ഈ ആഴ്ച ജനങ്ങളുടെ പള്‍സ് എന്താണെന്ന് അറിയാം; ഇനി മുതല്‍ എല്ലാ ആഴ്ചയും എലിമിനേഷനെന്ന് വിനയ്

ബിഗ് ബോസില്‍ നിന്നും നിമിഷയാണ് ഏറ്റവുമൊടുവില്‍ പുറത്തായത്. അമ്പതാം ദിവസത്തെ സെലിബ്രേഷന് പിന്നാലെയാണ് നിമിഷ പോയത്. നിലവില്‍ പതിമൂന്ന് പേര്‍ ബിഗ് ബോസിലുണ്ട്. അതുകൊണ്ട് തന്നെ ഇനി മുതലുള്ള എല്ലാ ആഴ്ചകളിലും മത്സരാര്‍ഥികള്‍ പുറത്ത് പോവാന്‍ സാധ്യതയുണ്ട്. എങ്കിലേ അവസാനം അഞ്ച് പേര്‍ ഫൈനലില്‍ എത്തുകയുള്ളു. ഈ കാര്യത്തെ കുറിച്ചുള്ള സംസാരമാണ് വിനയും റോണ്‍സനും തമ്മില്‍ നടത്തിയത്.

വീടിനകത്തുള്ളവരെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ എന്താണെന്നും പുറത്തുള്ള പള്‍സ് അറിയാനും ഈ ആഴ്ച സാധിക്കുമെന്നാണ് വിനയ് പറയുന്നത്. റോണ്‍സന്‍ അതിനെ എതിര്‍ത്ത് സംസാരിക്കുന്നുണ്ടെങ്കിലും ചില സാധ്യതകള്‍ വിനയ് ചൂണ്ടി കാണിച്ചു. താരങ്ങളുടെ സംഭാഷണം ഇങ്ങനെയാണ്..

 ronson-vinay

'ഈ ആഴ്ച എലിമിനേഷന്‍ ഉണ്ടാവില്ലെന്നാണ് റോണ്‍സന്‍ പറയുന്നത്. എന്നാല്‍ ഉണ്ടാവുമെന്ന് വിനയ് ഉറപ്പിച്ച് പറയുന്നു. നൂറില്‍ നൂറ്റിപ്പത്ത് ശതമാനവും എലിമിനേഷന്‍ ഉണ്ടാവും. അതിലൂടെ ജനങ്ങളുടെ പള്‍സ് എന്താണെന്ന് അറിയാന്‍ സാധിക്കും. ഈ ഗ്രാഫ് എങ്ങനെയാണ് താഴുന്നതെന്ന് ഈ ആഴ്ചയിലെ എലിമിനേഷനിലൂടെ അറിയാം. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണ് ഈ ആഴ്ച നടക്കുന്നതെങ്കില്‍ ഫുള്‍ ഗെയിം മാറിയെന്ന് അപ്പോള്‍ മനസിലാവും. കഴിഞ്ഞ ആഴ്ച ഞാന്‍ പ്രതീക്ഷിച്ചതാണ്. പക്ഷേ ഈ ആഴ്ചയെ പറ്റി ഒരു ഐഡിയയും ഇല്ലെന്ന് വിനയ് പറയുന്നു.

അപ്പോഴും ഈ ആഴ്ച ലാലേട്ടന്റെ പിറന്നാള്‍ വരുന്നത് കൊണ്ട് എലിമിനേഷന്‍ ഉണ്ടാവില്ലെന്നാണ് റോണ്‍സന്‍ അഭിപ്രായപ്പെടുന്നത്. അതില്ലാതെ ഈ ഷോ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കില്ലെന്ന് വിനയ് സൂചിപ്പിച്ചു. ഇനി എലിമിനേഷന്‍ ഇല്ലാത്ത ആഴ്ച ഉണ്ടാവില്ല. അതില്ലെങ്കില്‍ തന്നെ കാണാനും ഒരു രസമുണ്ടാവില്ല. എന്തായാലും ഈ ആഴ്ച തന്നെ ജനങ്ങളുടെ മനസ് എന്താണെന്ന് അറിയാമെന്ന് വിനയ് ഉറപ്പിച്ച് പറയുന്നു.

നമ്മള്‍ മനസില്‍ ഓരോരുത്തരെയും കുറിച്ച് ഗ്രാഫ് ഉണ്ടാക്കി വെച്ചിട്ടുണ്ടാവും. അതില്‍ നിന്നും തെറ്റിയിട്ടാണ് ഈ ആഴ്ച പോവുന്നതെങ്കില്‍ അറിയാം വെളിയില്‍ നമ്മള്‍ വിചാരിക്കുന്നത് പോലെയൊന്നുമല്ല കാര്യങ്ങള്‍ പോവുന്നതെന്ന്. ഓരോ പ്രേക്ഷകനും എടുക്കുന്ന രീതി എന്തായിരിക്കുമെന്ന് ഈ ആഴ്ച മനസിലാവുമെന്നും' വിനയ് സൂചന നല്‍കുന്നു. എന്തായാലും എലിമിനേഷനെ കുറിച്ചുള്ള പ്രതീക്ഷ വിനയ് പങ്കുവെച്ചതാണെന്ന കാര്യം വ്യക്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X