വീക്കിലി ടാസ്ക്കിൽ ഇടികൊണ്ട് ചതഞ്ഞ് മത്സരാർത്ഥികൾ
ബിഗ്ഗ് ബോസ് സീസണ്‍ ഫോറിന്റെ മുപ്പത്തി ഒന്‍പതാമത്തെ ദിവസം എത്തിയപ്പോൾ ഇന്നത്തെ വീക്കിലി ടാസ്ക്ക് അല്പം അധികം കായിക അധ്വാനം ആവശ്യമുള്ളതായിരുന്നു. ടാസ്ക്കിനിടെ പലര്‍ക്കും പരസ്പരം പരിക്കേറ്റു. സത്യത്തിൽ വീട്ടിലെ അംഗങ്ങളെ ശാരീരികമായി ടാസ്ക്ക് ബാധിച്ചു എന്ന് തന്നെ പറയാം.
ഇന്നലത്തെ പോലെ തന്നെ കട്ടകൾ കൊണ്ടുള്ള ഗെയിം ആയിരുന്നു ഇന്നും നടന്നതെങ്കിലും ഇന്ന് എല്ലാവരും അത്യാവശ്യം നല്ല രീതിയിൽ മത്സരാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി.
സൈറന്‍ മുഴങ്ങുമ്പോള്‍ വരുന്ന കട്ടകള്‍ ശേഖരിച്ച് തൂണുകള്‍ നിര്‍മിയ്ക്കുക എന്നതായിരുന്നു ഇന്നത്തെ ടാസ്‌ക്. ഇന്നലത്തെ ടാസ്‌കില്‍ ടീം ആയിട്ടായിരുന്നു മത്സരാർത്ഥികൾ മത്സരിച്ചതെങ്കിൽ ഇന്ന് അതിൽ നിന്നും വിപരീതമായി ഓരോരുത്തരും തനിച്ചാണ് ഗെയിം കളിച്ചത്.
ജയിക്കുന്നവര്‍ എവിക്ഷന്‍ നോമിനേഷനില്‍ നിന്ന് രക്ഷപ്പെടുകയും, ക്യാപ്റ്റന്‍സി ടാസ്‌കിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്യും. ഓരോ ഘട്ടം കഴിയുമ്പോഴും തോല്‍ക്കുന്നവര്‍ ഗെയിമില്‍ നിന്ന് പുറത്താകുകയും, ഗാര്‍ഡന്‍ ഏരിയയില്‍ കഴിയേണ്ടതായും വന്നു.

ഇന്നലത്തെ ടാസ്ക്കിൽ കട്ടകള്‍ ശേഖരിയ്ക്കുന്നതിന് ഇടയില്‍ പലര്‍ക്കും പരിക്കേറ്റിരുന്നു. അഖിലിനാണ് ഇന്നലെ നല്ലപോലെ പരിക്കേറ്റത്.
തുടർന്ന് അഖിലിന് വൈദ്യ സഹായം നൽകിയിരുന്നെങ്കിലും അലർജിയെ തുടർന്ന് മുഖംവീർത്തു. ഇന്നും അഖിലിന് പരിക്ക് പറ്റി.
റോബിന്റെ അടുത്ത് നിന്ന് താടിയ്ക്ക് ഇടി കിട്ടിയാണ് അഖിലിന് പരിക്ക് ഉണ്ടായത്. ഇന്നത്തെ എപ്പിസോഡിന്റെ പ്രമോ പോലും അതായിരുന്നു.
'നീ എന്റെ താടിയ്ക്ക് ഇടിക്കുമോടാ' എന്ന് ചോദിച്ച് കൊണ്ട് റോബിന്റെ അടുത്തേക്ക് ചീറി അടുക്കുന്ന അഖിലിനെയാണ് ഇന്ന് കാണാൻ സാധിച്ചത്.
പൊതുവിൽ ശാന്തസ്വഭാവം ഉള്ള അഖിൽ ഇത് ആദ്യമായാണ് ഇത്രയും ചൂടായി പ്രേക്ഷകർ കാണുന്നത്.
അവിടെ ഉണ്ടായിരുന്ന സ്റ്റാന്റുകള്‍ എല്ലാം തട്ടി താഴെയിട്ട്, പിടിച്ച് വയ്ക്കാന്‍ വന്ന ബ്ലെസ്ലിയെയും തള്ളി റോബിനെ തല്ലും എന്ന നിലയിലായിരുന്നു അഖില്‍ .
'നീ എന്ത് ചെയ്യുമെന്ന് കാണിക്കെടാ' എന്ന് പറഞ്ഞ് റോബിനും ദേഷ്യപ്പെട്ടതോടെ ആ വഴക്ക് വന്‍ പ്രശ്‌നമാവുകയായിരുന്നു.

തുടർന്ന് ലക്ഷ്മിപ്രിയ അഖിലിനെയും ബ്ലെസ്ലി റോബിനെയും പിടിച്ച് മാറ്റി.
എന്നാൽ അടുത്ത സൈറിന്‍ മുഴങ്ങുന്നതിന്റെ തൊട്ടു മുന്‍പ്, റോബിന്‍ വന്ന് അഖിലിന് എന്താണ് സംഭവിച്ചത് എന്ന് നോക്കി.
'വേദനിച്ചോ ഞാന്‍ മനപൂര്‍വ്വം ചെയ്തത് അല്ല. നിന്നെ വേദനിപ്പിക്കണം എന്ന് ഉണ്ടായിരുന്നില്ല' എന്നൊക്കെ പറഞ്ഞ് സമാധാപ്പെടുത്താന്‍ ശ്രമിച്ചു.
അത് സാരമില്ല, വേദനിച്ചപ്പോള്‍ എനിക്ക് നിയന്ത്രണം വിട്ടതാണ് എന്ന് അഖിലും പറഞ്ഞു. അങ്ങനെ ആ പ്രശ്നം രമ്യമായി പരിഹരിക്കപ്പെടുകയായിരുന്നു.
Recommended Video

എന്നാൽ അഖിലിന്റെ നെറ്റിയിൽ വീണ്ടും ഇടി കിട്ടുകയായിരുന്നു. ഇത്തവണ ലക്ഷ്മിപ്രിയയാണ് അഖിലിന്റെ നെറ്റിയിൽ ഇടിച്ചത്.
ഇതിനു ശേഷം ധന്യക്ക് പരിക്ക് പറ്റുകയായിരുന്നു. അപർണയുടെ കൈതട്ടിയാണ് ധന്യയുടെ മൂക്കിന് ഇടി കിട്ടിയത് തുടർന്ന് ഒരുപാട് രക്തം വരുകയും വൈദ്യ സഹായം നേടേണ്ടതായും വന്നു.
ജാസ്മിനും പരിക്കേറ്റ് രക്തം വന്നിരുന്നു. ടാസ്ക്കിൽ ദില്‍ഷയ്ക്കും, സുചിത്രയ്ക്കും എല്ലാം പരിക്കേറ്റു.
എന്നാല്‍ ടാസ്ക്കിൽ ഇന്നലത്തെ പോലെ ഉഴപ്പാനോ ഒന്നും ആരും അങ്ങനെ ശ്രമിച്ചിരുന്നില്ല.
കഷ്ടപ്പെട്ട് ഗെയിം പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ ഇന്ന് റോണ്‍സണും നിമിഷയും ജാസ്മിനും മുന്നിലെത്തി. ഇവര്‍ തന്നെയാണ് വീക്കിലി ടാസ്ക്ക് ജയിച്ചതും.
ഒന്നാം സ്ഥാനത്ത് റോണ്‍സണും രണ്ടാം സ്ഥാനത്ത് ജാസ്മിനും മൂന്നാം സ്ഥാനത്ത് നിമിഷയും എത്തി. ഇതുവരെ എല്ലാ നോമിനേഷനിലും പേര് ചേര്‍ക്കപ്പെട്ട ജാസ്മിന്‍ ഇത്തവണ ഈ ഗെയിം വിജയത്തിലൂടെ അതില്‍ നിന്നും ഒഴിവാക്കാനാണ് സാധ്യത.


Click it and Unblock the Notifications