരജിനോടും അഖിലിനോടും റോണ്‍സണോടും പങ്കുവെക്കുകയാണ് ഇപ്പോള്‍ വിനയ്.

'ഞാന്‍ ഇവിടെ സ്വാഭാവികമായാണ് പെരുമാറുന്നത്. എന്റെ സ്വഭാവം എന്താണോ അതാണ് പ്രകടിപ്പിക്കുന്നത്. പലതും നാച്ചുറലായി തന്നെ വരുന്നതാണ്. അല്ലാതെ നാടകം കളിക്കുന്നതല്ല. എന്റെ അടിസ്ഥാന സ്വഭാവം ഇതാണെന്ന് ഈ ഷോ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകര്‍ തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ട്.

തെറ്റിദ്ധരിക്കും

മുഴുവന്‍ സമയവും ഇങ്ങനെ ചൂടായി നില്‍ക്കുന്ന, അക്രമാസക്തനായ ഒരു മനുഷ്യനായി എന്നെക്കുറിച്ച് അവര്‍ക്ക് തോന്നാം. എനിക്ക് ദേഷ്യം വന്നാലും ഞാന്‍ ഇങ്ങനെ ഒച്ചയെടുത്ത് സംസാരിക്കാറുണ്ട്. പുറത്ത് അതിനുള്ള സാധ്യതകള്‍ കുറവായതുകൊണ്ട് നമ്മള്‍ അത് ചെയ്യാറില്ല എന്നു മാത്രം.' വിനയ് പറയുന്നു.

പക്ഷെ, ഇവിടത്തെ അവസ്ഥയും പുറത്തെ അവസ്ഥയും വെവ്വേറെയാണെന്ന് പറയുകയാണ് സൂരജ്. ആളുകള്‍ക്ക് ചിലപ്പോള്‍ അത് പ്രശ്‌നമായി തോന്നണമെന്നില്ല. വിനയ് ബ്ലെസ്‌ലിക്ക് പഠിക്കുകയാണോ എന്നും സൂരജ് ചോദിക്കുന്നു.

Recommended Video

ദിൽഷയ്ക്ക് റോബിനോട് അങ്ങനെ പെട്ടെന്നൊന്നും പ്രേമം വരില്ല | Bigg Boss Malayalam Akhil | #Interview
സമാധാനിപ്പിച്ച് സൂരജും അഖിലും

എന്നാല്‍ വിനയ് വിചാരിക്കുന്നതുപോലെയല്ല കാര്യങ്ങളെന്നും ഏതെങ്കിലും ഒരു സംഭവം കൊണ്ടു മാത്രം പ്രേക്ഷകര്‍ നമ്മെ ജഡ്ജ് ചെയ്യാന്‍ വരില്ലെന്നും അഖില്‍ പറയുന്നു. അതേക്കുറിച്ച് ഓര്‍ത്ത് ടെന്‍ഷനാകേണ്ട എന്നും വിനയ് മാധവിനെ ഉപദേശിക്കുകയാണ് സൂരജും അഖിലും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X