'വൈൽഡ് കാർഡ്സ് കളിക്കുന്നത് അവരുടെ സ്ട്രാറ്റർജിയല്ല, റോബിൻ അവരെക്കൊണ്ട് കളിപ്പിക്കുകയാണ്'; പ്രേക്ഷകർ

അമ്പത് ദിവസം തികയും മുമ്പ് കളി മൊത്തത്തിൽ വേറെ ലെവലിലേക്ക് എത്തിച്ചിരിക്കുകയാണ് ബി​ഗ് ബോസ്. അ‍ഞ്ചാം ആഴ്ചയിലെ എലിമിനേഷൻ കഴിഞ്ഞശേഷം ആറാം ആഴ്ചയിൽ ആര് പുറത്താകുമെന്ന് അറിയാൻ കാത്തിരുന്ന പ്രേക്ഷകർക്ക് സർപ്രൈസ് നൽകികൊണ്ടാണ് രണ്ട് വൈൽഡ് കാർഡ് എൻട്രീസിനെ ബി​​ഗ് ബോസ് വീട്ടിലേക്ക് അയച്ചത്.

നാൽപത് ദിവസത്തിന് മുകളിൽ ബി​ഗ് ബോസ് ​ഗെയിം നിരീക്ഷിച്ചും വീടിന് പുറത്ത് മത്സരാർഥികൾ ഓരോരുത്തർക്കും ലഭിക്കുന്ന പിന്തു‌ണ മനസിലാക്കിയുമാണ് പുതുതായി വീട്ടിലേക്കെത്തിയ റിയാസ് സലീമും വിനയ് മാധവും വീട്ടിലേക്ക് എത്തിയിരിക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസം സീക്രട്ട് റൂമിൽ താമസിച്ച ശേഷമാണ് റിയാസും വിനയും വീട്ടിലേക്ക് കയറിയത്. വീടിന് പുറത്ത് ഏറ്റവും കൂടുതൽ പിന്തുണ റോബിനാണെന്ന് അറിവുന്ന ഇരുവരും തമ്മിൽ ചർച്ച ചെയ്ത് റോബിന് സ്ക്രീൻ സ്പേസ് തങ്ങളാൽ ഉണ്ടാക്കികൊടുക്കരുതെന്നും റോബിൻ തർക്കിക്കാൻ വന്നാൽ പോലും ഒഴിഞ്ഞ് മാറണമെന്നും തീരുമാനിച്ചിരുന്നു.

എന്നാൽ ഇരുവരും വീടിനുള്ളിൽ എത്തി ഒരു ദിവസം പിന്നിടുമ്പോഴേക്കും വീക്കായിട്ടുള്ള മത്സരാർഥികളായി മാറിയെന്നും മാത്രമല്ല സ്വമേധയ അല്ലെങ്കിലും റോബിന്റെ പ്ലാനിനനുസരിച്ചാണ് റിയാസും വിനയിയും നീങ്ങുന്നതുമെന്നുമാണ് ബി​ഗ് ബോസ് പ്രേക്ഷകർ കുറിച്ചത്.

റോബിന്റെ നിയന്ത്രണത്തിൽ റിയാസും വിനയിയും

റോബിന്റെ നിയന്ത്രണത്തിൽ റിയാസും വിനയിയും അറിയാതെപ്പെട്ടുപോയിയെന്നും ഒരു ബി​ഗ് ബോസ് പ്രേക്ഷകൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

'കഴിഞ്ഞ ദിവസം സീക്രട്ട് റൂമിൽ വെച്ച് റിയാസും വിനയിയും പറഞ്ഞത് ഇങ്ങനെയായിരുന്നു... ഡോക്ടർ റോബിനെ മൈൻഡ് ചെയ്യരുത്. അവ​ഗണിക്കണം. അവൻ ഇങ്ങോട്ടേക്ക് വന്നാലും അവോയിഡ് ചെയ്യണം. അവനെ നമ്മൾ മൈൻഡ് ആക്കരുത് എന്നാണ്...'

'എന്നാൽ ഇപ്പോൾ വൈൽഡ് കാർഡ് എൻട്രികളായ ഇരുവരും കളിക്കുന്നത് അവരുടെ സ്വന്തം സ്ട്രാറ്റർജിയല്ല. റോബിന്റെ സ്ട്രാറ്റർജിയിൽ റിയാസിനേയും വിനയിയേയും ചേർത്ത് കളിക്കുകയാണ്' എന്നായിരുന്നു കുറിപ്പ്.

അയാൾ നിങ്ങളെ കളിപ്പിക്കുന്നു

റോബിന്റേത് ഫേക്ക് ​ഗെയിമാണെന്ന് വന്നപ്പോൾ മുതൽ അഭിപ്രായമുള്ളവരാണ് റിയാസും വിനയി‌യും ​ഗെയിമൊന്നും കളിക്കാതെ ലവ് ട്രാക്ക് പിടിച്ചാണ് സഞ്ചാരമെന്നും ഇരുവരും വിലയിരുത്തിയിരുന്നു.

വൈൽഡ് കാർഡ് വന്നശേഷം അവർ ആദ്യം ഏറ്റമുട്ടിയത് റോബിനുമായാണ്. വീക്കിലി ടാസ്ക്കിനിടയിൽ നീതി കേട് കാണിച്ചുവെന്ന് പറഞ്ഞാണ് റോബിൻ റിയാസിനോടും വിനയിയോടും സംസാരിക്കാൻ പോയത്.

സംസാരം പിന്നീട് വലിയ തർക്കങ്ങളിലേക്ക് മാറുകയായിരുന്നു. വന്ന് ഒരു ദിവസം മാത്രമെ പിന്നിട്ടിട്ടുള്ളൂവെന്നതിനാൽ പ്രേക്ഷകർക്ക് കൃത്യമായി റിയാസിനെയോ വിനയിയേയോ വിലയിരുത്താൻ സാധിച്ചിട്ടില്ല.

അതിനാൽ തന്നെ വരും ദിവസങ്ങളിലെ എപ്പിസോഡുകൾ കണ്ടേ മതിയാകൂ. അതേസമയം റിയാസിനും വിനയിക്കും കൃത്യമായ നിലപാടുകളുണ്ട് എന്നതിൽ പ്രേക്ഷകർക്ക് തർക്കമില്ല.

വൈൽഡ് കാർഡിന്റെ ​ഗുണം

വൈൽഡ് കാർഡ് വന്നതിനാൽ സുചിത്ര, സൂരജ്, അപർണ, റോ‌ൺസൺ, ധന്യ തുടങ്ങിയവരുടെ സേഫ് ​ഗെയിം അവസാനിക്കും എന്നതാണ് പ്രേക്ഷകർക്ക് ആശ്വാസം നൽകുന്ന മറ്റൊരു കാര്യം.

മത്സരാർഥികളെ മണിയടിച്ച് വീട്ടിൽ പറ്റിക്കൂടി കഴിയുന്നവരാണ് സുചിത്ര, സൂരജ്, അപർണ, റോ‌ൺസൺ, ധന്യ തുടങ്ങിയവർ. വീഡിയോ ക്രിയേറ്ററും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് റിയാസ്.

ഈ സീസണിലെ രണ്ടാമത്തെ വൈൽഡ് കാർഡ് എൻട്രിയായാണ് റിയാസ് ഷോയിലേക്ക് എത്തിയിരിക്കുന്നത്. പതിനേഴ് മത്സരാർഥികളുമായി ആരംഭിച്ച നാലാം സീസണിൽ ഇതിന് മുമ്പ് ഒരേയൊരു വൈൽഡ് കാർഡ് എൻട്രി മാത്രമാണ് സംഭവിച്ചിട്ടുള്ളത്.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
വീട്ടിലുണ്ടാകാൻ പോകുന്ന മാറ്റങ്ങൾ‌

മലയാളം അധ്യാപകനും നടനുമായ മണികണ്ഠനായിരുന്നു അത്. എന്നാൽ ആ​ഗോര്യപരമായ കാരണങ്ങളാൽ മണികണ്ഠന് ബി​ഗ് ബോസിൽ അധിക ദിവസങ്ങൾ ചിലവഴിക്കാൻ കഴിഞ്ഞിരുന്നില്ല.

മലയാള നടി പാർവതിയുടെ സഹോദരനാണ് വിനയ് മാധവ്. ക്രൂയിസ് ലൈനേഴ്‌സിൽ ആറ് വർഷത്തോളം ജോലി ചെയ്‍തിട്ടുണ്ട്. അതിനുശേഷം കുറെ ഹോട്ടലുകളുടെ ജനറൽ മാനേജറായി.

മമ്മൂട്ടി ബെസ്റ്റ് ആക്ടർ ഷോയിൽ പങ്കെടുത്തിട്ടുണ്ട്. അവതാരകനായിട്ടുണ്ട്. ഷെഫ് എന്ന നിലയിൽ യുട്യൂബ് ചാനലും വിനയ് മാധവിന്റേതായിട്ടുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X