ഡോക്ടറിനും ജാസമിനും പിന്നാലെ ഇനിയും മത്സരാര്‍ത്ഥികള്‍ പുറത്തേയ്ക്ക്, ഈ ആഴ്ച പുറത്ത് പോകുന്നത്....
മലയാളി പ്രേക്ഷകരുടെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് ബിഗ് ബോസ്. തുടക്കത്തില്‍ രൂക്ഷ വിമര്‍ശനം കേള്‍ക്കേണ്ടി വന്ന ഷോയ്ക്ക് ഇപ്പോള്‍ നിരവധി ആരാധകരാണുള്ളത്. തുടക്കത്തില്‍ യൂത്തിനിടയിലായിരുന്നു ബിഗ് ബോസ് ചര്‍ച്ചാ വിഷയമായത്. ഇപ്പോള്‍ കുടുംബപ്രേക്ഷകര്‍ക്കിടയിലും ഷോയ്ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. ബിഗ് ബോസ് സീസണ്‍ മൂന്നോട് കൂടിയാണ് ഷോ ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ ശ്രദ്ധ നേടുന്നത്.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സീസണായിരുന്നു ഇത്. മൂന്നാം ഭാഗം അവസാനിച്ചതിന് തൊട്ട് പിന്നാലെ തന്നെ സീസണ്‍ ഫോറും ആരംഭിച്ചു. പതിവിലും നേരത്തെ തുടങ്ങിയ ബിഗ് ബോസ് സീസണ്‍ 4 ചെറിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറി. കഴിഞ്ഞ സീസണുകളില്‍ ഉണ്ടായ കുറവൊക്കെ പരിഹരിച്ചാണ് പുതിയ സീസണ്‍ ആരംഭിച്ചത്. ഇത് ഷോയുടെ ജനശ്രദ്ധ വര്‍ധിപ്പിച്ചിരുന്നു

ബോളിവുഡ് ഷോയുടെ മാതൃകയിലാണ് ബിഗ് ബോസ് സീസണ്‍ 4 തുടങ്ങിയത്. ബുദ്ധിമുട്ടേറിയതും സങ്കീര്‍ണ്ണമായതുമായ ടാസ്‌ക്കുകളും ഗെയിമുകളുമാണ് ഇക്കുറി മത്സരാര്‍ത്ഥികള്‍ നല്‍കിയത്. ബുദ്ധിയും ശക്തിയും ഒരുപോലെ ഉപയോഗിച്ച് കളിച്ചാല്‍ മാത്രമേ നൂറ് ദിവസം എന്ന ലക്ഷ്യത്തിലേയ്ക്ക് മത്സരാര്‍ത്ഥികള്‍ നടന്ന് അടുക്കാന്‍ സാധിക്കുകയുളളൂ. അല്ലെങ്കില്‍ പകുതിയില്‍ യാത്ര അവസാനിപ്പിക്കേണ്ടി വരും.
ഷോ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇത്തവണെ സീസണിനെ കുറിച്ച് മോഹന്‍ലാല്‍ ചെറിയ സൂചന തന്നിരുന്നു. ഇത്തവണത്തെ മത്സരാര്‍ത്ഥികളുടെ യാത്ര എളുപ്പമായിരിക്കില്ല എന്ന്. അതിനെ സാധൂകരിക്കുന്ന രീതിയിലായിരുന്നു ഷോ നീങ്ങിയത്.

മാര്‍ച്ച് 27 ന് ആരംഭിച്ച ഷോ പത്ത് ആഴ്ചകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഷോ അവസാനിക്കാന്‍ ഇനി വിരലില്‍ എണ്ണാവുന്ന ആഴ്ചകള്‍ മാത്രമേയുള്ളൂ. ബിഗ് ബോസ് എഴുപതിലേയ്ക്ക് അടുക്കുമ്പോള്‍ വീണ്ടും കൊഴിഞ്ഞു പോക്കലിന് വേദിയാവുകയാണ് ഹൗസ്.
സംഭവബഹുലമായ ആഴചയായിരുന്നു കടന്നു പോയത്. നിരവധി നാടകീയ സംഭവങ്ങള്‍ക്ക് പോയ വാരം വീട് വേദിയായിരുന്നു. അപ്രതീക്ഷിതമായി ജാസ്മിനും ഡോക്ടര്‍ റോബിനും വീട്ടില്‍ നിന്ന് യാത്ര പറയുകയും ചെയ്തിരുന്നു.
ഇനി കേവലം 9 പേരാണ് ബിഗ് ബോസ് ഹൗസില്‍ അവശേഷിക്കുന്നത്. ഇതില്‍ മൂന്ന് പേരൊഴികെ ബാക്കി 6 പേരും എവിക്ഷനില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതില്‍ ഒന്നോ ഒന്നിലധികം പേരേ ഇന്ന് ഹൗസില്‍ നിന്ന് യാത്രയാവും.

ബ്ലെസ്ലി, ദില്‍ഷ, വിനയ്, റിയാസ്, അഖില്‍, റോണ്‍സണ്‍ എന്നിവരാണ് ഇത്തവണ നോമിനേഷനില്‍ ഇടംപിടിച്ചിരിക്കുന്നത്. ഡോക്ടര്‍ റോബിനും ഉണ്ടായിരുന്നു. എന്നാല്‍ ഇന്നലത്തെ എപ്പിസോഡില്‍ തന്നെ ഡോക്ടറെ എവിക്ട് ചെയ്തു. ജനവിധിയെ തുടർന്ന് ആയിരുന്നില്ല ഇത്. ബിഗ് ബോസ് ഷോയുടെ നിയമം ബ്രേക്ക് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഹൗസില്‍ നിന്ന് പുറത്താക്കിയത്. ഒട്ടും പ്രതീക്ഷിക്കാത്തൊരു എവിക്ഷനായിരുന്നു ഇത്. ഡോക്ടര്‍ ഷോയിലേയ്ക്ക് വരുമെന്ന് ഹൗസ് അംഗങ്ങളും പ്രേക്ഷകരും പ്രതീക്ഷിച്ചിരുന്നു.

അതേസമം ഈ ആഴ്ച എവിക്ഷനുളള സാധ്യത കുറവാണ്. രണ്ട് പേരാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ പുറത്ത് പോയത്. അതു കൊണ്ട് തന്നെ ഈ വാരം ഒരാളെ കൂടി പുറത്താക്കാനുള്ള സാധ്യത കുറവാണ്.
മത്സരം അവസാനിക്കാന്‍ ഇനി 28 ദിവസത്തിലധികമുണ്ട്. ടോപ്പ് ഫൈവില്‍ പ്രതീക്ഷിച്ചിരുന്ന രണ്ട് പേരാണ് ഇപ്പോള്‍ ഹൗസില്‍ നിന്ന് പുറത്ത് പോയത്.


Click it and Unblock the Notifications