twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'കുളക്കടവിലെ കുത്തിതിരിപ്പ് ഇവിടെ നടത്തിയാൽ പിടിക്കപ്പെടും, മൈൻഡ് ​ഗെയിം നടത്താൻ വിവരമുള്ളവർ ഇല്ല'; വിനയ്

    |

    ബി​ഗ് ബോസ് സീസൺ ഫോർ ​പതിനൊന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. വീക്കിലി ടാസ്ക്കും ആരംഭിച്ച് കഴിഞ്ഞു. അവശേഷിക്കുന്ന ഒമ്പത് പേരാണ് ഇപ്പോൾ‌ ഫൈവിലെത്താൻ മത്സരിച്ച് കൊണ്ടിരിക്കുന്നത്.

    അതേസമയം റോബിൻ, ജാസ്മിൻ എന്നിങ്ങനെ ശക്തരായ രണ്ട് മത്സരാർഥികളാണ് കഴിഞ്ഞ ദിവസം പുറത്തുപോയത്. അപ്രതീക്ഷിതമായി രണ്ട് പേർ പുറത്ത് പോയതിനാൽ പത്താം ആഴ്ചയിൽ എവിക്ഷൻ ഉണ്ടായിരുന്നില്ല.

    കഴിഞ്ഞ ദിവസം വീണ്ടും നോമിനേഷൻ പ്രക്രിയ നടത്തിയിരുന്നു. അത്തരത്തിൽ ഏഴ് പേരാണ് ഇത്തവണ എലിമിനേഷൻ പട്ടികയിൽ വന്നിരിക്കുന്നത്.

    'തനിക്ക് പിരീഡ്സ് വരാറുണ്ടോടോ? വെറും ഏഴാംകൂലിയാണ് നീ' റിയാസിനോട് ലക്ഷ്മിപ്രിയ, 'പോ തള്ളേ'യെന്ന് റിയാസ്!'തനിക്ക് പിരീഡ്സ് വരാറുണ്ടോടോ? വെറും ഏഴാംകൂലിയാണ് നീ' റിയാസിനോട് ലക്ഷ്മിപ്രിയ, 'പോ തള്ളേ'യെന്ന് റിയാസ്!

    ശക്തിയും ബുദ്ധിയും ഉപയോ​ഗിച്ച് കളിച്ചാൽ‌ മാത്രമാണ് വീട്ടിൽ നിലനിൽക്കാൻ സാധിക്കൂ. പ്രേക്ഷകരുടെ ആസ്വാദന രീതിയെല്ലാം മാറിയതിനാൽ‌ സഹതാപ വോട്ടുകൾ പോലും കിട്ടുകയില്ല. അതിനാൽ മത്സരാർഥികൾ കളത്തിലിറങ്ങി തന്നെ കളിക്കണം.

    ബി​ഗ് ബോസ് ഷോകളിൽ മത്സരാർഥികൾ എതിരാളികളെ തളയ്ക്കാനായി പരീക്ഷിക്കുന്ന ഒന്നാണ് മൈൻഡ് ​ഗെയിം. ചിലർ മൈൻഡ് ​ഗെയിം കളിച്ച് വിജയത്തിലെത്തിയിട്ടുമുണ്ട്.

    മൈൻഡ് ​ഗെയിമിനെ കുറിച്ചും വീട്ടിലെ അം​ഗങ്ങളുടെ സ്ട്രാറ്റർജികളെ കുറിച്ചും ചർച്ച നടത്തിയിരിക്കുകയാണ് അഖിലും വിനയിയും സൂരജും.

    'ലവ് ഓഫ് മൈ ലൈഫ്, നയൻസിനെ ഞാൻ‌ വിവാഹം ചെയ്യാൻ പോകുന്നു'; ആനന്ദകണ്ണീരോടെ കല്യാണത്തിന് ക്ഷണിച്ച് വിക്കി!'ലവ് ഓഫ് മൈ ലൈഫ്, നയൻസിനെ ഞാൻ‌ വിവാഹം ചെയ്യാൻ പോകുന്നു'; ആനന്ദകണ്ണീരോടെ കല്യാണത്തിന് ക്ഷണിച്ച് വിക്കി!

    മൈൻഡ് ​ഗെയിം കളിക്കാനുള്ള ബുദ്ധിയില്ല

    ഇപ്പോഴുള്ള മത്സരാർഥികളിൽ ആർക്കും തന്നെ മൈൻഡ് ​ഗെയിം കളിക്കാനുള്ള ബുദ്ധിയില്ലെന്നാണ് വിനയ് പറയുന്നത്. കുളക്കടവിലെപ്പോലെ കുത്തിതിരിപ്പോ പരദൂഷണമോ പറഞ്ഞ് ആളുകളെ തിരിക്കാനും അവരുടെ മനസിൽ നമ്മുടെ ആശയങ്ങൾ കുത്തിനിറച്ച് നമുക്കൊപ്പം ചേർക്കാനും ബി​ഗ് ബോസിനുള്ളിൽ നിൽക്കുമ്പോൾ സാധിക്കുമെന്നാണ് അഖിൽ പറയുന്നത്.

    പക്ഷെ അധികകാലം കുത്തിതിരുപ്പ് ചെയ്യാൻ പറ്റില്ലെന്നും പിടിക്കപ്പെടുമെന്നും അഖിൽ വിനയിയോട് പറഞ്ഞു.

    മൈൻഡ് ​ഗെയിം കളിച്ചാൽ പിടിച്ച് നിൽക്കാൻ പറ്റുമെന്നാണ് വിനയ് പറയുന്നത്. പക്ഷെ ഇപ്പോൾ വീട്ടിലുള്ളവരിലാർക്കും മൈൻഡ് ​ഗെയിം കളിക്കാനുള്ള ബുദ്ധിയില്ലെന്നും വിനയ് പറയുന്നു.

    കുത്തിത്തിരുപ്പ് നീണ്ടുനിൽക്കില്ല

    കഴിഞ്ഞ ആഴ്ച റിയാസിനെ ശാരീരിക ഉപദ്രവം ചെയ്തതിന്റെ പേരിൽ പുറത്താക്കപ്പെട്ട റോബിൻ മൈൻഡ് ​ഗെയിം ചെറിയ രീതിയിൽ വീട്ടിൽ പരീക്ഷിച്ചിരുന്നു. തനിക്ക് എതിരെ നിൽക്കുന്നവരെ വൈകാതെ പുറത്താകുമെന്ന് പറഞ്ഞ് ഇമോഷണലി തകർക്കുകയാണ് റോബിൻ ചെയ്തിരുന്നത്.

    ഡെയ്സി, നിമിഷ, സുചിത്ര തുടങ്ങിയവരെല്ലാം റോബിന്റെ ഇത്തരം ചില പ്രവ‌ചനങ്ങൾക്ക് ശേഷം പുറത്തായവരാണ്. റോബിന്റെ ഇത്തരം മൈൻഡ് ​ഗെയിം സുചിത്രയെ വല്ലാതെ തളർത്തിയിരുന്നുവെന്ന് വീട്ടിലുള്ളവർ തന്നെ പലപ്പോഴും പറ‍ഞ്ഞിട്ടുണ്ട്.

    പ്രേക്ഷകരുടെ കണ്ണിൽ വീട്ടിൽ ഏറ്റവും നന്നായി മൈൻഡ് ​ഗെയിം കളിക്കുന്ന വ്യക്തി ബ്ലെസ്ലിയാണ്.

    സ്ട്രാറ്റർജികളെ കുറിച്ച് അഖിലും വിനയിയും

    കാരണം തക്കം പാർത്തിരുന്ന് കുറിക്കുകൊള്ളുന്ന ചോദ്യങ്ങൾ ചോ​ദിച്ചും ഉത്തരങ്ങൾ നൽകിയുമാണ് ബ്ലെസ്ലി എതിരാളികളെ നേരിടാറുള്ളത്. പത്താം ആഴ്ചയിലെ ബി​ഗ് ബോസ് സാമ്രാജ്യം വീക്കിലി ടാസ്ക്കിലും ബ്ലെസ്ലിയുടെ മൈൻഡ്​ ​ഗെയിം കാണാമായിരുന്നു.

    നോമിനേഷൻ സമയങ്ങളിലും ശ്രദ്ധയോടെയാണ് ബ്ലെസ്ലി മറുപടി നൽകുന്നത്. അഖിൽ, വിനയ് തുടങ്ങിയവരുടെ മുഖം മൂടി പോലും പത്താം ആഴ്ചയിലെ വീക്കിലി ടാസ്ക്കിനിടെ പ്രകോപിപ്പിച്ച് ബ്ലെസ്ലി പുറത്ത് കൊണ്ടുവന്നിരുന്നു.

    റോബിനെ പുറത്താക്കിയ റിയാസിനോട് ബ്ലെസ്ലി പ്രതികാരം വീട്ടുന്നത് കാണാനും വളരെ രസകരമായിരുന്നു.

    Recommended Video

    Dr. Robin's Neighbors Reaction❤️ | ഞങ്ങളുടെ റോബിൻ ദേഷ്യക്കാരൻ അല്ല | *BiggBoss | FilmiBeat
    മൈൻഡ് ​ഗെയിം കളിക്കുന്ന ബ്ലെസ്ലി

    മറ്റുള്ള മത്സരാർഥികളപ്പോലെ അലറി വിളിച്ച് ഒച്ചപ്പാട് ഉണ്ടാക്കിയിട്ടല്ല ബ്ലെസ്ലി സംസാരിക്കാറുള്ളത്. ഓരോരുത്തരുടേയും മർമ്മം കണ്ടുപിടിച്ചാണ് ബ്ലെസ്ലി ശരങ്ങൾ എയ്യുന്നത്.

    നിലവിലെ മത്സരാർഥികളിൽ ഏറ്റവും കൂടുതൽ ജനപിന്തുണയും ബ്ലെസ്ലിക്കാണ്. മൈൻഡ് ​ഗെയിമിൽ മാത്രമല്ല കായികമായി ​ഗെയിം കളിക്കുന്ന കാര്യത്തിലും ബ്ലെസ്ലി മുന്നിലാണ്.

    ടാസ്ക്കുകൾക്കിടയിൽ മറ്റുള്ളവർ നിസാരമായി കരുതുന്ന കാര്യം പോലും സൂക്ഷ്മമായി പഠിച്ച ശേഷം ​ഗെയിം കളിച്ച് ബ്ലെസ്ലി വിജയിച്ചിട്ടുണ്ട്.

    Read more about: bigg boss
    English summary
    bigg boss malayalam season 4: Vinay says there are no people in the house who have the knowledge in mind game
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X