വോട്ട് ചെയ്ത ജനങ്ങള്‍ പൊട്ടന്മാര്‍, എല്ലാവരേയുമല്ല,റിയാസിനെ ഒരു കാര്യം ഓര്‍മിപ്പിച്ച് ദില്‍ഷ

ബിഗ് ബോസ് ഹൗസില്‍ നിന്ന് റോബിന്‍ രാധാകൃഷ്ണന്‍ പടിയിറങ്ങിയിട്ടും ഷോയില്‍ ഡോക്ടറിന്റെ പേര് നിത്യവും ഇടംപിടിക്കാറുണ്ട്. ഇപ്പോഴും മത്സരാര്‍ത്ഥികളുടെ ഇടയില്‍ വലിയ വഴക്കുകള്‍ നടക്കുന്നത് റോബിന്റെ പേരിനെ ചുറ്റിപ്പറ്റിയാണ്. റിയാസും ദില്‍ഷയുമാണ് ഹൗസില്‍ ഡോക്ടറിന്റെ പേര് വലിച്ചിഴയ്ക്കുന്നത്. മിക്കപ്പോഴും ഇവരുടെ സംസാരം ആരംഭിക്കുന്നത് പോലും ഡോക്ടറിലൂടെയായിരിക്കു. പൊരിഞ്ഞ വഴക്കിലൂടെയാവും ഇത് അവസാനിക്കുക.

ഇപ്പോഴിതാ വീണ്ടും ഡോക്ടറിന്റെ പേരില്‍ ദില്‍ഷയും റിയാസും തമ്മില്‍ ഏറ്റുമുട്ടുകയാണ്. എന്ത് ചെയ്താലും അതൊക്കെ തന്റെ കണ്ണില്‍ തെറ്റാണെന്നും ഡോക്ടറിനെ റിയാസ് കണ്ടത് പോലെയാണ് ഇപ്പോള്‍ താന്‍ കാണുന്നതെന്നും ദില്‍ഷ പറഞ്ഞു.

 റോബിന്റെ പേരില്‍ അടി

ഡോക്ടര്‍ റോബിന് വോട്ട് ചെയ്തവര്‍ പൊട്ടന്മാരാണെന്ന് റിയാസ് സംസാരിക്കുന്നതിനിടയ്ക്ക് പറഞ്ഞിരുന്നു. ഇതാണ് ദില്‍ഷയെ ചൊടിപ്പിച്ചത്. ബിഗ് ബോസ് ഷോയുടെ വിജയത്തിന് പിന്നില്‍ ജനങ്ങളാണ്. വോട്ട് ചെയ്ത് തങ്ങളെ ഇവിടെ നിര്‍ത്തുന്നവരെ പൊട്ടന്മാര്‍ എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് ദില്‍ഷ ശക്തമായ ഭാഷയില്‍ എതിര്‍ത്തു.

എന്നാല്‍ താന്‍ എല്ലവരേയുമല്ല പറഞ്ഞത്, ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന് വോട്ട് ചെയ്തവരെയാണ് പൊട്ടന്മാർ എന്ന് വിളച്ചതെന്നായിരുന്നു റിയാസിന്റെ പ്രതികരണം. ഇത് ദില്‍ഷയെ ചൊടിപ്പിച്ചു.

  റിയാസിനെതിരെ ദില്‍ഷ

റിയാസിന്റെ കണ്ണിന് മഞ്ഞപ്പിത്തമുള്ളത് കൊണ്ടാണ് റോബിന്‍ എന്ത് ചെയ്താലും അത് മഞ്ഞയായി തോന്നുന്നത്. ഡോക്ടറിനെ റിയാസ് എങ്ങനെയാണോ വീക്ഷിച്ചിരുന്നത് അതുപോലെയാണ് ഇപ്പോള്‍ താന്‍ റിയാസിനെ കാണുന്നതെന്നും ദില്‍ഷ പറഞ്ഞു. റിയാസ് എന്ത് ചെയ്താലും തനിക്ക് അത് തെറ്റാണെന്നും കൂട്ടിച്ചേര്‍ത്തു.

കൂടാതെ ബിഗ് ബോസ് ഹൗസില്‍ റിയാസ് ചെയ്ത ഒരു കാര്യവും ശരിയാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നു രൂക്ഷമായ ഭാഷയില്‍ ദില്‍ഷ വിമര്‍ശിച്ചു. ഇതെല്ലാം കേട്ട് മൗനമായിരിക്കുകയായിരുന്നില്ല റിയാസ്. വിട്ടു കൊടുക്കാതെ അതേനാണയത്തില്‍ മറുപടി കൊടുക്കുകയും ചെയ്തു.

പ്രേക്ഷകർ പൊട്ടന്മാർ

ഡോക്ടറിനെ ചുറ്റിപ്പറ്റി നടന്ന വിഷയത്തില്‍ ലക്ഷ്മിയും ബ്ലെസ്ലിയും ഇടപെട്ടിരുന്നു. ലക്ഷ്മിയായിരുന്നു ഇതിന് തുടക്കമിട്ടത്. ഡോക്ടറിനെ ഇഷ്ടമുള്ളവര്‍ വോട്ട് ചെയ്യുമെന്നും അതിനെ വിഡ്ഢികള്‍ എന്ന് പറയേണ്ട കാര്യമില്ലെന്നും ലക്ഷ്മി പറഞ്ഞു. ഇതാണ് പിന്നീട് ദില്‍ഷ ഏറ്റെടുത്തത്. ഇതിനിടയ്ക്ക് ദില്‍ഷയേയും റിയാസിനേയും നിയന്ത്രിക്കാന്‍
സൂരജ് ശ്രമിച്ചു. എന്നാല്‍ വിട്ടുകൊടുക്കാന്‍ ഇരുവരും തയ്യാറായില്ല.

ക്യാപ്റ്റനായ ധന്യയും റോണ്‍സണും വിനയിയും മൗനം പാലിക്കുകയായിരുന്നു. ഇതാദ്യമായിട്ടല്ല ഡോക്ടറിന്റെ പേരില്‍ ഇരുവരും കോമ്പുകോര്‍ക്കുന്നത്.

നാടകീയ  സംഭവങ്ങള്‍

റിയാസിനെ തല്ലിയതിന്റെ പേരിലാണ് റോബിനെ ഷോയില്‍ നിന്ന് പുറത്താക്കുന്നത്. പത്താം ആഴ്ചയിലായിരുന്നു നാടകീയ രംഗങ്ങള്‍ ഹൗസില്‍ അരങ്ങേറിയത്. വീക്കിലി ടാസ്‌ക്കിനിടെയാണ് റിയാസിനെ തല്ലിത്. അപ്പോള്‍ തന്നെ റോബിനെ ഹൗസില്‍ നിന്ന് മാറ്റി. പിന്നീട് മോഹന്‍ലാല്‍ എത്തിയ വാരാന്ത്യം എപ്പിസോഡില്‍ ഡോക്ടറെ എവിക്ട് ചെയ്തു. വെള്ളിയാഴ്ച രാത്രിയോടെ ജാസ്മിനും ഷോ ക്വിറ്റ് ചെയ്തു പോവുകയായിരുന്നു. ടോപ്പ് 5 ല്‍ പ്രതീക്ഷിച്ചിരുന്ന മത്സരാര്‍ത്ഥികളാണ് റോബിനും ജാസ്മിനും.

അവസാനത്തിലേയ്ക്ക്

മാര്‍ച്ച് 27 ന്17 പേരുമായിട്ടാണ് ബിഗ് ബോസ് സീസണ്‍ നാല് തുടങ്ങുന്നത്. ആദ്യവാരം തന്നെ ജാനകി പുറത്താവുകയായിരുന്നു. പിന്നീട് മൂന്ന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളും ഹൗസിലെത്തി. മണികണ്ഠന്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഷോ വിടുകയായിരുന്നു. റിയാസും വിനയിയും ഒന്നിച്ചായിരുന്നു എത്തിയത്. ഇവര്‍ ഇപ്പോഴും ഷോയിലുണ്ട്.

അഖിലാണ് ഏറ്റവും അവസാനം പുറത്ത് പോവുന്നത്. സുചിത്ര, അപര്‍ണ്ണ, നിമിഷ, ഡെയ്‌സി, നവീന്‍, അശ്വിന്‍, ശാലിനി, ജാനകി എന്നിവരാണ് ഇതുവരെ ഹൗസ് വിട്ടിരിക്കുന്നത്. ഇനി കേവലം രണ്ടാഴ്ച മാത്രമേ ഷോ അവശേഷിക്കുന്നുള്ളൂ.ദില്‍ഷ, റിയാസ്, ബ്ലെസ്ലി, ധന്യ റോണ്‍സണ്‍, വിനയ് ലക്ഷ്മി പ്രിയ, സൂരജ് എന്നിവരാണ് നിലവില്‍ ഷോയിലുളളത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X