ആ ചെടി കൈവശമുള്ളവര്‍ ബിഗ് ബോസില്‍ നിന്ന് തീര്‍ച്ചയായും പുറത്താകും, അടുത്ത ഊഴം ഈ മത്സരാര്‍ത്ഥിയുടേത്...
ബിഗ് ബോസ് സീസണ്‍ 4 മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്. മാര്‍ച്ച് 27 ന് പതിനേഴ് പേരുമായിട്ടാണ് നാലാം ഭാഗം ആരംഭിക്കുന്നത്. കഴിഞ്ഞ സീസണുകളെ പോലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും ഇക്കുറി ബിഗ് ബോസ് ഷോയില്‍ ഉണ്ട്. വൈവിധ്യമാണ് ഇത്തവണത്തെ പശ്ചാത്തലം.
ബിഗ് ബോസ് ഒമ്പതാം വാരത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. നിലവില്‍ 12 പേരാണ് വീട്ടിലുള്ളത്. അപര്‍ണ്ണയാണ് ഇക്കുറി ഹൗസില്‍ നിന്ന് പുറത്ത് പോയത്. ഹൗസ് അംഗങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത എവിക്ഷനായിരുന്നു അപര്‍ണ്ണയുടേത്. എല്ലാവരുമായി വളരെ അടുത്ത സൗഹൃദമായിരുന്നു ഇവർക്കുളളത്. ഇത്രയും ദിവസത്തിനിടെ ഹൗസിന് അകത്തും പുറത്തും നെഗറ്റീവ് ഇമേജ് ലഭിക്കാത്ത ഒരെയൊരു മത്സരാര്‍ത്ഥിയാണ് അപര്‍ണ്ണ.

അപര്‍ണ്ണയുടെ എവിക്ഷന്‍ കഴിഞ്ഞതിന് പിന്നാലെ ഒരു രസകരമായ ട്രോള്‍ പുറത്ത് വരുകയാണ്.. നവീനാണ് ഈ രസകരമായ ട്രോള്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. ചിരിക്കുന്ന ഇമോജിക്കൊപ്പമാണ് രസകരമായ ട്രോള്‍ പങ്കുവെച്ചിരിക്കുന്നത്.

അശ്വിന്റെ ചെടി കൈമാറി കിട്ടിയവരാണ് ബിഗ്‌ബോസ് ഹൗസില്‍ നിന്ന് പുറത്തായിരിക്കുന്നത്. നരസിംഹന്‍ എന്നാണ് ചെടിയ്ക്ക് നല്‍കിയിരിക്കുന്ന പേര്. നരസിംഹനെ കിട്ടിയ ആഴ്ചയിലെ എവിക്ഷനായിരുന്നു അശ്വിന്‍ പുറത്ത് പോയത്. ഹൗസ് വിടുമ്പോള്‍ ഈ ചെടിയെ നവീന് നല്‍കി. ആ ആഴ്ച തന്നെ നവീനും പുറത്ത് പോയി. പിന്നീട് കൈമാറി നരസിംഹനെ കിട്ടിയത് അപര്‍ണ്ണയ്ക്കായിരുന്നു. 9ാം വാരം അപര്‍ണ്ണയും യാത്രയായി.ചെടി വിനയിയെ ഏല്‍പ്പിച്ചാണ് അപര്‍ണ്ണ പോയത്. അടുത്ത ചാന്‍സ് വിനയ്ക്കായിരിക്കുമെന്നാണ് ട്രോളില്‍ വ്യക്തമാക്കുന്നത്. ഇത്തവണത്തെ നോമിനേഷനില്‍ വിനയ് മാധവുമുണ്ട്.

അപ്രതീക്ഷിത എവിക്ഷനായിരുന്നു നവീന്റേത്. മത്സരത്തില്‍ സജീവമായി വന്നപ്പോഴായിരുന്നു നടന്‍ ഷോയില്‍ നിന്ന് പുറത്താവുന്നത്. ഇത് പ്രേക്ഷകരെ ഏറെ നിരാശയിലാഴ്ത്തിയിരുന്നു. നേരത്തെ ഇതേ രീതിയില്‍ മത്സരത്തെ സമീപിച്ചിരുന്നുവെങ്കില്‍ പുറത്താവില്ലെന്നായിരുന്നു അന്ന് മത്സരാര്‍ത്ഥികള്‍ പറഞ്ഞത്. ഡെയ്‌സിക്കൊപ്പമാണ് നവീനും യാത്രയായത്. തുടക്കത്തില്‍ ടോപ്പ് ഫൈവില്‍ പ്രതീക്ഷിച്ചിരുന്ന മത്സരാര്‍ത്ഥികളായിരുന്നു ഇവര്‍. എന്നാല്‍ അപര്‍ണ്ണയുടേത് പ്രേക്ഷകര്‍ ഏകദേശം പ്രതീക്ഷിച്ചിരുന്നു.

ഇതുവരെ സെയിഫ് സോണില്‍ നിന്ന് കളിച്ചിരുന്നവരാണ് ഇക്കുറി നോമിനേഷനില്‍ എത്തിയിരിക്കുന്നത്. സുചിത്ര, സൂരജ്, അഖില്‍, വിനയ് എന്നിവരാണ് നോമിനേഷനില്‍ ഇടംപിടിച്ചിരിക്കുന്നത്. വിനയ് വന്നതിന് ശേഷമുള്ള എല്ലാ എവിക്ഷനിലു ഉണ്ടായിരുന്നു. എന്നാല്‍ സുചിത്ര ഇതാദ്യമായിട്ടാണ് നോമിനേഷനില്‍ വരുന്നത്. സ്വന്തമായി എടുത്ത തീരുമാനമായിരുന്നു ഇത്.
അഖിലും സൂരജും ഇതിന് മുന്‍പ് രണ്ടോ മൂന്നോ എവിക്ഷനില്‍ വന്നിരുന്നു. ഇത്തവണത്തെ നോമിനേഷന് വേണ്ടി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സുചിത്ര, സൂരജ്, അഖില്‍, വിനയ് എന്നിവര്‍ ഉള്‍പ്പെടെ 12 പേരാണ് ഹൗസിലുള്ളത്. ഇനി വളരെ കുറച്ച് ആഴ്ചകള്‍ മാത്രമേ ഷോ അവസാനിക്കാനുള്ളൂ.
Recommended Video

അടിയും വഴക്കുമാണെങ്കിലും ബിഗ് ബോസ് ഷോയ്ക്ക് കൈനിറയെ ആരാധകരുണ്ട്. കഴിഞ്ഞ മൂന്ന് സീസണുകളെക്കാളും മികച്ച ആരാധകരാണ് നാലാം ഭാഗത്തിനുള്ളത്. കഴിഞ്ഞ സീസണില്‍ കേള്‍ക്കേണ്ടി വന്ന പ്രധാനപ്പെട്ട വിമര്‍ശനം പരിഹരിച്ചു കൊണ്ടാണ് മത്സരം നടക്കുന്നത്. നിലവില്‍ ബോളിവുഡ് മാതൃകയിലാണ് ബിഗ് ബോസ് മലയാളം ഒരുക്കിയിരിക്കുന്നത്. കഠിനമായ പ്രതിസന്ധികളാണ് മത്സരാര്‍ത്ഥികള്‍ക്ക് അതിജീവിക്കേണ്ടത്.
100 ദിവസം ഹൗസില്‍ പിടിച്ചുനില്‍ക്കുക എന്നത് മത്സരാര്‍ത്ഥികള്‍ക്ക് അത്ര എളുപ്പമല്ല. മികച്ച സ്വീകാര്യതയാണ് ഇവര്‍ക്ക് പുറത്ത് ലഭിക്കുന്നത്.
ലക്ഷ്മി പ്രിയ, ഡോക്ടര്‍ റോബിന്‍, കുട്ടി അഖില്‍, സൂരജ്, സുചിത്ര, ദില്‍ഷ, ബ്ലെസ്ലി, വിനയ്, ജാസ്മിന്‍, റിയാസ് എന്നിവരാണ് നിലവില്‍ ബിഗ് ബോസ് ഹൗസിലുളളത്. ഡെയ്‌സി, നവീന്‍, അപര്‍ണ്ണ, ശാലിനി, അശ്വിന്‍, നിമിഷ, ജാനകി എന്നിവരാണ് ഷോയില്‍ നിന്ന് ഇതിനോടകം പുറത്ത് പോയത്.


Click it and Unblock the Notifications











