റോണ്‍സന്‍ ആരെയാണ് പേടിക്കുന്നത്? ഇത്രയും തടിമിടുക്കുള്ള റോണ്‍സന്‍ സൂരജിനെക്കാളും താഴെയായെന്ന് ഫാന്‍സ്

ബിഗ് ബോസില്‍ മത്സരാര്‍ഥികളെ ആക്ടീവ് ആക്കാനുള്ള ശ്രമത്തിലാണ് അവതാരകന്‍. കഴിഞ്ഞ ദിവസം നല്‍കിയ ടാസ്‌കിലൂടെ ചിലരുടെ ഉള്ളിലിരിപ്പ് പുറത്ത് കൊണ്ട് വരികയും ചെയ്തു. പൂമാലകള്‍ കൊണ്ടുള്ള ടാസ്‌കാണ് മോഹന്‍ലാല്‍ നല്‍കിയത്. വീടിനുള്ളില്‍ ഇനി നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് നല്ല മാലയും ഗെയിമിലും മറ്റ് കാര്യങ്ങളിലും ഇടപെടാത്തവര്‍ക്ക് ചീഞ്ഞമാലുമാണ് ഇടേണ്ടത്.

കൂടുതല്‍ ആളുകളും റോണ്‍സന്റെ കഴുത്തിലാണ് ചീഞ്ഞ മാലയിട്ടത്. റോണ്‍സന്‍ ഈ വീട്ടില്‍ നില്‍ക്കാന്‍ യോഗ്യതയില്ലെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്. ടാസ്‌കുകള്‍ക്ക് പുറമേ ബിഗ് ബോസ് വീടിനുള്ളില്‍ നടക്കുന്ന കാര്യങ്ങളിലൊന്നും അദ്ദേഹം ഇടപെടാത്തതാണ് മത്സരാര്‍ഥികളെ ചൊടിപ്പിച്ചത്. റോണ്‍സന്റെ ഈ പേടിയെ കുറിച്ച് ആരാധകരില്‍ ചിലര്‍ പറയുന്നതിങ്ങനെയാണ്.

സൂരജിന്റെ ഗെയിമിനെക്കാളും താഴെ ആയി റോണ്‍സന്റെ ഗെയിം

'വന്ന് വന്ന് സൂരജിന്റെ ഗെയിമിനെക്കാളും താഴെ ആയി റോണ്‍സന്റെ ഗെയിം. വലിയ വഴക്ക് ഉണ്ടാക്കണം എന്നൊന്നും പറയില്ല. എങ്കിലും മുഖത്ത് നോക്കി ഒരാള്‍ എന്ത് കിഴങ്ങന്‍ ആടോ താന്‍ എന്ന് ചോദിക്കുമ്പോള്‍ ഇളിച്ചോണ്ട് പോകുന്ന ഒരു മനുഷ്യനെ ഞാന്‍ ആദ്യം ആയാണ്
കാണുന്നത്.

 ആരെയാണ് റോണ്‍സന്‍ പേടിക്കുന്നത്?

ഇന്ന് മാല ഇട്ടിട്ട് അതിനുള്ള കാരണം പറയാന്‍ പറഞ്ഞപ്പോള്‍ അതിന് പോലും ഒരു വ്യക്തമായ കാരണം പറയാന്‍ റോണ്‍സന് പറ്റുന്നില്ല. സൂരജ് വരെ വന്നതിനേക്കാളും ഒരുപാട് മുന്നിലേക്ക് പോയിരിക്കുന്നു. ഇനിയും ഗെയിം സ്റ്റാര്‍ട്ട് ചെയ്തിട്ടില്ല എങ്കില്‍ ഇനി അധിക ദിവസം അവിടെ നില്‍ക്കാന്‍ യോഗ്യന്‍ അല്ലെന്നാണ് അര്‍ത്ഥം.

ആരെയാണ് റോണ്‍സന്‍ പേടിക്കുന്നത്? പ്രേഷകരെയോ അതോ ഹൗസ്‌മേറ്റ്‌സിനെയോ? ഒന്ന് വിളയാടി കളിച്ചു കഴിഞ്ഞാല്‍ അവിടുത്തെ പല കൊമ്പന്മാരും താഴെ വീഴും. എന്നിട്ടും എന്തിന് വേണ്ടന്ന് വെക്കുന്നു എന്ന് മനസിലാകുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ ഒരു ആരാധകന്‍ പറയുന്നത്'.

 ഒരു സ്ട്രാറ്റജിയും ഇല്ലാതെ ബിഗ് ബോസിലേക്ക് പോയ ആളാണ് റോണ്‍സൻ

ഒരു സ്ട്രാറ്റജിയും ഇല്ലാതെ ബിഗ് ബോസിലേക്ക് പോയ ആളാണ് റോണ്‍സനെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞിരുന്നു. എന്തെങ്കിലും ഗെയിം കളിക്കുന്നതിനെക്കാളും നല്ലത് ജെനുവിന്‍ ആയിരിക്കുന്നതാണെന്ന് റോണ്‍സന്‍ കരുതുന്നു.

എന്നാല്‍ വീട്ടിലെ കാര്യങ്ങളില്‍ ഒട്ടും ഇടപെടല്‍ നടത്താതെ വരുന്നതിനെ പറ്റിയാണ് കൂടെയുള്ളവര്‍ വിമര്‍ശിക്കുന്നത്. വരുന്ന ദിവസങ്ങളില്‍ റോണ്‍സന്‍ ഗെയിമില്‍ എന്തെങ്കിലും മാറ്റം വരുത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം..

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
 ഇത്തവണ നിമിഷ സേഫ് ആയ സ്ഥിതിക്ക് റോണ്‍സനാണ് പോകാന്‍ ചാന്‍സ് കൂടുതല്‍

അതേ സമയം, പുറത്ത് നെഗറ്റീവാകും എന്ന പേടിയാണ് റോണ്‍സനെന്നാണ് ആരോപണം. ഇനി അത് മാറ്റാറായി. പല വട്ടം ഹിന്റ് കൊടുത്തിട്ടും അദ്ദേഹം മാറിയില്ലെങ്കില്‍ പുറത്തേക്കുള്ള വഴി തുറന്നെന്ന് വേണമെങ്കില്‍ പറയാം.

ഇത്തവണ നിമിഷ സേഫ് ആയ സ്ഥിതിക്ക് റോണ്‍സനാണ് പോകാന്‍ ചാന്‍സ് കൂടുതല്‍. ലക്ഷ്മിപ്രിയക്ക് ചാന്‍സ് ഉണ്ടായിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം ജാസ്മിന്‍-റോബിന്‍-നായ വിഷയത്തില്‍ സംസാരിച്ചത് ജാസ്മിന്‍ ഹേറ്റേഴ്‌സിന് ഇഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ലക്ഷ്മിപ്രിയ മിക്കവാറും കുറച്ച് വോട്ട് നേടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X