എൻഗേജ്മെന്റ് റിങ് വരെ പണയത്തിലാണ് ഇവിടെ എങ്ങനെയെങ്കിലും നിന്നേപറ്റൂ; വികാരഭരിതനായി വിനയ്
സന്തോഷവും സങ്കടവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് മനസിലാക്കി തരുന്ന തരത്തിലുള്ള ഒന്നായിരുന്നു ബിഗ് ബോസ് മലയാളത്തിന്റെ അറുപത്തി നാലാം എപ്പിസോഡ്.
ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികളെ കാണാൻ കമൽ ഹാസൻ എത്തിയിരുന്നു. വളരെ സന്തോഷത്തോടെ ആടിയും പാടിയും കമൽഹാസന്റെ ഡയലോഗുകൾ പറഞ്ഞും ബിഗ് ബോസ് വീട്ടിലെ മത്സരാർഥികൾ അദ്ദേഹത്തെ സ്വാഗതം ചെയ്തു.

'വിക്രം' എന്ന ഏറ്റവും പുതിയ കമൽ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് താരം ബിഗ് ബോസ് വീട്ടിൽ എത്തിയത്. പരിപാടിക്ക് ശേഷം ഈ ആഴ്ചത്തെ എവിക്ഷൻ ആയിരുന്നു.
പ്രേക്ഷകർ പ്രതീക്ഷിച്ചതുപോലെ ഇത്തവണ സുചിത്രയാണ് വീട്ടിൽ നിന്നും പുറത്തായത്. പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നെങ്കിലും ബിഗ് ബോസ് വീട്ടിലെ മറ്റുള്ളവർക്ക് ഇത് ഒരു ഷോക്ക് ആയിപോയി.

സങ്കടങ്ങൾ എല്ലാം ഉള്ളിൽ ഒതുക്കി പുറമെ വലിയ സന്തോഷവതിയായി ആണ് സുചിത്ര ബിഗ് ബോസ് വീട് വിട്ട് പുറത്ത് പോയത്. വീട്ടിനുള്ളിലെ എല്ലാവർക്കും വളരെയധികം വിഷമം ആയിരുന്നു സുചിത്രയുടെ എവിക്ഷനിൽ. ക്യാപ്റ്റൻ ആയപ്പോൾ തന്നെ പുറത്ത് പോകേണ്ടി വന്നതിനാൽ ക്യാപ്റ്റൻസി സ്ഥാനം സൂരജിനാണ് സുചിത്ര കൈമാറിയത്.
സുചിത്ര പുറത്ത് പോയതിനു ശേഷം വിനയ് വളരെ സങ്കടത്തോടെ ഇരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ഇത്തവണ പുറത്ത് പോകും എന്ന് ഉറപ്പായിരുന്നു വിനയ്‌ക്ക് താൻ അടുത്ത ദിവസം പുറത്തിറങ്ങുമെന്ന് ബിഗ് ബോസ് വീട്ടിൽ പറയുകയും ചെയ്തിരുന്നു.

റൺസൊനോട് തന്റെ വ്യക്തിപരവുമായ പ്രശ്നങ്ങളും വിനയ് പറഞ്ഞു. താൻ കഴിഞ്ഞ തവണത്തെ സേവ്ഡ് കാർഡ് സൂക്ഷിച്ചില്ലെന്നും എന്നാൽ ഇത്തവണത്തെ കാർഡിന് തന്റെ ജീവന്റെ വിലയുണ്ടെന്നും വിനയ് പറഞ്ഞു.
തന്റെ എൻഗേജിമെൻറ് റിങ് വരെ പണയത്തിലാണെന്നും ബിഗ് ബോസ് വീട്ടിൽ നിൽക്കേണ്ടത് തന്റെ അത്യാവശ്യമാണെന്നും വിനയ് റൊൺസനോട് പറഞ്ഞു.
കളി ജയിക്കണം എന്ന് ആഗ്രഹം ഉണ്ടെന്നും എന്നാൽ അതിന്റെ ഫോർമുല എന്താണെന്ന് അറിയില്ലെന്നും എന്നാൽ താൻ താനായി നിന്ന് കളിക്കുമെന്നും അതിന്റെ വിലയാണ് സേവ്ഡ് കാർഡിനും വിനയ് പറഞ്ഞു.
കഴിഞ്ഞ ആഴ്ചയിലെ നോമിനേഷനിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ച രണ്ടാമത്തെ വ്യക്തി വിനയ് ആയിരുന്നു. പ്രേക്ഷകർക്കിടയിൽ അതികം ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരു മത്സരാർഥിയാണ് വിനയ് മാധവ്.


Click it and Unblock the Notifications