'പല തന്തയ്ക്കുണ്ടായവൻ', സ്കൂൾ കാലം മുതൽ കേൾക്കുന്ന പരിഹാസം, അശ്വിൻ പൊട്ടിതെറിച്ചതിനുള്ള കാരണം ഇതാണ്!

ബി​ഗ് ബോസ് മലയാള സീസൺ ഫോർ മറ്റ് മൂന്ന് സീസണുകളിൽ നിന്നും വളരെ വ്യത്യസ്തമായാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എല്ലാംകൊണ്ടും നാലാം സീസൺ വളരെ അധികം വ്യത്യസ്തമാണ്. മത്സരാർഥികളുടെ കാര്യത്തിലായാൽപ്പോലും. ഇന്ന് വീക്കെൻഡ് എപ്പിസോഡ‍് സംപ്രേഷണം ചെയ്യാനിരിക്കെ വെള്ളിയാഴ്ച വലയൊരു വഴക്കാണ് മത്സരാർഥികൾ തമ്മിൽ നടന്നത്. 'അപ്പോൾ കണ്ടവനെ അപ്പായെന്ന് വിളിക്കുന്നു' എന്ന ഡോ.റോബിന്റെ പ്രയോ​ഗമാണ് വഴക്കിന് തുടക്കമിട്ടത്. ക്യാപ്റ്റൻസി നോമിനേഷൻ സമയത്താണ് വഴക്കുണ്ടായത്.

റോബിൻ 'അപ്പോൾ കണ്ടവനെ അപ്പായെന്ന് വിളിക്കുന്നു' എന്ന പ്രയോ​ഗം നടത്തിയ ശേഷം ലക്ഷ്മിപ്രിയ ആ പ്രയോ​ഗത്തെ കുറിച്ച് വളച്ചൊടിച്ച് സംസാരിച്ചതോടെയാണ് അശ്വിനടക്കമുള്ളവർ റോബിനെതിരെ പാഞ്ഞെത്തിയത്. അതിൽ അശ്വിൻ ആവശ്യത്തിലധികം പ്രശ്നങ്ങൾ റോബിന്റെ പ്രയോ​ഗത്തിന്റെ പേരിൽ വീട്ടിൽ സൃഷ്ടിച്ചിരുന്നുവെന്ന് ചില പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയിൽ അധികമായി വീട്ടിൽ മിണ്ടാപ്പൂച്ചയായി ഇരുന്നിരുന്ന അശ്വിൻ ഷോ ഇറക്കുകയായിരുന്നുവെന്നാണ് പിന്നീട് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്ന് വന്ന വിമർശനങ്ങളിൽ ഏറെയും.

അശ്വിൻ ഓവറായി

ഒരുപക്ഷെ ബി​ഗ് ബോസ് വീട്ടിലെത്തി നാല് ആഴ്ച പിന്നിട്ടിട്ടും ആദ്യമായിട്ടായിരിക്കും അശ്വിനെ ഇത്രത്തോളം വൈലന്റായി വീട്ടിലുള്ളവർ പോലും കാണുന്നത്. ആ പ്രയോ​ഗം തന്നെ വേദനിപ്പിക്കാനുള്ള കാരണത്തെ കുറിച്ച് കൂടി പറഞ്ഞ് കൊണ്ടാണ് അശ്വിൻ പൊട്ടിത്തെറിച്ചും കരഞ്ഞും റോബിനെതിരെ ചെന്നത്. അശ്വിനെ ആ വാക്ക് അത്രയും വേദനിപ്പിക്കാൻ കാരണം അദ്ദേഹത്തിന്റെ കുട്ടിക്കാലമായിരുന്നു. അച്ഛനും അമ്മയും ഇല്ലാതെ വളർന്നതാണ് അശ്വിൻ. സ്‌കൂൾ പിടിഎ മീറ്റിങിന് എല്ലാവരുടേയും അച്ഛനും അമ്മയും വരുമ്പോൾ തന്റെ മാത്രം ആരും വരാതിരിക്കുമ്പോൾ പലരും അശ്വിന് നേരെ ഈ പ്രയോ​ഗം പറഞ്ഞിട്ടുണ്ടത്രെ. വീണ്ടും വർഷങ്ങൾക്കിപ്പുറം ആ വാക്ക് കേട്ടപ്പോൾ അശ്വിന്റെ നിയന്ത്ര‌ണം വിട്ടുപോവുകയായിരുന്നു.

കുട്ടിക്കാലം മുതൽ കേൾക്കുന്ന ചോദ്യം

പല തന്തയ്ക്ക് പിറന്നവൻ എന്ന പ്രയോഗം വളരെ മോശമാണ് എന്ന തരത്തിൽ പറഞ്ഞ് തുടങ്ങിയ അശ്വിൻ, 'എടാ... ഡോക്ടറെ നീ പറഞ്ഞത് തെറ്റാണ്. അങ്ങനെ പറയരുത്.. സഹിക്കില്ല' എന്ന് പറഞ്ഞാണ് അശ്വിൻ റോബിനടുത്തേക്ക് പാഞ്ഞെത്തിയത്. റോൺസൺ, ജാസ്മിൻ തുടങ്ങിയവർ അശ്വിനെ തടഞ്ഞതിനാലാണ് സ്ഥിതി​ഗതികൾ വഷളാകാതിരുന്നത്. ആദ്യത്തെ ആഴ്ച വളരെ അധികം ആക്ടീവാകുകയും ക്യാപ്റ്റനാവുകയും എല്ലാം ചെയ്ത മത്സരാർഥിയായിരുന്നു അശ്വിൻ. ക്യാപ്റ്റൻസി കാര്യമായി ഉപ​യോ​ഗിക്കും മുമ്പ് ജയിലിൽ പോയെങ്കിലും നാലാം സീസണിലെ ആദ്യത്തെ ക്യാപ്റ്റനാകാൻ അശ്വിന് സാധിച്ചത് അഭിനന്ദനങ്ങൾ ലഭിക്കാനും കാരണമായി.

പദപ്രയോ​ഗം ലക്ഷ്മിപ്രിയ വളച്ചൊടിച്ചു

പിന്നീട് അങ്ങോട്ട് അശ്വിന്റെ സാന്നിധ്യം പോലും അവിടെ ഉണ്ടോയെന്ന് കണ്ടുപിടിക്കാൻ പ്രേക്ഷകർ വിഷമിച്ചു. അത്രത്തോളം ഒതുങ്ങിപ്പോയ മത്സരാർഥിയായി അശ്വിൻ മാറി. തന്നെ ബാധിയ്ക്കാത്ത ഒരു പ്രശ്‌നത്തിലും അശ്വിന്‍ തല ഇടാതെ മാറി നിൽക്കുകയും വഴക്ക് കണ്ടാലും അവിടെ നിന്ന് എല്ലാം മാറി നില്‍ക്കുകയുമാണ് ആദ്യത്തെ ജയിൽ വാസത്തിന് ശേഷം അശ്വിന്റെ പതിവ്. ഇതിനെ മോഹന്‍ലാല്‍ ഉള്‍പ്പടെ വീട്ടിലുള്ള മറ്റ് അംഗങ്ങളും വിമര്‍ശിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങളായി അത്രത്തോളം ഒതുങ്ങിപ്പോയ അശ്വിന്റെ പെട്ടന്നുള്ള അമിത പ്രതികരണം സഹമത്സരാർഥികളേയും ഞെട്ടിച്ചു.

Recommended Video

പല ഗ്രൂപ്പ് ഡിസ്കഷനുകളും ഞാൻ അറിയാതെ നടന്നത്,അവിടെ ലവ് ട്രാക്ക് ഇല്ല.. Shalini BB Interview Part 2
പുതിയ ക്യാപ്റ്റൻ നിമിഷ?

ആരോഗ്യ രംഗം എന്ന വീക്ക്‍ലി ടാസ്‍കില്‍ മോശം പ്രകടനം നടത്തിയതിന്റെ പേരിലായിരുന്നു കഴിഞ്ഞ ദിവസത്തെ ജയില്‍ നോമിനേഷൻ. ഭാരം കുറക്കേണ്ട ടീമിന്റെ ക്യാപ്റ്റനായിരുന്ന നവീൻ ജയിലില്‍ പോകേണ്ടി വന്നിരുന്നു. ഒരു ക്യാപ്റ്റൻ എന്ന നിലയില്‍ നവീൻ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയില്ല എന്ന് ചൂണ്ടിക്കാട്ടിയിരുന്നു മത്സരാര്‍ഥികള്‍ നോമിനേറ്റ് ചെയ്‍തത്. നവീനെ ജയിലില്‍ അയച്ച തീരുമാനം തെറ്റിദ്ധാരണയുടെ പുറത്തായിരുന്നുവെന്ന് ക്യാപ്റ്റൻ നോമിനേഷൻ സമയത്ത് ലക്ഷ്മിപ്രിയ അടക്കമുള്ളവർ പറഞ്ഞു. ഇതോടെയാണ് തന്നോടൊപ്പമുള്ള സഹ മത്സരാർഥികൾക്ക് 'അപ്പോൾ കണ്ടവനെ അപ്പായെന്ന് വിളിക്കുന്ന' സ്വഭാവമാണെന്ന് റോബിൻ പറഞ്ഞത്. അഞ്ചാം ആഴ്ചയിലെ പുതിയ ക്യാപ്റ്റനാകാൻ നവീൻ, നിമിഷ, സൂരജ് എന്നിവരാണ് മത്സരിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X