'വീക്കെൻഡ് എപ്പിസോഡ് പലരുടേയും അവസാനത്തെ ദിവസമാകും'; സൂചന നൽകി ബി​ഗ് ബോസിന്റെ പുതിയ പ്രമോ!

യുദ്ധക്കളത്തിന് സമാനമാണ് മൂന്നാമാഴ്ചയിലേക്ക് എത്തിയപ്പോഴേക്കും ബി​ഗ് ബോസ് വീട്. കഴിഞ്ഞ ഒരാഴ്ചയിൽ സംഘർഷമില്ലാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ലെന്ന് വേണം പറയാൻ. വീക്കിലി ടാസ്കിന് വേണ്ടി ​ഗ്രൂപ്പ് തിരിച്ചപ്പോൾ മുതൽ ജയിൽ നോമിനേഷൻ സമയത്ത് വരെ സംഘർഷഭരിതമായ അന്തരീക്ഷമായിരുന്നു ബി​ഗ് ബോസ് വീട്ടിൽ. ബി​ഗ് ബോസ് വീട്ടിലെ നിയമങ്ങളും നിർദേശങ്ങളും പാലിക്കാതെയാണ് പല മത്സരാർഥികളും പെരുമാറുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അത്തരത്തിൽ നിരവധി സംഭവങ്ങളും നടന്നിരുന്നു. കുടുംബപ്രേക്ഷകരടക്കമുള്ള ഷോയാണെന്നതിനാൽ തന്നെ പലതും മത്സരാർഥികളുടെ കൈവിട്ട് പോവുകയാണെന്ന് പ്രേക്ഷകരും സൂചിപ്പിച്ചിരുന്നു.

അസഭ്യം പറയുന്നതാണ് വീട്ടിൽ ഏറ്റവും കൂടുതൽ സംഭവിക്കുന്ന ഒന്ന്. മുമ്പ് മുന്നറിയിപ്പ് കൊടുത്തതാണെങ്കിലും പലരും അത് ഇപ്പോഴും അനുസരിക്കുന്നില്ലെന്ന് വേണം മനസിലാക്കാൻ. കഴിഞ്ഞ ദിവസം നടന്ന റോബിൻ-ജാസ്മിൻ പോര് അതിര് വിട്ട് പോയിരുന്നു. പരസ്പരം രണ്ടുപേരും അസഭ്യ വർഷമാണ് വാക്കിലൂടെയും പ്രവൃത്തിയിലൂടെയും ചൊരിഞ്ഞത്. ആ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തപ്പോൾ മുതൽ മത്സരാർഥികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് പ്രേക്ഷകർ ആവശ്യപ്പെട്ടിരുന്നു.

പലതും മനസിൽ ഉറപ്പിച്ച് മോഹൻലാൽ വരുന്നു

ആ അഭ്യർഥന ബി​ഗ് ബോസ് ടീം മനസിലാക്കി എന്ന് വ്യക്തമാക്കുന്ന പ്രമോയാണ് പുതിയതായി പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാൽ നാളെ വീക്കെൻഡ് എപ്പിസോഡിൽ വരുമ്പോൾ പലതും വീട്ടിൽ മാറി മറിഞ്ഞേക്കുമെന്നാണ് പുതിയ പ്രമോയിൽ സൂചിപ്പിക്കുന്നത്. വൈൽഡ് കാർഡ് എൻട്രിയോ.... എലിമിനേഷനോ തീർച്ചയായും നാളെ സംഭവിക്കുമെന്നും പ്രമോയിൽ നിന്നും വ്യക്തമാകുന്നുണ്ട്. വീട്ടിലെ അങ്കം കാണാൻ കാത്തിരുന്ന പ്രേക്ഷകർക്ക് മുന്നിൽ കാഴ്ചയുടെ വെടിക്കെട്ടിനായിരുന്നു ഡോ.റോബിൻ കഴിഞ്ഞ ദിവസം തിരികൊളുത്തിയത്. ജയിൽ നോമിനേഷന് പേര് പറയാൻ നിർദേശിച്ചപ്പോൾ പേര് പറയാൻ സാധിക്കില്ലെന്ന് റോബിൻ അറിയിച്ചു.

പുറത്താകുന്നത് ജാസ്മിനോ റോബിനോ?

നേരത്തെ പദ്ധതിയിട്ടത് പ്രകാരം ആദ്യം തന്നെ ജസ്മിൻ വന്ന് ഡോ.റോബിൻറെ പേര് പറഞ്ഞു. തുടർന്ന് പിന്നാലെ ഒരോരുത്തരായി വന്ന് തങ്ങൾ ജയിലിലയക്കാൻ തെര‍ഞ്ഞെടുത്ത ആളുകളുടെ പേരുകൾ പറഞ്ഞു. ഏറ്റവും ഒടുവിലാണ് ഡോ. റോബിൻ രംഗത്തെത്തിയത്. നാടകീയമായി തൻറെ തെറ്റുകുറ്റങ്ങൾ ഏറ്റ് പറഞ്ഞ റോബിൻ തനിക്ക് ഇന്ന് ആളുകളെ ജയിലിലേക്ക് അയക്കാൻ തക്കതായ കാരണങ്ങൾ ഇല്ലെന്നും അതിനാൽ ആരുടെയും പേര് പറയുന്നില്ലെന്നും പറഞ്ഞു. തുടർന്ന് മറ്റ് മത്സരാർത്ഥികളെല്ലാവരും റോബിനെ മൂന്ന് പേര് പറയാൻ നിർബന്ധിച്ചു. എന്നാൽ റോബിൻ തൻറെ വാക്കുകൾ ആവർത്തിച്ചു. ഇതോടെ ഓരോരുത്തരായി മുന്നോട്ട് വന്ന് റോബിനെതിരെ രംഗത്തെത്തി.

വൈൽഡ് കാർഡ് വരുന്നു?

റോബിൻറെ വാശി തങ്ങളെ കൂടി ബാധിക്കുമെന്നും അതിനാൽ മൂന്ന് പേരുകൾ പറയാനും മറ്റ് മത്സരാർത്ഥികൾ റോബിനെ നിർബന്ധിച്ചു. ഇതിനിടെ ഗെയിമിന് വേണ്ടി എന്തും ചെയ്യുമെന്ന് പറഞ്ഞിരുന്ന റോബിൻറെ പുത്തൻ നിലപാടിനോട് കടുത്ത പരിഹാസത്തോടെയുള്ള പ്രതികരണവുമായി ജാസ്മിനും രംഗത്തെത്തി. ഇതിന് ശേഷമാണ് യഥാർഥ പടവെട്ട് ജാസ്മിനും റോബിനും തമ്മിൽ നടന്നത്. പുറത്താണെങ്കിൽ ജാസ്മിനെ തല്ലുമായിരുന്നുവെന്ന് റോബിൻ മുമ്പ് പറഞ്ഞതിൽ കയറിപ്പിടിച്ചായിരുന്നു ജാസ്മിൻ-റോബിൻ തർക്കം ആരംഭിച്ചത്. നിങ്ങൾക്ക് തല്ലാൻ മടിയില്ലെന്ന് നിങ്ങൾ പറഞ്ഞിട്ടുണ്ടെന്നും തല്ലണമെന്നുണ്ടെങ്കിൽ പുറത്താക്കണ്ടെന്നും അകത്ത് വെച്ചാകാമെന്നും ജാസ്മിൻ റോബിനെ വെല്ലുവിളിച്ചു.

ചീത്തയും അശ്ലീല ആം​ഗ്യങ്ങളും

ഇതോടെ വാക്ക് തർക്കം മുറുകി. ക്യാപ്റ്റൻ ദിൽഷ അടക്കമുള്ളവർ റോബിനേയും ജാസ്മിനേയും സമാധാനപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബിഗ് ബോസിൻറെ നിയമങ്ങളെ പോലും കാറ്റിൽ പറത്തി ഇരുവരും പരസ്പരം ചില അസ്ലീല ആംഗ്യങ്ങളും വാക്കുകളും ഉപയോഗിച്ച് വെല്ലുവിളി തുടർന്നു. ബിഗ് ബോസ് ഹൗസിലെ മത്സരാർത്ഥികളാണെന്നത് പോലും മറന്നാണ് ലക്ഷക്കണക്കിന് പ്രേക്ഷകർ കാണുന്ന പരിപാടിയിൽ ജാസ്മിനും റോബിനും ചീത്തയും അശ്ലീല ആം​ഗ്യങ്ങളും കൊണ്ട് അഴിഞ്ഞാടിയത്. സംഭവം പ്രേക്ഷകർക്കിടയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചതിനാൽ ബി​ഗ് ബോസ് അണിയറപ്രവർത്തകർ ഇരുവരുടേയും കാര്യത്തിൽ ശക്തമായ നിലപാടുകൾ സ്വീകരിക്കാനാണ് സാധ്യത.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X