twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ജയിക്കാൻ ചിലപ്പോൾ ജീവിതത്തിൽ തോറ്റ് കൊടുക്കേണ്ടി വരും'; ബ്ലസ്ലി ഉ​ഗ്രൻ മൈൻഡ് ​ഗെയ്മർ, വാഴ്ത്തി പ്രേക്ഷകർ!

    |

    ബി​ഗ് ബോസ് നാലാം സീസൺ പാതി വഴി താണ്ടുമ്പോൾ‌ വീട്ടിൽ അവശേഷിക്കുന്ന മത്സരാർഥികളെല്ലാം പ്രകടനം കൊണ്ട് വിസ്മയിപ്പിക്കുകയാണ്. ഇപ്പോൾ വീക്കിലി ടാസ്ക്കായ ബി​ഗ് ബോസ് കോടതിയാണ് നടന്നുകൊണ്ടിരിക്കുന്നത്.

    എന്നാൽ ജഡ്ജുമാർ പക്ഷാപാതപരമായി പെരുമാറുന്നതിനാൽ മത്സരാർഥികൾക്ക് അർഹിക്കുന്ന നീതി ലഭിക്കാത്ത അവസ്ഥയുണ്ട്. മത്സരാർഥിയായ ബ്ലസ്ലിക്ക് പരാതിയുമായി ചെന്നപ്പോഴും സാക്ഷിയായി ചെന്നപ്പോഴും വേണ്ടത്ര പരി​ഗണനയോ ആവശ്യമായ നീതിയോ ലഭിച്ചില്ല. പകരം ശിക്ഷിക്കുകയാണ് ചെയ്തത്.

    'പുരുഷന്മാരെ ഞാൻ ഉപദ്രവിക്കുമെന്നാണ് ​ഗോസിപ്പ്! അതുകൊണ്ട് ആരും വരുന്നില്ല'; വിവാഹത്തെ കുറിച്ച് കങ്കണ'പുരുഷന്മാരെ ഞാൻ ഉപദ്രവിക്കുമെന്നാണ് ​ഗോസിപ്പ്! അതുകൊണ്ട് ആരും വരുന്നില്ല'; വിവാഹത്തെ കുറിച്ച് കങ്കണ

    ഹാളിലൂടെ ശയനപ്രദക്ഷിണം ചെയ്യാനായിരുന്നു ആദ്യം ബ്ലസ്ലിക്ക് ലഭിച്ച ശിക്ഷ. രണ്ടാമത് പൂളിന് ചുറ്റും ഓടിക്കുകയായിരുന്നു ചെയ്തത്. എന്നാൽ പരാതികളൊന്നും കൂടാതെ ബ്ലസ്ലി എല്ലാ ശിക്ഷകളും പൂർത്തിയാക്കി. അതേസമയം ധന്യ, ലക്ഷ്മിപ്രിയ തുടങ്ങിയവർക്ക് ബ്ലസ്ലിയോട് ചെയ്തത് നീതി കേടാണെന്ന് മനസിലായിരുന്നു.

    മാത്രമല്ല ശിക്ഷ ബ്ലസ്ലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ധന്യ അടക്കമുള്ളവർ നീതി കേടാണെന്ന് പറയുകയും ചെയ്തിരുന്നു. കോടതിയിൽ അച്ചടക്ക ലംഘനം കാണിച്ചതിന് റോബിനും തവളച്ചാട്ടം ചെയ്യാൻ ശിക്ഷ വിധിച്ചിരുന്നുവെങ്കിലും വിവിധ അശ്ലീല പദപ്രയോ​ഗങ്ങളും മറ്റും നടത്തി ശിക്ഷ ചെയ്ത് പൂർത്തിയാക്കാതെ ഇറങ്ങിപ്പോവുകയാണ് റോബിൻ ചെയ്തത്.

    'അമ്മയെ പറ്റി ഓർത്താൽ ഞാൻ ഇമോഷണലാകും'; റോൺസണിനെ കെട്ടിപിടിച്ച് കരഞ്ഞ് വിനയ് മാധവ്!'അമ്മയെ പറ്റി ഓർത്താൽ ഞാൻ ഇമോഷണലാകും'; റോൺസണിനെ കെട്ടിപിടിച്ച് കരഞ്ഞ് വിനയ് മാധവ്!

    ബ്ലസ്ലിയുടെ പ്ലാനും പദ്ധതികളും

    പരാതി കൂടാതെയും പ്രശ്നങ്ങൾ സൃഷ്ടിക്കാതെയും ശിക്ഷകൾ സ്പോർട്സ് മാൻ സ്പിരിറ്റിൽ പൂർത്തിയാക്കിയ ബ്ലസ്ലിയെ അഭിനന്ദിച്ച് പ്രത്യക്ഷപ്പെട്ട ബി​ഗ് ബോസ് ആരാധകന്റെ കുറിപ്പാണ് വൈറാലകുന്നത്.

    'ജയിക്കാൻ ചിലപ്പോൾ ജീവിതത്തിൽ തോറ്റ് കൊടുക്കേണ്ടി വരുമെന്നും ബ്ലസ്ലി ഉ​ഗ്രൻ മൈൻഡ് ​ഗെയ്മറാണെന്നുമാണ് കുറിപ്പിൽ പറയുന്നത്. എല്ലാ കേസിലും തോറ്റ് ശിക്ഷ വാങ്ങിയാലും അതിന്റെ ഗുണം കിട്ടുന്നത് ബ്ലസ്ലിക്കാണ്.'

    'അകത്തുള്ളവരല്ല പുറത്തുള്ള ജനങ്ങളാണ് അവന്റെ ന്യായാധിപനും മറ്റുള്ളവരുടെ ആരാച്ചാരുമെന്ന് ബ്ലസ്ലിക്ക് അറിയാം.'

    ബ്ലസ്ലിയിലെ മൈൻഡ് ​ഗെയിമർ

    'റിയാസ് മോർണിങ് ടാസ്കിൽ പറഞ്ഞ പോലെ മറ്റുള്ളവരുടെ തെറ്റ് പുറത്തുകൊണ്ട് വരുന്നതിൽ ബ്ലസ്ലിയ്‌ക്ക് പ്രത്യേക കഴിവുണ്ട്. പുറത്ത് നടക്കുന്നതിന്റെ കംപ്ലീറ്റ് പിക്ച്ചർ മനസിലായ സ്ഥിതിക്ക് ഇനി ബാക്കി ഉള്ളവരുടെ ഇമേജ് താഴ്ത്തിയാൽ തനിക്ക് ഉയർന്ന് വരാമെന്ന് ബ്ലസ്ലിക്ക് മനസിലായി.'

    'ലാലേട്ടന്റെ മുന്നിൽ തീർപ്പ് കൽപ്പിച്ച ഡെയ്‌സിയുടെ കേസ് കുത്തിപ്പൊക്കി കൊണ്ട് വന്ന അഖിലിനെ ജനങ്ങൾക്ക് മുന്നിൽ ബ്ലസ്ലി തുറന്ന് കാണിച്ചു. ഡോക്ടറെ പോലെ ഷോ ഇറക്കി ബിഗ് ബോസിന്റെ പണി വാങ്ങുന്നതിന് പകരം പുറത്തുള്ള ജനപിന്തുണ ഉറപ്പാക്കുന്ന ഗെയിം കളിച്ചാൽ മതിയെന്ന് ബ്ലസ്ലിക്ക് മനസിലായിട്ടുണ്ട്.'

    'അതാണ്‌ ശിക്ഷയൊക്കെ ഒരു മടിയും കൂടാതെ ചെയ്യുന്നത്. തന്റെ ഭാഗം ശരിയാണെന്ന് ജനങ്ങളെ ബോധിപ്പിക്കേണ്ട കാര്യമേ ഇപ്പോൾ ബ്ലസ്ലിക്കുള്ളൂ.'

    ശിക്ഷകൾ സമചിത്തതയോടെ ചെയ്യുന്നു

    'അതുകൊണ്ടാണ് ദിൽഷയോട് ഇതൊന്നും ഒരു വിഷയമെ അല്ലെന്ന് ആവർത്തിച്ച് പറയുന്നത്. മുമ്പ് ബ്ലസ്ലി പറഞ്ഞത് പോലെ ജയിക്കാൻ ചിലപ്പോൾ ജീവിതത്തിൽ തോറ്റ് കൊടുക്കേണ്ടി വരും.'

    'ബ്രില്യന്റ് മൈൻഡ് ​ഗെയിമറാണ് ബ്ലസ്ലി' എന്നായിരുന്നു കുറിപ്പ്. അതേസമയം കാര്യങ്ങൾ കൃതയമായി വിവരിക്കാൻ ബ്ലെസ്ലിക്ക് സാധിച്ചില്ലെന്നതാണ് ബ്ലെസ്ലിയെ ശിക്ഷിക്കാൻ കാരണമായി ജഡ്ജസിൽ ഒരാളായ റിയാസ് പറഞ്ഞത്.

    അതേസമയം ബി​ഗ് ബോസ് വീടിന്റെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. ന്യായമായതും അല്ലാത്തതുമായ എല്ലാ കാര്യങ്ങൾക്കും മത്സരാർഥികൾ പരസ്യമായി തെറിവിളിക്കുന്ന സ്ഥിതിയാണുള്ളത്.

    Recommended Video

    John Jacob Exclusive Interview | റോബിൻ ഫാൻസിന്റെ ആക്രമണം ജോണിന് പറയാനുള്ളത് | FilmiBeat
    അതിരുവിട്ട് വീക്കിലി ടാസ്ക്ക്

    വീക്കിലി ടാസ്ക്കിൽ റോബിനും റിയാസും ഏറ്റുമുട്ടിയപ്പോൾ ഇരുവരും പരസ്പരം അസഭ്യവർഷം നടത്തുകയായിരുന്നു. ആ എപ്പിസോഡ് മുഴുവൻ ചാനൽ സംപ്രേഷണം ചെയ്തപ്പോൾ ബിപ്പ് സൗണ്ട് ഇട്ടിട്ടാണ് അണിയറപ്രവർത്തകർ സംപ്രേഷണം ചെയ്തത്.

    അവതാരകൻ മോഹൻലാൽ വീക്കെൻഡ് എപ്പിസോഡിൽ വരുമ്പോഴെല്ലാം വീട്ടിലെ ഭാഷാപ്രയോ​​ഗങ്ങൾ സൂക്ഷിക്കണമെന്ന് മത്സരാർഥികൾക്ക് നിർദേശം നൽകാറുണ്ടെങ്കിലും ആരും അത് പാലിക്കാറില്ല എന്നതാണ് സത്യം.

    Read more about: bigg boss
    English summary
    bigg boss malayalam season 4: viral social media post about blesslee mind game and strategy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X