'മരുന്ന് കഴിക്കുന്നുണ്ട്, ക്ഷീണം കാരണം ഉറക്കം വരും, പക്ഷെ പുകവലിക്കും'; ഡെയ്സി ഡേവിഡിന് എന്താണ് അസുഖം?

ബി​ഗ് ബോസ് സീസൺ ഫോറിലെ ശക്തരായ മത്സരാർഥികളിൽ ഒരാളാണ് ഡെയ്സി ഡേവിഡ്. തുടക്കം മുതൽ നാലാം ആഴ്ച അവസാനിക്കാൻ പോകുന്ന ഘട്ടത്തിലും കളം നിറഞ്ഞ് കളിക്കാൻ ഡെയ്സി ശ്രമിക്കുന്നുണ്ട്. മത്സരാർഥി എന്ന അർഥത്തിൽ ഡെയ്സി ശക്തയാണെങ്കിലും ആരോ​ഗ്യ കാര്യത്തിൽ ഡെയ്സി പക്ഷെ വളരെ പിറകിലാണ്. അടിക്കടി ശാരീരിക ക്ഷീണം അനുഭവിക്കുന്ന ഡെയ്സി പലപ്പോഴും ജോലികളിൽ നിന്നും മറ്റും മാറി നിന്ന് വിശ്രമിക്കുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്.

അത് പലപ്പോഴും അഭിപ്രായങ്ങൾ പങ്കുവെക്കുന്ന സമയത്ത് സഹമത്സരാർഥികൾ തന്നെ പറയാറുമുണ്ട്. വന്നപ്പോൾ മുതൽ തനിക്ക് ഒരു അസുഖമുണ്ടെന്നും അതിന് വേണ്ടി മരുന്ന് കഴിക്കുന്നതിനാൽ ഉറക്കം അനുഭവപ്പെടുമെന്നും ഡെയ്സി വീട്ടിലുള്ളവരോട് പറയാറുണ്ട്. എന്നാൽ എന്താണ് അസുഖമെന്നുള്ളത് വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഒരു ദിവസം മരുന്ന് കഴിച്ചതിനെ തുടർന്ന് ഡെയ്‌സിയ്ക്ക് ശരീരിക അസ്വസ്ഥതകളും ക്ഷീണവും വരികയും ബിഗ് ബോസിന്റെ അനുവാദം വാങ്ങിയ ശേഷം അന്നേ ദിവസം മുഴുവൻ വിശ്രമിക്കുകയും ചെയ്തിരുന്നു.

ഡെയ്സിക്ക് എന്താണ് അസുഖം

നന്നായി കിടന്ന് ഉറങ്ങാൻ മറ്റ് ടീം അംഗങ്ങളും അന്ന് ഡെയ്സിയോട് സഹകരിച്ചു. പിന്നീട് പലപ്പോഴും ബി​ഗ് ബോസ് ഹൗസിൽ ഡെയ്സിയുടെ അസുഖം ചർച്ചയായിരുന്നു. ബി​ഗ് ബോസ് റിയാലിറ്റി ഷോ നിയമപ്രകാരം ബി​ഗ് ബോസ് അനുവദിക്കുന്ന സമയത്ത് അല്ലാതെ ഉറങ്ങുന്നത് ചട്ടലംഘനമാണ്. അതും ടാസ്‌കിന്റെ നേരത്ത് ഉറങ്ങുക എന്നത് തെറ്റ് തന്നെയാണ്. അക്കാരണം ചൂണ്ടി കാണിച്ചാണ് പലരും ഡെയ്‌സിയെ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയത്. മരുന്ന് കഴിച്ചത് കൊണ്ടുള്ള ക്ഷീണം ആയിരുന്നുവെങ്കിൽ ബി​ഗ് ബോസിനോട് അനുവാദം ചോദിച്ച ശേഷം കിടക്കുകയോ ടീം ക്യാപ്‌റ്റോട് പറയുകയോ ചെയ്യാമായിരുന്നു എന്നും ചിലർ നിർദേശിച്ചു.

ക്ഷീണവും ഉറക്കവും

'ഞാൻ മനപൂർവ്വം ഉറങ്ങിയതല്ല... അങ്ങനെ സംഭവിച്ച് പോയതാണ്' എന്നായിരുന്നു ഡെയ്‌സിയുടെ വിശദീകരണം. വീക്കിലി ടാസ്കിന് ശേഷമുള്ള ജയിൽ നോമിനേഷൻ സമയത്തും ഡെയ്സിയുടെ അസുഖം ചർച്ചയായി വന്നിരുന്നു. ഇതോടെയാണ് ഡെയ്സിയുടെ അസുഖം, മരുന്ന്, ഉറക്കം എന്നിവ പ്രേക്ഷകരും നിരീക്ഷിച്ച് തുടങ്ങിയതും ചർച്ച ആരംഭിച്ചതും. വീക്കിലി ടാസ്ക്കിൽ അണ്ടർ വെയിറ്റ് ഉള്ളവർക്ക് പൂർണ വിശ്രമം നൽകിയത് കാരണം ഡെയ്‌സി ടാസ്‌കിൽ പങ്കെടുത്തിരുന്നു. എന്നാൽ ഒന്നും ചെയ്യാതെ ഇരുന്നപ്പോൾ ഉറങ്ങി പോയി. ഇതോടെ ജയിൽ വാസത്തിന് വേണ്ടിയുള്ളവരുടെ നോമിനേഷനിലേക്ക് ഡെയ്സിയുടെ പേര് പറയാൻ പലരും ഇത് കാരണമാക്കി എടുത്തു.

വിഷയം ചർച്ചയാക്കി കുടുംബാം​ഗങ്ങളും

അതേസമയം ഡെയ്സിയുടെ അസുഖത്തേയും ക്ഷീണമാണെന്ന് കാണിച്ചുള്ള വിശ്രമത്തേയും കുറിച്ച് വീട്ടിലെ മറ്റൊരു മത്സരാർഥിയായ ബ്ലസ്ലി പറഞ്ഞ വാക്കുകൾ പ്രേക്ഷകരേയും സംശയത്തിലാക്കി. ‍'ഡെയ്‌സിയ്ക്ക് അസുഖമാണ്. മെഡിസിൻ എടുക്കുന്നുണ്ട്. മെഡിസിൻ എടുത്താൽ ക്ഷീണം കാരണം മയങ്ങി പോകും. ഇത്രയും ആരോഗ്യ പ്രശ്‌നങ്ങളുള്ള ആൾ എങ്ങിനെയാണ് പുക വലിക്കുന്നത്. അതിന് പ്രശ്‌നമില്ലേ. ഈ ആഴ്ചത്തെ ടാസ്‌കിൽ പുക വലി പൂർണമായും പാടില്ല എന്ന നിയമം ഉണ്ടായിട്ടും ഡെയ്സി വലിച്ചു' ഇതായിരുന്നു ബ്ലസ്ലി ഡെയ്സിക്കെതിരെ ഉയർത്തിയ പോയിന്റ്. ഡെയ്സി തന്ത്രം പ്രയോ​ഗിക്കുന്നതാണോ എന്ന സംശയവും പ്രേക്ഷകരിൽ ജനിച്ചിട്ടുണ്ട്.

Recommended Video

പല ഗ്രൂപ്പ് ഡിസ്കഷനുകളും ഞാൻ അറിയാതെ നടന്നത്,അവിടെ ലവ് ട്രാക്ക് ഇല്ല.. Shalini BB Interview Part 2
ബ്ലസ്ലിയുടെ പോയിന്റ് ന്യായമോ?

പൊതുവെ തന്നെ ഏൽപ്പിക്കുന്ന വീട്ട് ജോലികളിൽ നിന്നും തടിതപ്പാനും മാറി നിൽക്കാനും പരമാവധി ശ്രമിക്കുന്ന വ്യക്തിയാണ് ഡെയ്സി. ലക്ഷ്മിപ്രിയ അടക്കമുള്ളവർ ഡെയ്സിയുടെ മടിയെ കുറിച്ച് പലവട്ടം പരാമർശിച്ചിട്ടുമുണ്ട്. താൻ സി​ഗരറ്റ് വലിക്കുന്നുണ്ടെന്ന കാര്യം പ്രേക്ഷകരോ മറ്റുള്ള മത്സരാർഥികളോ അറിയുന്നതിനോട് താൽപര്യമില്ലാത്ത വ്യക്തിയാണ് ഡെയ്സി. പലപ്പോഴും ബ്ലസ്ലിയുമായി ഡെയ്സി ഇതിന്റെ പേരിൽ തർക്കിച്ചിട്ടുമുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X