'റോബിനെ തിരിച്ച് കൊണ്ടുവരാൻ ഞാൻ സമ്മതിക്കില്ല'; ജാസ്മിന്റെ ഇറങ്ങിപ്പോക്കിന് ശേഷം അഖിലിനോട് വിനയ്!

ബി​ഗ് ബോസ് സീസൺ നാലിലെ ശക്തയായ മത്സരാർഥികളിൽ ഒരാളാണ് ജാസ്മിൻ. ഷോ തുടങ്ങിയത് മുതൽ ഏറെ ആരാധകരെയാണ് ജാസ്മിൻ ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്. ഷോയിലെ ജാസ്മിന്റെ മുഖ്യ ശത്രുവാണ് റോബിൻ.

തന്റെ സുഹൃത്ത് റിയാസിനെ തല്ലിയ വിഷയത്തിൽ റോബിൻ പുറത്തായതിൽ വിഷമവും അതോടൊപ്പം സന്തോഷവും പങ്കുവെച്ചിരുന്നു താരം. എന്നാൽ കഴിഞ്ഞ ദിവസം ഷോയിൽ നിന്നും സ്വയം പുറത്തേക്ക് പോയിരിക്കുകയാണ് ജാസ്മിൻ.

റോബിനുമായി ബന്ധപ്പെട്ട വീക്കിലി ടാസ്ക്കിലെ വിഷയത്തിൽ ബി​ഗ് ബോസ് വീട്ടിലുള്ള ബാക്കി മത്സരാർഥികളുടെ അഭിപ്രായം ആരാഞ്ഞിരുന്നു. ഇതോടെ റോബിൻ തിരികെ വരുമെന്ന കാര്യത്തിൽ ജാസ്മിനും റിയാസിനും ഉറപ്പായി.

ശേഷമാണ് തന്റെ സെൽഫ് റെസ്പെക്ട് റോബിൻ തിരികെ വന്നാൽ നഷ്ടമാകുമെന്ന് കാണിച്ച് ജാസ്മിൻ സ്വയം ഷോയിൽ നിന്നും പുറത്ത് പോയത്. റോബിൻ തിരികെ വരുമോയെന്ന വിഷയത്തിൽ വലിയ ചർച്ച വീട്ടിൽ നടക്കുന്നുണ്ട്.

അഖിലുമായി നടന്ന സംഭാഷണത്തിനിടെ റോബിൻ തിരികെ വരുന്നതിനെ താൻ സപ്പോർട്ട് ചെയ്യില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിനയ്.

റോബിന്റെ തിരിച്ച് വരവ് അം​ഗീകരിക്കാൻ കഴിയില്ല

റോബിന്റെ തിരിച്ച് വരവ് അം​ഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും വിനയ് പറയുന്നു. വൈൽഡ് കാർഡിലൂടെ ബി​ഗ് ബോസിലേക്ക് എത്തിയ മത്സരാർഥിയാണ് വിനയ്.

ഹൗസിനുള്ളിലേക്ക് പ്രവേശിക്കും മുമ്പ് തന്നെ മോഹൻലാൽ പുറത്ത് നിന്ന് മത്സരം കണ്ടതിനെ കുറിച്ചും മറ്റ് മത്സരാർഥികളെ കുറിച്ചും ചോദിച്ചപ്പോഴും വിനയ് റോബിൻ ഫെയ്ക്കാണെന്ന് തന്നെയാണ് പറഞ്ഞത്.

പക്ഷെ വീട്ടിലെത്തിയ ശേഷം റോബിനുമായി സൗഹൃദം സൃഷ്ടിച്ചെടുത്തിരുന്നു വിനയ്. ഒരാളെ ശാരീരികമായി ഉപദ്രവിച്ചതിന്റെ പേരിൽ വീട്ടിൽ നിന്നും മാറ്റി നിർ‌ത്തപ്പെട്ട മത്സരാർഥി തിരികെ വീട്ടിലേക്ക് വന്ന് ​ഗെയിം തുടരുന്നത് തനിക്ക് അം​ഗീകരിക്കാൻ കഴിയില്ലെന്നാണ് വിനയ് പറയുന്നത്.

ജാസ്മിനാണ് യഥാർഥ വിജയി

വീട്ടിൽ നിന്നും മാറ്റി നിർത്തപ്പെട്ട റോബിൻ തിരികെ വരുന്നത് വീട്ടിൽ അവശേഷിക്കുന്ന എല്ലാ മത്സരാർഥികൾക്കും ഭീഷണിയാണ്. മാറ്റി നിർത്തപ്പെട്ട മൂന്ന് ദിവസത്തിനുള്ളിൽ‌ വീടിന് പുറത്ത് വലിയൊരു ആരാധക വൃന്ദം റോബിൻ സൃഷ്ടിച്ചെടുത്തിട്ടുണ്ട്.

ജാസ്മിന്റെ രീതികളോട് എതിർപ്പുള്ള വിനയ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജാസ്മിനെ അനുകൂലിച്ചാണ് സംസാരിക്കുന്നത്.

വിജയി ആകാൻ യോ​ഗ്യതയുണ്ടായിരുന്ന മത്സരാർഥിയായിരുന്നു ജാസ്മിനെന്നും ഇവിടെ നിന്നാൽ റോബിൻ വരുമ്പോൾ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് അറിയാവുന്നതിനാലുമാണ് ജാസ്മിൻ പോയതെന്നും അത് അവളുടെ ജീവിതവുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ നല്ല തീരുമാനമാണെന്നുമാണ് വിനയ് പറഞ്ഞത്.

പുറത്താകുമോയെന്ന് ഭയം

വീട്ടിലേക്ക് വന്ന ശേഷം ആദ്യത്തെ ആഴ്ച ചലനങ്ങൾ സൃഷ്ടിക്കാൻ വിനയ്ക്ക് സാധിച്ചിരുന്നു. പിന്നീടങ്ങോട്ട് ഒതുങ്ങികൂടി കാറ്റിന്റെ ദിശയ്ക്കൊത്ത് സഞ്ചരിക്കുകയാണ് വിനയ് ചെയ്തത്.

റോൺസണൊപ്പം ചേർന്ന് ഇപ്പോൾ സെയ്ഫ് ​ഗെയിമാണ് വിനയ് കളിച്ചുകൊണ്ടിരിക്കുന്നത്. ചീത്ത വാക്കുകളുെട പ്രയോ​ഗം കണ്ടാൽ എതിർക്കുമെന്ന് പറഞ്ഞ് വീടിനുള്ളിലേക്ക് പോയ വിനയ് ജാസ്മിനൊപ്പവും ജാസ്മിന്റെ പ്രവ‍ൃത്തികളേയും പിന്തുണയ്ക്കുന്നതും പ്രേക്ഷകർക്ക് കാണാൻ കഴി‍ഞ്ഞു.

ജാസ്മിൻ കൂടി പോയതോടെ വീട്ടിലെ മത്സരാർഥികളുടെ എണ്ണം ഒമ്പതായി കുറഞ്ഞു. വിനയ് ഇപ്രാവശ്യത്തെ എലിമിനേഷൻ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

Recommended Video

പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview
വീക്കെൻഡ് എപ്പിസോഡിനായി കാത്ത് പ്രേക്ഷകർ

തനിക്ക് വലിയ പ്രകടനങ്ങളൊന്നും കാഴ്ചവെക്കാൻ കഴി‍ഞ്ഞിട്ടില്ല എന്നത് വിനയ്ക്ക് അറിയാവുന്നതിനാൽ പുറത്താകുമോയെന്ന ഭയത്തിലാണ് ഇപ്പോൾ വീട്ടിൽ കഴിയുന്നത്.

ജാസ്മിൻ പോയതോടെ റിയാസും മൂകതയിലാണ്. ഇരുവരും ഒരുമിച്ചാണ് നിമിഷ പോയശേഷം ​ഗെയിം കളിച്ചിരുന്നത്. റോബിൻ പോയശേഷം അഖിലും സൂരജുമെല്ലാം ജാസ്മിനാണ് പിന്തുണ നൽകി പോന്നിരുന്നത്.

ജാസ്മിൻ പോയതിനാൽ തിരികെ റോബിൻ വന്നാലും റോബിന് പറ്റിയ എതിരാളി വീട്ടിൽ ഇല്ലെന്നാണ് അഖിലും പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X