ഇത്രയ്ക്ക് മനസാക്ഷി ഇല്ലാത്ത ഒരു മത്സരാര്‍ഥിയെ കണ്ടിട്ടില്ല; ജാസ്മിന്റെ ഷോ ഓഫിനെ പറ്റി കുറിപ്പ് വൈറല്‍

ബിഗ് ബോസില്‍ കിടിലന്‍ മത്സരമാണ് ഓരോ ആഴ്ചയും കണ്ട് വരുന്നത്. എന്നാല്‍ പ്രേക്ഷകരെയും മത്സരാര്‍ഥികളെയുമൊക്കെ ഒരുപോലെ അത്ഭുതപ്പെടുത്തി കൊണ്ടാണ് നവീനും ഡെയ്‌സിയും പുറത്തായത്. ഇതോടെ മത്സരം എങ്ങനെ വേണമെങ്കിലും മാറി മറിഞ്ഞേക്കാം എന്ന സൂചന ലഭിച്ചു. എന്നിട്ടും ബിഗ് ബോസ് വിന്നര്‍ സ്ഥാനം കൊടുക്കാന്‍ പറ്റിയൊരു മത്സരാര്‍ഥിയെ ഇനിയും കണ്ടെത്താന്‍ പറ്റാത്ത അവസ്ഥയാണ്.

പലരും ഫൈനല്‍ ഫൈവിലേക്ക് വരാന്‍ സാധ്യതയുണ്ട്. അതിലൊരാള്‍ ജാസ്മിനാണ്. എന്നാല്‍ ജാസ്മിന്റെ ചില പ്രവൃത്തികള്‍ തീരെ സഹിക്കാന്‍ പറ്റുന്നില്ലെന്നാണ് ഒരു ആരാധിക പറയുന്നത്. റോബിനെതിരെ നടത്തുന്ന ആരോപണങ്ങളും മറ്റുമൊക്കെ ചേര്‍ത്താണ് ജാസ്മിനെ കുറിച്ച് പറയുന്നത്.

അയാള്‍ ഒന്നും ചെയ്തില്ലേലും അയാളെ നെഗറ്റീവ് ആക്കി കാണിക്കും

'ഈ സ്ത്രീയെ എങ്ങനെ ആളുകള്‍ക്കു സപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്നു എന്ന് എനിക്ക് മനസിലാകുന്നില്ല. വന്ന സമയത്ത് പാവ കേസ് തൊട്ട് തുടങ്ങിയതാണ് ജാസ്മിന്റെ ഈ ഷോ ഓഫാ്. റോബിനെ എന്ത് ചെയ്താലും അത് നെഗറ്റീവ് ആക്കി പറയും. ഇനിയിപ്പോള്‍ അയാള്‍ ഒന്നും ചെയ്തില്ലേലും അയാളെ നെഗറ്റീവ് ആക്കി കാണിക്കും'.

ഇവരോട് അയാള്‍ എന്തെങ്കിലും ദ്രോഹം ചെയ്തിട്ടുണ്ടോ അതും ഇല്ല. അയാള്‍ ഒരു മോട്ടിവേഷണല്‍ സ്പീക്കര്‍ ആണ്. അയാളുടെ അടുത്ത് ഒരാള്‍ 'ഡോക്ടര്‍ ഒപ്പം ഉണ്ടായിരുനെങ്ങില്‍ സംസാരിക്കാമായിരുന്നു' എന്ന് പറയുന്നത് അയാള്‍ക്കൊരു സന്തോഷം ഉള്ള കാര്യം ആയിരിക്കും. ഒപ്പം അന്നത്തെ മറ്റു പ്രശ്‌നങ്ങളൊക്കെ ആയപ്പോള്‍ അയാള്‍ അങ്ങനെ ചെയ്തു പോയതായിരിക്കും.

 സ്‌ക്രീന്‍ സ്‌പേസ് കിട്ടാനും ജയിക്കാനും വേണ്ടിയാണ്

അതിനു ഇങ്ങനെ ഒക്കെ ഇവരുടെ 'ബ്രേക്ക് ഡാന്‍സ് ഷോ ഓഫ്'കാണിച്ചു വായില്‍ തോന്നിയ വിഷം വിളമ്പേണ്ട കാര്യം ഇല്ല. അതും മതിയാവാതെ നവീന്‍ പോകുമ്പോള്‍ മാറ്റി നിര്‍ത്തി റോബിനെ എന്തൊക്കെയോ പറയുന്നു. ഒപ്പം ചീപ് ഡയലോഗും ആക്ഷനുകളും.

സ്‌ക്രീന്‍ സ്‌പേസ് കിട്ടാനും ജയിക്കാനും ഒരാളെ ഒരു ടാസ്‌കില്‍ ചെയ്ത തെറ്റിന്റെ പേരില്‍ വൃത്തികേടും തെറിയും വിളിക്കുന്നു. വ്യക്തി ജീവിതവും പ്രൊഫഷനുമൊക്കെ ഉപയോഗിച്ച് പറഞ്ഞ് നടക്കുന്ന ഇവര്‍ക്ക് എന്തോന്ന് എത്തിക്‌സ് ഉണ്ടെന്നാണ് പറയുന്നത്.

നാല് സീസണുകളും വച്ച് ഇത്രക്കും മനസാക്ഷി ഇല്ലാത്ത ഒരു മത്സരാര്‍ഥിയെ കണ്ടിട്ടില്ല

നാല് സീസണുകളും വച്ച് ഇത്രക്കും മനസാക്ഷി ഇല്ലാത്ത ഒരു മത്സരാര്‍ഥിയെ കണ്ടിട്ടില്ല, ഹഗ്ഗ് ചെയ്തത് ഫാന്‍സ് ആഘോഷിക്കുന്നുണ്ടായിരുന്നല്ലോ. തെറ്റു പറ്റി എന്ന് തോന്നിയിട്ടാണെന്ന് അവരുടെ ഇന്നത്തെ പെരുമാറ്റം കണ്ടിട്ടു തോന്നുന്നില്ല.

അഥവാ ആണെങ്കില്‍ സോറി ആണ് പറയേണ്ടിയിരുന്നത്. കാരണം അത്രക്കധികം അവര്‍ അയാളെ പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് കെട്ടിപ്പിടിച്ചു എന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ 'ആ ഒരു ഹഗ് അര്‍ഹിക്കുന്നത് റോബിന്‍ ആണെന്ന് തോന്നി. അതുകൊണ്ട് പോയി കൊടുത്തു' എന്ന്.

ഇവര്‍ ആരാണെന്നാണ് ഇവരുടെ വിചാരം. അല്‍പത്തരം എന്നാണ് ഇതിനെ പറയുക. (ഫാന്‍സ് വന്നു ഇളിക്കല്‍ റിയാക്ഷനും ഇട്ടു എന്നേ വായില്‍ തോന്നിയത് പറയും എന്നറിയാം നിങ്ങളോടു പുച്ഛം മാത്രം).. എന്നുമാണ് ഒരു ആരാധിക പറയുന്നത്.

Recommended Video

ഗേ ആയതിൽ ഞാൻ അഭിമാനിക്കുന്നു, അശ്വിൻ പറയുന്നു #biggbossmalayalamofficial
അതേ സമയം ജാസ്മിനെ അനുകൂലിച്ചും പ്രതികൂലിച്ചും കൊണ്ടുള്ള കമന്റുകളാണ്

അതേ സമയം ജാസ്മിനെ അനുകൂലിച്ചും പ്രതികൂലിച്ചും കൊണ്ടുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. ചില കണ്ടസ്റ്റന്‍സ് വീക്ക് ആയ കണ്ടസ്റ്റന്‍സിനോട് ഫാന്‍സിനെ നേടാന്‍ ശ്രമിക്കും. മറ്റു ചിലര്‍ക്ക് സ്‌ട്രോങ്ങ് ആയവരോട് അടിച്ചു നില്‍ക്കണം. ജാസ്മിന്‍ രണ്ടാമത്തെ ടൈപ്പും ബ്ലെസ്ലി ആദ്യത്തെ ടൈപ്പും ആണ്. രണ്ട് പേരും വ്യത്യസ്തരായ നല്ല ഗെയിമേഴ്‌സാണ്.

വന്ന അന്ന് തൊട്ട് റോബിനു മാറ്റം ഒന്നും ഇല്ലല്ലോ എന്നാണ് ഒരാള്‍ ചോദിക്കുന്നത്. അതേ എത്തിക്‌സ് ഇല്ലായ്മയും മണ്ടത്തരങ്ങളും അഭിനയവും എയറില്‍ പോകലും തന്നെ അല്ലെ. പിന്നെ ജാസ്മിന്‍ എങ്ങനെ മാറും? മാറ്റി പറയിപ്പിക്കാന്‍ അയാള് എന്തെങ്കിലും വേറെ ചെയ്യുന്നുണ്ടോ? ചുമ്മാ നിന്ന നില്‍പ്പില്‍ മാറാന്‍ ഡോക്ടറേ പോലെ നിലപാട് ഇല്ലാത്ത ആളല്ലല്ലോ ജാസ്മിന്‍ എന്നാണ് ഒരു ആരാധകന്റെ ചോദ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X