'റിയാസ് സ്വാർഥനും അത്യാ​ഗ്രഹിയും, ആരെയും കുഴിയിൽ ചാടിക്കും, എന്തും വിളിച്ച് പറയും'; വൈറൽ കുറിപ്പ്!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ തൊണ്ണൂറ് ദിവസം താണ്ടി ഫിനാലെയിൽ എത്തിയിരിക്കുകയാണ്. വീട്ടിൽ അവശേഷിക്കുന്ന ഏഴ് മത്സരാർഥികളിൽ നിന്ന് റോൺസൺ കൂടി പുറത്തായിരിക്കുകയാണ്. ഇനി ആറുപേർ മാത്രമാണ് വീട്ടിൽ അവശേഷിക്കുന്നത്. ഇവരിൽ‌ നിന്ന് ഒരാളായായിരിക്കും ഫൈനലിൽ‌ എത്തുക.

വൈൽഡ് കാർഡായി നാൽപത്തിരണ്ടാം ദിവസം വീട്ടിലെത്തിയ റിയാസ് തൊണ്ണൂറ്റി ഒന്നാം ദിവസവും വീട്ടിൽ‌ ശക്തമായി നിൽക്കുന്നത് പ്രേക്ഷകരെ എന്നപോലെ മത്സരാർഥികളേയും അതിശയിപ്പിക്കുന്നുണ്ട്.

ഒമ്പത് വർഷമായി ബി​ഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകനാണ് റിയാസ്. എങ്ങനെ ഷോയിൽ പിടിച്ച് നിൽക്കണമെന്നത് സംബന്ധിച്ച് റിയാസിന് കൃത്യമായ ധാരണയുണ്ട്.

കഴിഞ്ഞ ഒരാഴ്ചകൊണ്ടാണ് റിയാസിന് ജനപിന്തുണ ഏറിയത്. അതിന് മുമ്പ് റിയാസിന് ഹേറ്റേഴ്സായിരുന്നു പുറത്തും വീട്ടിലും കൂടുതൽ. ഷോയിൽ പങ്കെടുത്ത് സമൂഹത്തിന് എന്തെങ്കിലും സന്ദേശം നൽകുക എന്നതിനപ്പുറം ബി​ഗ് ബോസ് വ്യക്തിത്വം കാണിക്കുന്ന ഷോയാണ് എന്നാണ് റിയാസ് പറയാറുള്ളത്.

ഇപ്പോൾ റിയാസിന്റെ ഈ പ്രസ്താവനയേയും റിയാസിന്റെ സ്വഭാവത്തേയും താരതമ്യപ്പെടുത്തി സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് വൈറൽ‌ ആകുന്നത്. ബി​ഗ് ബോസ് ഷോ വ്യക്തിത്വം കാണിക്കുന്ന ഷോയാണെങ്കിൽ റിയാസ് നല്ല മനുഷ്യനുമല്ല ഫ്രണ്ടുമല്ല എന്നാണ് ബി​ഗ് ബോസ് പ്രേക്ഷകരിൽ ഒരാൾ‌ കുറിപ്പിലൂടെ പറഞ്ഞിരിക്കുന്നത്.

ബി​ഗ് ബോസ് വ്യക്തിത്വം കാണിക്കുന്ന ഷോ

'റിയാസെ നീ പറഞ്ഞു ബി​ഗ് ബോസ് വ്യക്തിത്വം കാണിക്കുന്ന ഷോയാണെന്ന് അങ്ങനെ നോക്കുവാണെങ്കിൽ നിന്നെ ഒരു നല്ല മനുഷ്യനായും നല്ല ഫ്രണ്ടായും കാണാൻ കഴിയാതെ വരുമല്ലോ.... കാരണം നിന്റെ ഏറ്റവും നല്ല ഫ്രണ്ട് അല്ലായിരുന്നോ ജാസ്മിൻ.'

'അവരുടെ മനസിൽ ആവശ്യമില്ലാത്ത ചിന്തകൾ കുത്തി കയറ്റി റോബിൻ വരുമെന്ന് പറഞ്ഞ് കൊടുത്ത് അവരെ മെന്റലി തകർത്തു. കാരണം നിനക്ക് അറിയാം ജാസ്മിനെ ഇമോഷണലി മാത്രമെ തളർത്താൻ പറ്റൂവെന്ന്.'

കാരണം ഈ കളി പുറത്ത് നിന്ന് നീ കണ്ടതാണ്. ജാസ്മിന്റെ എല്ലാ വശവും നീ പുറത്ത് നിന്ന് മനസിലാക്കി. എന്നിട്ട് ഇപ്പോൾ നിനക്ക് കുറ്റബോധം വരുന്നു... അത് ധന്യ ചൂണ്ടി കാണിച്ചു. അതുപോലെ റോൺസണിന്റെ കാര്യം നിനക്ക് അറിയാം.'

റിയാസ് നല്ല മനുഷ്യനോ സുഹൃത്തോ അല്ല

'അദ്ദേഹത്തിന്റെ ​ഗെയിം വളരെ മോശമാണെന്ന്. എന്നിട്ടും നീ മറ്റുള്ളവർക്ക് സൂചന കൊടുക്കുകയാണ് റോൺസണിന് പുറത്ത് നല്ല സപ്പോർട്ട് ഉണ്ടെന്ന തരത്തിൽ. ഫൈനൽ ഫൈവിൽ ഒരാൾ റോൺസണാണെന്ന് നീ അയാളെ തന്നെ പറഞ്ഞ് വിശ്വസിപ്പിച്ച് കഴിഞ്ഞു.'

'അദ്ദേഹം നിന്റെ ഫ്രണ്ട് അല്ലേ?. മറ്റുളളവർ നിന്നെ ചൊറിയനെന്ന് വിളിച്ചപ്പോൾ റിയാസിന് നല്ല ഒരു മനസുണ്ടെന്ന് മറ്റുള്ളവർക്ക് റോൺസൺ മനസിലാക്കി കൊടുത്തില്ല?. എന്നിട്ടും നീ ഒരു ചെറിയ ഹിന്റെങ്കിലും കൊടുത്ത് അദ്ദേഹത്തിന്റെ ​ഗെയിം മെച്ചപ്പെടുത്തി കൊടുക്കാൻ ശ്രമിച്ചില്ലല്ലോ?.'

'നീ ഒരു സ്വാർഥനാണ് നിനക്ക് അത്യാഗ്രഹമാണ്. അതിന് നീ ആരെയും കുഴിയിൽ ചാടിക്കും എന്തും വിളിച്ച് പറയും..' എന്നായിരുന്നു കുറിപ്പ്. പക്ഷെ റിയാസിനിപ്പോൾ ബ്ലെസ്ലിയുടേത് ഒഴികെ മറ്റുള്ളവരുടെയെല്ലാം പിന്തുണയുണ്ട്.

റിയാസ് സ്വാർഥനും അത്യാ​ഗ്രഹിയുമാണ്

ഇപ്പോൾ വീട്ടിലെ ക്യാപ്റ്റനും റിയാസ് തന്നെയാണ്. തന്നെ നിരന്തരമായി കുറ്റപ്പെടുത്തിയവരോട് റിയാസ് കഴിഞ്ഞ ​ദിവസം പറഞ്ഞത് ഇങ്ങനെയായിരുന്നു. 'വഴക്കുണ്ടാക്കിയാണ് ബി​ഗ് ബോസിൽ ഞാൻ മുന്നോട്ട് പോകുന്നതെന്നാണ് ഇവിടെ വന്നത് മുതൽ ഞാൻ കേട്ട് കൊണ്ടിരിക്കുന്നത്. അത് ശരിയായ കാര്യമല്ല.'

'കാരണം ഈ ഷോ വളരെയധികം ഇഷ്ടപ്പെടുന്ന ഒരാൾ എന്ന നിലയിൽ ഇതിൽ എപ്പോഴും ഒച്ചയും ബഹളവുമാണ് വേണ്ടതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഓരോ റീസണുകൾ കാരണമാണ് ഞാൻ ഇവിടെ ഒച്ചവെച്ചിട്ടുള്ളത്.'

'ഇല്ലെങ്കിൽ തെറ്റായ കാര്യങ്ങളാണ് നടക്കുന്നതെന്ന് തോന്നുമ്പോഴാണ്. സ്നേഹിക്കുന്ന വ്യക്തികൾക്ക് ഞാൻ എന്തും കൊടുക്കും. അവരെ കെയർ ചെയ്യും. അത് ഇതുവരെ ഈ വീട്ടിൽ ഞാൻ ചെയ്തിട്ടില്ല' ഇങ്ങനെയായിരുന്നു റിയാസിന്റെ വാക്കുകൾ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X