For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോബിന്റെ പെട്ടിയ്ക്ക് അവസാന ആണി അടിച്ചത് ആരാണ്? ദില്‍ഷ വിജയിച്ചാല്‍ അത്ഭുതപ്പെടാനില്ല, കാരണമിതാണ്

  |

  അങ്ങനെ റോബിന്‍ രാധാകൃഷ്ണന്‍ ബിഗ് ബോസിന്റെ പടി ഇറങ്ങുകയാണ് സുഹൃത്തുക്കളെ. അവസാനം വരെ റോബിനെ നിലനിര്‍ത്തണമെന്ന് ബിഗ് ബോസിനും ഏഷ്യാനെറ്റിനും ആഗ്രഹം ഉണ്ടായിരുന്നതിനെ കുറിച്ചാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ പ്ലാനുകളൊക്കെ മാറാന്‍ കാരണമായത് ജാസ്മിനാണെന്ന് കുറിപ്പില്‍ പറയുന്നത്. ഇന്നലെ ജാസ്മിന്‍ ഇറങ്ങി പോയതോടെ അവര്‍ റോബിനെ പുറത്താക്കാന്‍ സമ്മര്‍ദ്ധത്തില്‍ ആവുകയായിരുന്നു.

  അതേസമയം ജാസ്മന്‍ മാത്രമല്ല ദില്‍ഷയ്ക്കും റോബിനെ പുറത്താക്കിയതില്‍ പങ്കുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. 'റോബിനെ പുറത്താക്കിയതില്‍ ജാസ്മിനെക്കാള്‍ ദില്‍ഷയുടെ മൈന്‍ഡ് ഗെയിമിന് പങ്കുണ്ട്. ബാത്റൂമില്‍ റൂം ഫ്രഷ്‌നര്‍ അടിക്കാന്‍ ജാസ്മിനോടൊപ്പം ദില്‍ഷയും ഉണ്ടായിരുന്നു എന്ന് നമ്മള്‍ കണ്ടതാണ്. അതായത് ശക്തനായ റോബിന്‍ ആ ലോക്കറ്റ് നേടി കൂടുതല്‍ ശക്തന്‍ ആകരുതെന്ന് ദില്‍ഷ ആഗ്രഹിച്ചിരുന്നതായിട്ടാണ് പറയപ്പെടുന്നത്. ഇത് സൂചിപ്പിക്കുന്ന ചില കാരണങ്ങളും ആരാധകര്‍ പങ്കുവെച്ചു.

  ബിഗ് ബോസ് അഭിപ്രായം ചോദിച്ചപ്പോള്‍ പോലും റിയാസ് പറഞ്ഞത് റോബിന്‍ നല്ല മനസ്സിന് ഉടമയാണെന്നും ഈ ഷോയില്‍ നില്‍ക്കാന്‍ അര്‍ഹത ഉണ്ടെന്നുമാണ്. പക്ഷേ ഇത് ഞാന്‍ എനിക്ക് വേണ്ടി നില്‍ക്കുന്ന സമയം ആണെന്ന് പറഞ്ഞാണ് റിയാസ് എതിര്‍ത്തത്. മാത്രമല്ല റോബിന്‍ മാറി നിന്ന ദിവസങ്ങളില്‍ ജാസ്മിനും റിയാസിനും സമാധാനപ്പെടാന്‍ അവസരം കൊടുത്തിരുന്നെങ്കില്‍ റോബിന്‍ തിരിച്ചു വന്ന് കപ്പും കൊണ്ട് പോകുമായിരുന്നു. അത് തടഞ്ഞത് ദില്‍ഷയാണെന്നാണ് കുറിപ്പില്‍ പറയുന്നത്.

  Also Read: കേട്ടത് സത്യം തന്നെ, റോബിന്‍ ബിഗ് ബോസില്‍ നിന്നും പുറത്ത്; ഫൈനല്‍ ദിവസം ഇന്നാണെന്ന് ആരാധകര്‍

  റോബിന്‍ പോയതിന് ശേഷം ദില്‍ഷ ജാസ്മിനെയും റിയാസിനെയും പരമാവധി പ്രകോപിപ്പിച്ചു നിര്‍ത്തി. ഡോക്ടറിന്റെ പെട്ടിക്ക് അവസാന ആണിയും അടിച്ചു. ഏറ്റവും ശക്തനായ മത്സരാര്‍ഥിയുടെ വീക്‌നെസ് കൃത്യമായി മനസ്സിലാക്കി അവന്റെ കൂടെ നിന്ന് അവനെ അധികാര രഹിതനാക്കി അധികാരം കൈക്കലാക്കുന്ന ബുദ്ധി. പലരും കരുതുന്നത് പോലെ ദില്‍ഷ റോബിന്റെയും ബ്ലെസ്ലിയുടെയും നിഴലല്ലെന്നാണ് ആരാധകര്‍ ഉറപ്പിച്ച് പറയുന്നത്.

  Also Read: പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെയായി, റോബിൻ രാധാകൃഷ്ണ‌നെ ഷോയിൽ നിന്നും പുറത്താക്കി!

  ഈ സീസണില്‍ ബിഗ് ബോസിലെ ഏറ്റവും ശക്തരായ മത്സരാര്‍ഥികളാണ് റോബിനും ബ്ലെസ്ലിയും ജാസ്മിനും. ഇവര്‍ക്ക് മേല്‍ കൃത്യമായ വൈകാരിക ആധിപത്യം ഉണ്ടായിരുന്ന സ്ത്രീയാണ് ദില്‍ഷ.

  Also Read: ബാംഗ്ലൂര്‍ ഡെയ്‌സിനിടെ ഒരു മാസം ഞാനും ഫഹദും ഒരു ഫ്‌ളാറ്റില്‍ സ്റ്റാക്കായി; പ്രണയകഥ പറഞ്ഞ് നസ്രിയ

  Recommended Video

  Dr Robin Eviction: ഡോക്ടറല്ല മനുഷ്യനാണ് ഞാൻ, റിയാക്ട് ചെയ്യേണ്ട സമയത്ത് ഞാൻ ചെയ്യും | #BiggBoss

  നിമിഷ ഔട്ട് ആയപ്പോള്‍ ദില്‍ഷ നിമിഷയോട് പറഞ്ഞത് ഞാന്‍ നോക്കിക്കൊള്ളാം ഇവളെ എന്നാണ്. ഒരേ സമയം റോബിന്റെയും ജാസ്മിന്റെയും ബെസ്റ്റ് ഫ്രണ്ട്. ആ വീട്ടില്‍ അതിനേക്കാള്‍ സേഫ് ആയ പൊസിഷന്‍ ഇല്ല. ദില്‍ഷ പ്രസന്നന്‍ ഈ സീസണില്‍ വിന്നര്‍ ആയാലും അതില്‍ ഒട്ടും അതിശയം ഇല്ലെന്നാണ് ആരാധകര്‍ ഉറപ്പിച്ച് പറയുന്നത്.
  നിമിഷ ഔട്ട് ആയപ്പോള്‍ ദില്‍ഷ നിമിഷയോട് പറഞ്ഞത് ഞാന്‍ നോക്കിക്കൊള്ളാം ഇവളെ എന്നാണ്. ഒരേ സമയം റോബിന്റെയും ജാസ്മിന്റെയും ബെസ്റ്റ് ഫ്രണ്ട്. ആ വീട്ടില്‍ അതിനേക്കാള്‍ സേഫ് ആയ പൊസിഷന്‍ ഇല്ല. ദില്‍ഷ പ്രസന്നന്‍ ഈ സീസണില്‍ വിന്നര്‍ ആയാലും അതില്‍ ഒട്ടും അതിശയം ഇല്ലെന്നാണ് ആരാധകര്‍ ഉറപ്പിച്ച് പറയുന്നത്.

  English summary
  Bigg Boss Malayalam Season 4: What Was Dilsha's Role In Dr Robin's Eviction
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X