രണ്ട് പേരും ഉമ്മ വെച്ച് പുറത്തേക്ക് വരും; ലക്ഷ്മിപ്രിയയെയും റിയാസിനെയും കുറിച്ച് താരങ്ങള്‍

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ സംഭവബഹുലമായ കാര്യങ്ങളാണ് നടക്കുന്നത്. വീക്ക്‌ലി ടാസ്‌കിലെ പ്രകടനത്തിന്റെ പേരില്‍ റോബിന് പുറത്തേക്ക് വരേണ്ടി വന്നിരിക്കുകയാണ്. സീക്രട്ട് റൂമിലാണെങ്കിലും ബാക്കിയുള്ള മത്സരാര്‍ഥികളെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. അതേ സമയം റിയാസും ലക്ഷ്മിപ്രിയയുയും ജയിലിലേക്ക് പോയതാണ് പുതിയ വിശേഷം. കഴിഞ്ഞ ഒരാഴ്ചയിലെ പ്രകടനം വിലയിരുത്തിയാണ് ഇരുവരെയും ജയിലിലേക്ക് തിരഞ്ഞെടുത്തത്.

ഈ ആഴ്ച ജയിലിലേക്ക് പോവുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടത് ലക്ഷ്മിപ്രിയയും റിയാസുമാണ്. ഇരുവരോടും ജയില്‍ വസ്ത്രം ധരിച്ച് ജയിലിലേക്ക് പോവാനുള്ള അറിയിപ്പ് ബിഗ് ബോസ് നല്‍കിയിരുന്നു. ഈ സമയത്ത് അഖിലും വിനയും റിയാസിനെയും ലക്ഷ്മിപ്രിയയെയും കുറിച്ച് സംസാരിച്ച കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്.

 lakshmi-priya

'യുദ്ധം തുടങ്ങുന്നതിന് വേണ്ടി എത്രയും പെട്ടെന്ന് ഇരുവരെയും അകത്തേക്ക് കയറ്റുകയാണെന്നാണ് അഖില്‍ ആദ്യം പറഞ്ഞത്. റിയാസ് എന്തെങ്കിലും പറയുന്നത് കേട്ടാല്‍ ചേച്ചി മിണ്ടാതിരിക്കില്ലെന്നും അഖില്‍ സൂചിപ്പിച്ചു. എന്നാല്‍ അകത്ത് യുദ്ധമൊന്നും നടക്കാന്‍ പോവുന്നില്ലെന്നാണ് വിനയിയുടെ അഭിപ്രായം. രണ്ട് പേരും ഉമ്മ വെച്ച് ഇറങ്ങി വരുന്നത് നോക്കിക്കോ, അതായിരിക്കും നടക്കുക. കാരണം ലക്ഷ്മിപ്രിയ അവനെ മോനൂ കുട്ടാ എന്നൊക്കെ വിളിച്ച് സുഹൃത്തുക്കളായി ഇറങ്ങി വരുമെന്നും' വിനയ് സൂചിപ്പിച്ചു.

വിനയ് ഇപ്പോള്‍ നമ്മളെ ബോധിപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ്. റോബിന്‍ ചെയ്തത് തെറ്റാണെങ്കില്‍ വിനയ് ചെയ്തതും തെറ്റാണ്. റിയാസിനെ പോലെ പുറകെ ചെന്ന് വാങ്ങിച്ചതല്ല, ബ്ലെസ്ലി അവന്റെ ബെഡില്‍ ഇരിക്കുവായിരുന്നു. അങ്ങനെ എങ്കില്‍ വിനയിയ്ക്കും ശിക്ഷ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളിലൂടെ ആരാധകര്‍ പറയുന്നത്. മാത്രമല്ല റോബിനെ തിരിച്ച് കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ടുള്ള കമന്റുകളും നിറയുന്നു.

 lakshmi-priya

മാത്രമല്ല റോബിന്‍ തിരിച്ചു കൊണ്ട് വരാതെ ബിഗ് ബോസിനു വേറെ രക്ഷയില്ല. അടി കൊണ്ടില്ലെന്ന് റിയാസ് ധന്യയോട് സമ്മതിച്ചു. ഇനി ആ ഉരുണ്ടു കളി നടക്കില്ല. റിയാസ് ഇനി എത്ര പറഞ്ഞാലും ഡോക്ടറിന്റെ ഹിറ്റ് അടിച്ചു ശ്വാസം മുട്ടിച്ചു ചെയ്തത് വധ ശ്രമം ആണ്. കൊല്ലാന്‍ വേണ്ടി ചെയ്താണെന്നും പറഞ്ഞു. അത് ബിഗ് ബോസിനും നല്ലത് പോലെ അറിയാം. ഇനി അങ്ങനെ പുറത്ത് പോവുകയാണെങ്കില്‍ റോബിനെപ്പം ജാസ്മിനും റിയാസും ഉണ്ടാവണം എന്നാണ് ആരാധകരുടെ ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X