ആരെയും വിലയിരുത്താനായിട്ടില്ല, ശാലിനിക്കും സൂരജിനുമാണ് സാധ്യത, പുറത്താകാൻ പോകുന്നവരെ പ്രവചിച്ച് പ്രേക്ഷകർ!

ബി​ഗ് ബോസ് വീട്ടിലെ ആദ്യത്തെ ആഴ്ച അവസാനത്തിലെത്തിയിരിക്കുകയാണ്. മത്സരം ഒരാഴ്ച പിന്നിടുമ്പോൾ മത്സരാർഥികളെല്ലാം തങ്ങളുടേതായ സ്ഥാനം വീട്ടിലുറപ്പിക്കാനുള്ള തത്രപ്പാടിലാണ്. ചിലർ കണ്ടന്റ് ക്രിയേറ്റ് ചെയ്തും മറ്റ് ചിലർ ​ഗെയിമിൽ നന്നായി കളിച്ചും മുന്നിട്ട് നിന്നപ്പോൾ ചില മത്സരാർഥികളെ കാമറയിൽ പോലും കാണാതായി. ഓരോ ആഴ്ചയിലുമാണ് പ്രകടനവും വോട്ടും കുറഞ്ഞ മത്സരാർഥികളെ മോഹ​ൻലാൽ എത്തുന്ന വീക്കെൻഡ് എപ്പിസോഡിൽ പുറത്താക്കുന്നത്. ഇന്നും നാളെയുമായി ബി​ഗ് ബോസ് നാലാം സീസണിലെ ആദ്യത്തെ വീക്കെൻഡ് എപ്പിസോ‍ഡ് നടക്കും.

ആദ്യത്തെ ആഴ്ച തന്നെ സംഭവബഹുലമായിരുന്നു ബി​ഗ് ബോസ് വീട്. മോഹൻലാൽ വരുമ്പോൾ അനീതിയെ ചോദ്യം ചെയ്യുമെന്നും പ്രേക്ഷകർക്ക് ചോദിക്കാനുള്ളത് മത്സരാർഥികളോട് ചോദിക്കുമെന്നുമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. പുതിയ പ്രമോയിൽ മത്സരാർ‌ഥികളെ കാണാനെത്തിയ മോഹൻലാൽ വീട്ടിലെ അം​ഗങ്ങൾ അമിതമായി ‌ഇം​ഗ്ലീഷ് സംസാരിക്കുന്നതിനെ താക്കീത് ചെയ്യുന്നതായി കാണിക്കുന്നുണ്ട്. കൂടാതെ മലയാള ഭാഷയെ പറ്റിയും ‌അത് എഴുതാനും വായിക്കാനും പഠിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിക്കുന്നുണ്ട്. ആദ്യ ആഴ്ച അവസാനിച്ചതോടെ ആരായിരിക്കും ഈ ആഴ്ചയിൽ പുറത്താകുക എന്ന ചർച്ചകളാണ് നടക്കുന്നത്.

ആദ്യത്തെ വീക്കെൻഡ് എപ്പിസോഡ്

ബി​ഗ് ബോസ് സ്ഥിരം പ്രേക്ഷകർ തങ്ങളുടെ പ്രവചനങ്ങളും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു പ്രവചനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'ഈയാഴ്ച്ച എലിമിനേഷൻ ഉണ്ടാകുമോ. ഉണ്ടെങ്കിൽ ആരാകും...? ബിബിഎം 4 തുടങ്ങിയിട്ട് ഒരാഴ്ച്ചയല്ലേ ആയുള്ളൂ. ആരെയും വിലയിരുത്താനുള്ള സമയവും ആയിട്ടില്ല. അതിനാൽ എലിമിനേഷൻ സാധ്യത കുറവാണ്. എങ്കിലും ഒന്ന് പറയട്ടെ. എലിമിനേഷൻ ഉണ്ടെങ്കിൽ ഏറ്റവും ആക്ടീവല്ലാതെ വ്യക്തിയാകും പുറത്ത് പോകുക എന്ന് കരുതാം. അങ്ങനെയെങ്കിൽ സാധ്യത ആർക്കാകും...? ഒരു പിടിയും കിട്ടണില്ല....' എന്നാണ് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പ്.

പുറത്താകാൻ സാധ്യതയുള്ളവർ

പുറത്താകാൻ സാധ്യതയുള്ളവരുടെ പേരുകളിൽ ഏറ്റവും കൂടുതൽ ആളുകൾ പ്രവചിക്കുന്നത് ശാലിനിയുടേയും സൂരജിന്റേയും പേരുകളാണ്. രണ്ടുപേരും ​ഗെയിമിലും വലിയ പ്രകടനമൊന്നും കഴിഞ്ഞ ആഴ്ച കാഴ്ച വെച്ചിരുന്നില്ല എന്നത് തന്നെയാണ് കാരണമായി ചൂണ്ടികാട്ടുന്നത്. വീക്കിലി ടാസ്ക് ആരംഭിച്ചപ്പോൾ മുതലാണ് വീട്ടിൽ പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും കൂടിയത്. ഇത്തവണത്തെ ബി​ഗ് ബോസ് വീട്ടിൽ ഏറെ രസകരമായൊരു വീക്കി ടാസ്ക്കായിരുന്നു ബി​ഗ് ബോസ് നൽകിയത്. അകത്തോ പുറത്തോ എന്നായിരുന്നു ടാസ്ക്കിന്റെ പേര്. ഷോയുടെ ആദ്യം തന്നെ പാവകൾ കൈവശം വെച്ചിരിക്കുന്നവർക്കാണ് ടാസ്ക്കിൽ അധികാരം കൂടുതൽ.

മലയാളം പഠിപ്പിച്ച് മോഹൻലാൽ

അവർക്കായിരിക്കും വീടിനുള്ളിലെ ആഢംബര പൂർണ്ണമായ ജീവിതം അനുഭവിക്കാൻ അവകാശം ഉള്ളവരും. പാവകൾ കൈവശം ഇല്ലാത്തവർക്ക് വീടിനുള്ളിൽ കയറാനോ അതിനുള്ളിലെ സൗകര്യങ്ങൾ അനുഭവിക്കാനോ സാധിക്കുകയില്ല എന്നതായിരുന്നു ബി​ഗ് ബോസിന്റെ നിർദേശം. തുടർന്ന് മത്സരാർ‌ഥികൾ കുതന്ത്രത്തിലൂടെയും മറ്റും പാവകൾ കൈക്കലാക്കാൻ ശ്രമിക്കുകയും റോബിൻ അടക്കമുള്ള മത്സരാർഥികളുടെ അതിബു​ദ്ധി ലക്ഷ്വറി പോയിന്റിനെ പോലും ബാധിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച സ്ക്രീൻ സ്പേസ് നേടിയെടുക്കാൻ പോലും ശാലിനിക്കോ സൂരജിനോ സാധിച്ചില്ലെന്നും അതിനാൽ ഇവരിൽ ഒരാളോ അല്ലെങ്കിൽ രണ്ടുപേരോ പുറത്തായേക്കുമെന്നുമാണ് വിലയിരുത്തൽ. ആദ്യത്തെ ആഴ്ചയായതിനാൽ എലിമിനേഷൻ ഉണ്ടാകില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

ഇത്തവണ എലിമിനേഷൻ ഉണ്ടാകില്ല

ടിവി പരിപാടികളിലേയും സിനിമകളിലേയും പ്രകടനങ്ങൾ ആണ് സൂരജിനെ മലയാളിക്ക് പരിചയമുള്ള മുഖമാക്കി മാറ്റിയത്. അവതാരകയും നടിയും മോഡലുമായ ശാലിനി നായർ ബി​ഗ് ബോസിലെത്തിയത് ജീവിതത്തോട് പടപൊരുതിയാണ്. പല മേഖലകളിൽ പ്രവർത്തിക്കുമ്പോഴും ടെലിവിഷൻ അവതാരക എന്ന മേൽവിലാസത്തെയാണ് ശാലിനി തന്നോട് കൂടുതൽ ചേർത്ത് നിർത്തുന്നത്. വി ജെ ശാലിനി നായർ എന്നാണ് തൻറെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ ശാലിനി നൽകിയിരിക്കുന്ന പേര്. കഠിനാധ്വാനത്തിന് പകരം വെക്കാൻ ജീവിതത്തിൽ മറ്റൊന്നുമില്ലെന്ന് വിശ്വസിക്കുന്ന ശാലിനി പ്രമുഖ ടെലിവിഷൻ ചാനൽ പ്രോഗ്രാമുകളുടെയും ചാനൽ അവാർഡ് നിശകളുടെയുമൊക്കെ അവതാരകയായി തിളങ്ങിയിട്ടുണ്ട്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X