For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവളെക്കാൾ നല്ലൊരു പെൺകുട്ടി വേറെയില്ല'; എട്ട് വർഷത്തെ പ്രണയം തകർന്നതിനെ കുറിച്ച് വെളിപ്പെടുത്തി വിനയ്!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ വൈൽഡ് കാർഡായി അവസാനം വന്ന മത്സരാർഥിയാണ് നടി പാർവതിയുടെ സഹോദരൻ കൂടിയായ വിനയ് മാധവ്. അമ്പത് ദിവസം പിന്നിട്ടപ്പോഴാണ് വിനയ് മാധവ് റിയാസ് സലീമിനൊപ്പം വൈൽഡ് കാർഡായി വീട്ടിലേക്ക് വന്നത്.

  സിനിമാ മോഹം ഉള്ളിൽ കൊണ്ട് നടക്കുന്ന വ്യക്തി കൂടിയാണ് വിനയ്. ക്രൂയിസ് ലൈനേഴ്‌സിൽ ആറ് വർഷത്തോളം ജോലി ചെയ്‍തിട്ടുണ്ട്.

  യുഎസ് ബേസ് കമ്പനിയായ ഓഷ്യാനയിലാണ് വിനയ് മാധവ് ജോലി ചെയ്‍തത്. അതിനുശേഷം കുറെ ഹോട്ടലുകളുടെ ജനറൽ മാനേജറായി. മമ്മൂട്ടി ബെസ്റ്റ് ആക്ടർ ഷോയിൽ പങ്കെടുത്തിട്ടുണ്ട്.

  Also Read: 'താലിയും സിന്ദൂരവുമണിഞ്ഞ് നയൻസ്, അഭിനയം നിർത്തുമോ?, ഹണിമൂൺ എവിടെ?'; മറുപടി നൽകി നയൻസും വിക്കിയും!

  കൂടാതെ അവതാരകനായിട്ടുണ്ട്. ഷെഫ് എന്ന നിലയിൽ യുട്യൂബ് ചാനലും വിനയ് മാധവിന്റേതായിട്ടുണ്ട്. ഷെഫ് എന്ന നിലയിലാണ് മോഹൻലാൽ വിനയ് മാധവനെ പരിചയപ്പെടുത്തിയതും. വീട്ടിൽ വന്ന ശേഷം വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കാനും വിനയ് മാധവിന് സാധിച്ചിരുന്നു.

  വിവാഹിതനായ വിനയ് മാധവ് വീട്ടിലേക്ക് കയറും മുമ്പ് തന്നെ തനിക്ക് മത്സരാർഥികളിൽ ഒരാളോട് ക്രഷുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. പുറത്തായ മത്സരാർഥി നിമിഷയോടാണ് അങ്ങനൊരു ക്രഷ് തോന്നിയതെന്നും പിന്നീട് വിനയ് പറഞ്ഞിരുന്നു. ​

  ഗെയിമിലൊന്നും ഇതുവരെ ശോഭിക്കാൻ കഴിഞ്ഞില്ലെങ്കിലും പാട്ടും കോമ‍ഡിയുമെല്ലാമായി വിനയ് അതിവേ​ഗത്തിൽ എല്ലാവരോടും ചേർന്നു.

  Also Read: 'റോൺസൺ പുറത്തായാൽ റിയാസ് കളിയിൽ പിന്നോട്ട് പോകും, റിയാസിന്റെ ഒരേയൊരു സപ്പോർട്ട് സിസ്റ്റമാണ് റോൺസൺ'

  ആളുകളുടെ എണ്ണം കുറഞ്ഞതോടെ എല്ലാവരും പരസ്പരം കൂടുതൽ അടുക്കുകയും എല്ലാ കാര്യങ്ങളും തുറന്ന് പറയുകയും ചെയ്യുന്നുണ്ട്. അക്കൂട്ടത്തിൽ തനിക്കുണ്ടായിരുന്ന ഒരു ആത്മാർഥ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് വിനയ് മാധവ്.

  എട്ട് വർഷത്തോളം ആത്മാർഥമായൊരു പ്രണയമുണ്ടായിരുന്നുവെന്നും വീട്ടിലെ സാഹചര്യങ്ങൾ കൊണ്ട് ആ പ്രണയം പിന്നീട് അവസാനിപ്പിക്കേണ്ടി വന്നു എന്നുമാണ് വിനയ് റിയസിനോടും ലക്ഷ്മിപ്രിയയോടും പറയുന്നത്.

  'എനിക്ക് ഒരു കട്ടപ്രേമം ഉണ്ടായിരുന്നു. എട്ട് വർഷം. മറാഠി പെൺകുട്ടിയായിരുന്നു. ഞാൻ എന്റെ ജീവിതത്തിൽ കണ്ടതിൽ വെച്ച് അവൾക്കപ്പുറത്തേക്ക് മറ്റൊരു പെൺകുട്ടിയില്ല.'

  'അത്ര നല്ല സ്വഭാവത്തിന് ഉടമയായിരുന്നു അവൾ. പക്ഷെ പിന്നീട് അത് നിർത്തി. ഭാഷ വേറെയായിരുന്നതിനാൽ അമ്മയ്ക്ക് തുടക്കം മുതൽ താൽപര്യമില്ലായിരുന്നു. പക്ഷെ ഞാൻ നിലനിർത്തികൊണ്ട് എട്ട് വർഷം എത്തിച്ചു.'

  'അപ്പോഴാണ് അച്ഛൻ അപ്രതീക്ഷിതമായി മരിക്കുന്നത്. അച്ഛൻ മരിച്ചപ്പോൾ അമ്മ തകർന്നു. അപ്പോൾ ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകുന്നതിൽ അമ്മയ്ക്ക് താൽപര്യം ഇല്ലാത്തതിനാൽ പരസ്പര ധാരണയിൽ ഞങ്ങൾ പ്രണയം അവസാനിപ്പിക്കുകയായിരുന്നു' എന്നാണ് വിനയ് തന്റെ പഴയൊരു പ്രണയത്തെ കുറിച്ച് പറഞ്ഞത്.

  ബി​ഗ് ബോസിലേക്ക് വരുന്നതിനും കുറച്ച് നാൾ മുമ്പാണ് വിനയ് മാധവ് വിവാഹിതനായത്.

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  ഒരുപാട് കട ബാധ്യതകളുണ്ടെന്നും വിവാഹ മോതിരം പോലും പണയത്തിലാണെന്നും ബി​ഗ് ബോസ് ഷോ തനിക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും മുമ്പൊരിക്കൽ‌ വിനയ് പറഞ്ഞിരുന്നു. ശാരീരിക ക്ഷമത ഉപയോ​ഗിച്ച് ​ഗെയിം കളിക്കുന്നതിൽ വിനയ് പലപ്പോഴും പരാജയപ്പെട്ടിട്ടുണ്ട്.

  പക്ഷെ സംസാരം കൊണ്ട് നേരിടേണ്ട പതിനൊന്നാം ആഴ്ചയിലെ കോൾ സെന്റർ ടാസ്ക്കിൽ വിനയ് മികച്ച പ്രകടനാണ് കാഴ്ചവെച്ചത്. ബി​ഗ് ബോസ് കപ്പ് നേടണമെന്ന അതിയായ ആ​ഗ്രഹത്തോടെ വീട്ടിലേക്ക് വന്ന വിനയ് ഇപ്പോൾ പക്ഷെ വളരെ തണുത്ത സമീപനമാണ് എല്ലാത്തിനോടും കാണിക്കുന്നത്.

  റോൺസണിനൊപ്പം കൂടി ചടഞ്ഞ് വീടിന്റെ മൂലകളിൽ ഇരിക്കുകയാണെന്നും സേഫ് ​ഗെയിം കളിക്കുകയാണെന്നും ബി​ഗ് ബോസ് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്.

  സേഫ് ​ഗെയിം കളിക്കുന്നവരോട് താൽപര്യമില്ലെന്ന് പറഞ്ഞ് വന്ന വിനയ് ഇപ്പോൾ നോമിനേഷനിൽ വരാൻ പോലും ഭയക്കുകയാണ്.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Vinay Opens Up His Love And Break-up Reasons
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X