ആ കാര്യം പറഞ്ഞ് പ്രൊവോക്ക് ചെയ്യാനാണ് ശ്രമിക്കുന്നത്; ഡെയ്‌സിയുടെ പുകവലിയെ കുറിച്ച് പ്രേക്ഷകര്‍
ബിഗ് ബോസിലെ ഏറ്റവും വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായി മാറിയ വിഷയമാണ് പുകവലി. ബ്ലെസ്ലി പലപ്പോഴായും ഇത് ചൂണ്ടി കാണിച്ചതോടെ വലിയ വഴക്കുകള്‍ക്ക് കാരണമായി മാറിയിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലെ പുതിയ ടാസ്‌കും അതിനോട് അനുബന്ധിച്ച് നടന്ന പ്രശ്‌നങ്ങളുമാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. മത്സരാര്‍ഥിയെ നിര്‍ത്തി ബാക്കി എല്ലാവരും ചേര്‍ന്ന് ഡിബറ്റ് നടത്തുകയാണ്. ഡെയ്‌സിയും പുകവലിയും തമ്മിലുള്ള കാര്യങ്ങളൊക്കെയാണ് ഉയര്‍ന്ന് വന്നത്. ഇതേ കുറിച്ച് ആരാധകരുടെ പ്രതികരണമിങ്ങനെയാണ്..
'ഈ ഡെയ്‌സിയുടെ പുകവലി അവരുടെ വീട്ടുകാര്‍ അറിയരുതെന്ന് അവര്‍ പറയുന്നു. പക്ഷെ ഏത് നേരവും ഏത് ടാസ്‌ക് വരുമ്പോഴും ഇവര്‍ മറ്റുള്ളവരെ ഈ കാര്യവും പറഞ്ഞു അങ്ങോട്ട് പോയി പ്രൊവോക്ക് ചെയ്യുന്നതായിട്ടാണ് കാണുന്നത്. ഇന്ന് തന്നെ ബ്ലെസ്ലി പുകവലി സബ്ജക്ട് ആണ് ഞാന്‍ ഡിബറ്റിന് സംസാരിക്കുന്നത് എന്ന് ആരോടും പറഞ്ഞിട്ടില്ലായിരുന്നു. പിന്നെ എന്തിനാണ് ഇവര്‍ അനാവശ്യമായി ആ സബ്ജക്ട് അവിടെ കൊണ്ട് വന്നത്.

ഉത്തരം കൃത്യം ആണ്. അവര്‍ ആ പുകവലിയും അവരുടെ അമ്മയുടെ രോഗവും ഒക്കെ ആയി അവിടെ കണ്ടന്റ് ക്രിയേറ്റ് ചെയ്യാനാണ് നോക്കുന്നത്. ഈ പുകവലിയെ കുറിച്ച മറ്റുള്ളവര്‍ മറക്കണമെങ്കില്‍ ആദ്യം ഇവര്‍ സ്വയം മിണ്ടാതിരിക്കു അല്ലെ ചെയ്യേണ്ടത്. ഇന്ന് അവിടെ നടന്ന കാര്യം തന്നെ നമുക്ക് തെളിവായി എടുക്കാം. ഈ പുകവലി കാര്യം ഡെയ്‌സി, നിമിഷയോട് പറയുന്നു. നിമിഷ, ബ്ലെസ്ലിയോടും ബാക്കിയുള്ള മത്സരാര്‍ഥിയുമായി പറയുന്നു. ചുരുക്കി പറഞ്ഞാല്‍ കണ്ടന്റിന് വേണ്ടി മാത്രം ഉണ്ടാക്കിയതാണ് ഈ പുകവലി സബ്ജക്ട് എന്ന്' ചിലര്‍ ചൂണ്ടി കാണിക്കുന്നു.

എന്നാല്‍ ഡെയ്‌സിയെ പിന്തുണച്ച് കൊണ്ടും ചിലര്‍ എത്തിയിരിക്കുകയാണ്. പെണ്ണ് ഒച്ചയിട്ട് സംസാരിക്കരുത്, ആണുങ്ങളോട് ശബ്ദം ഉയര്‍ത്തരുത് എന്നൊക്കെ ചിന്തിക്കുന്നവര്‍ക്ക് ഡെയ്‌സി ഉടന്‍ പുറത്ത് പോകേണ്ട മത്സരാര്‍ഥിയാണ്. മുഖത്ത് നോക്കി കാര്യം പറയുന്നത് കൊണ്ടും മറ്റു പല കാരണങ്ങള്‍ കൊണ്ടും ഡെയ്‌സിയോട് വെറുപ്പുണ്ടാവാം. പക്ഷെ ഡെയ്‌സിയുടെ നിരീക്ഷണബുദ്ധി ഇന്നലെ നൈറ്റ് ജാസ്മിനോടുള്ള സംസാരത്തില്‍ നിന്നും വ്യക്തമാണ്.
ലൈവ് കണ്ട നിമിഷയേക്കാള്‍ അവിടെ ഉള്ളവരെ വിലയിരുത്തുന്നുണ്ട് ഡെയ്‌സി. ഗെയിം നോക്കി ഡെയ്‌സി പുറത്ത് പോകണം എന്ന് പറയാന്‍ പറ്റുവോ? ഈ വീക്ക് ഡെയ്‌സി പുറത്ത് പോകണം എന്ന് നിങ്ങള്‍ ചിന്തിച്ചാല്‍ അതിന്റെ കാരണം എന്താണ്? എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ഉയര്‍ന്ന് വരുന്നത്.


Click it and Unblock the Notifications