ബിഗ് ബോസ് മലയാളം സീസണ്‍ 4 ഡോ. മച്ചാനും, മലയാള സീസണില്‍ ഇത് ആദ്യമെന്ന് ലാലേട്ടന്‍
വലിയ ആഘോഷത്തോടെയാണ് ബിഗ് ബോസ് സീസണ്‍ 4 ആരംഭിച്ചിരിക്കുന്നത്. ഏറെ ആകാംക്ഷയോടെയാണ് ഷോയ്ക്കായി പ്രേക്ഷകര്‍ കാത്തിരുന്നത്. ഇക്കൂറി പ്രിയപ്പെട്ട താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും ബിഗ് ബോസില്‍ എത്തിയിട്ടുണ്ട്.
ബിഗ് ബോസ് സീസണ്‍ 4ലെ പുതുമുഖ മത്സരാര്‍ഥിയാണ് ഡേ.റോഹന്‍ രാധാകൃഷ്ണന്‍. ഇതാദ്യമായിട്ടാണ് ഒരു ഡോക്ടര്‍ ബിഗ് ബോസ് മലയാളത്തില്‍ എത്തുന്നത്. ഏറെ സ്നേഹത്തോടെയാണ് മോഹന്‍ലാല്‍ ഇദ്ദേഹത്തെ സ്വീകരിച്ചത്. വളരെ ആത്മവിശ്വാസത്തോടെയാണ് ഡോക്ടര്‍ ബിഗ് ബോസ് വേദിയില്‍ എത്തിയിരിക്കുന്നത്. മോഹന്‍ലാലില്‍ നിന്ന് ഒരു ഹഗ്ഗ് ചോദിച്ച് വാങ്ങി കൊണ്ടാണ് ഹൗസിലേയ്ക്ക് പ്രവേശിച്ചത്. 100 ദിവസം നില്‍ക്കണമെന്നും ഇദ്ദേഹം പറയുന്നുണ്ട്.

ഡോക്ടര്‍ എന്നതില്‍ ഉപരി മോട്ടിവേഷനല്‍ സ്പീക്കര്‍ കൂടിയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ റേഹനെ ഡോ. മച്ചാന്‍ എന്നാണ് അറിയപ്പെടുന്നത്. നിരവധി ആരാധകരുണ്ട് ഇദ്ദേഹത്തിന്. ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ നിമിഷനേരം കൊണ്ടാണ് വൈറല്‍ ആവുന്നത്. ഡോക്ടറിന് ഇന്‍സ്റ്റഗ്രാമില്‍ അരലക്ഷത്തിലധികം ഫോളോവര്‍മാരുണ്ട്.
തിരുവനന്തപുരം ജി.ജി ആശുപത്രിയില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്യുകയാണ്. കൗമുദി ടെലിവിഷനില്‍ ചാറ്റ് വിത്ത് ഡോക്ടര്‍ മച്ചാന്‍ എന്ന ഷോയും അവതരിപ്പിക്കുന്നുണ്ട്. അഭിനയ രംഗത്തും തിരക്കഥയിലും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ചിദംബരം ഗവ. മെഡിക്കല്‍ കോളേജിലാണ് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയത്.
തിരുനന്തപുരം സ്വദേശികളായ ഡോ. രാധാകൃഷ്ണന്റെയും ബീനയുടെയും മകനാണ് 31 കാരനായ ഡോ. റോബിന്‍ രാധാകൃഷ്ണന്‍. തലസ്ഥാനത്ത് പട്ടത്താണ് താമസം. ചുറ്റിലും നടക്കുന്ന ചെറിയ സംഭവങ്ങളെയും ശ്രദ്ധിക്കപ്പെടാത്ത വ്യക്തികളെയും വിഷയമാക്കി ഡോ. മച്ചാന്‍ സൃഷ്ടിക്കുന്ന വീഡിയോകള്‍ ലക്ഷക്കണക്കിന് പേരാണ് ഇന്‍സ്റ്റഗ്രാമിലൂടെ ദിവസവും കാണുന്നത്. ഇപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്‍പ്പെടെ നടക്കുന്ന പരിപാടികളിലെ പ്രിയപ്പെട്ട സാന്നിദ്ധ്യമാണ്.
നാഷണല്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ് കമ്മിറ്റി ഏര്‍പ്പെടുത്തിയ ഗ്ലോബല്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡിനും അദ്ദേഹം അര്‍ഹനായിരുന്നു. അയ്യായിരത്തിലധികം പേരില്‍ നിന്ന് ഓണ്‍ലൈന്‍ വോട്ടിങിലൂടെയും വിധികര്‍ത്താക്കളുടെ തീരുമാനപ്രകാരവും തെരഞ്ഞെടുത്ത 25 പേരില്‍ ഉള്‍പ്പെട്ട ഒരേയൊരു മലയാളിയായിരുന്നു അദ്ദേഹം. മോട്ടിവേഷണല്‍ ആന്റ് ഇന്‍സ്‌പെയറിങ് യൂത്ത് വിഭാഗത്തിലാണ് അവാര്‍ഡ്.


Click it and Unblock the Notifications