വീട്ടില്‍ പോവണമെന്ന് ധന്യ ഒരിക്കലും പറഞ്ഞിട്ടില്ല; അലറി കൂവി കാര്യം പറയാതെ നില്‍ക്കുന്ന മിടുക്കിയാണ് ധന്യ മേരി
ബിഗ് ബോസില്‍ കിടിലന്‍ പെര്‍ഫോമന്‍സ് കാഴ്ച വെക്കുന്ന ധന്യക്ക് അഭിനന്ദനങ്ങളുമായി ഭര്‍ത്താവ് ജോണ്‍ ജേക്കബ് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ പേജുകളില്‍ ധന്യയെ കുറിച്ചുള്ള നിരവധി കുറിപ്പുകളാണ് നിറയുന്നത്. നടിയ്‌ക്കെതിരെ ഇതുവരെ വന്നതൊക്കെ വിമര്‍ശനങ്ങള്‍ മാത്രമാണ്. കുത്തിരിപ്പാണെന്നും വിഷമാണെന്നുമൊക്കെ പലരും പറഞ്ഞ് പരത്തി.
എന്നാല്‍ ധന്യയുടെ ഉള്ളിലെ നല്ലൊരു മത്സരാര്‍ഥിയെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാന്‍ സാധിച്ചത്. ഇന്നത്തെ ടാസ്‌കുകള്‍ കൂടി അവസാനിക്കുമ്പോള്‍ ഫിനാലെയിലേക്ക് ടിക്കറ്റ് ലഭിക്കുന്ന താരം ധന്യ ആവുമോന്ന് അറിയാനാണ് ഏവരും കാത്തിരിക്കുന്നത്. ഇതേ കുറിച്ച് ആരാധകരുടെ അഭിപ്രായമിങ്ങനെയാണ്..

ധന്യ മേരി വര്‍ഗീസ് അത്ഭുതപ്പെടുത്തിയ നിമിഷങ്ങളെ കുറിച്ചാണ് ആരാധകന്‍ സംസാരിച്ചത്. 8 മണിക്കൂര്‍ കൈ മടിക്കാതെ ഏറ്റവും പെര്‍ഫെക്ടായി ടാസ്‌ക ചെയ്തു എന്നതിനേക്കാള്‍, ടാസ്‌ക് കഴിഞ്ഞു ഒരു നിമിഷം പോലും വിശ്രമിക്കാതെ നേരെ അടുക്കളയിലോട്ടാണ് ധന്യ കയറി. ഇതാണ് മറ്റുള്ളവരില്‍ നിന്നും ധന്യയെ വ്യത്യസ്തയാക്കുന്ന കാര്യങ്ങളില്‍ പ്രധാനം.

എന്തൊക്കെ സേഫ് ഗെയിമാണെന്ന് പറഞ്ഞാലും ബ്ലെസ്ലിയോ റോണ്‍സനോ ജയിക്കുമെന്ന് കരുതിയ ടാസ്‌കില്‍ ധന്യ നിശ്ചയദാര്‍ഢ്യം ഒന്ന് കൊണ്ട് മാത്രം വിജയിച്ചു. ചപ്പാത്തി കുഴക്കല്‍ പോലെയുള്ള ഹെവി അടുക്കള ജോലികള്‍ ധന്യയെ സഹായിച്ചുട്ടുണ്ടാവണം. വീട്ട് ജോലി ചെയ്യുന്നവര്‍ നിസാരക്കാരാണെന്നും അവര്‍ക്ക് ശക്തിയില്ലെന്നും ആരും തെറ്റിദ്ധരിക്കേണ്ടത് ഇല്ലെന്നാണ് ധന്യയുടെ പ്രകടനത്തെ കുറിച്ചായി ആരാധകര്‍ പറയുന്നത്.

ഭാഗ്യ പേടകം പോലെയുള്ള ടാസ്‌കിലൊക്കെ ധന്യ തന്റെ ശാരീരിക ക്ഷമതയും ദൃഢനിശ്ചയവും തെളിയിച്ചതാണ്. സുചിത്ര അടങ്ങിയ സീരിയല്‍ ടീമിനൊപ്പം തുടക്കത്തില്‍ കുറച്ച് നെഗറ്റീവ് ആയതൊഴിച്ചാല്‍ ടൈറ്റില്‍ വിന്നറാവാന്‍ യോഗ്യതയുള്ള ആളാണ്. അലറി കൂവാതെ എങ്ങനെ മാന്യമായി പ്രതികരിക്കാം എന്ന് കാണിക്കുന്ന ഒരു മത്സരാര്‍ഥിയാണ് ധന്യയെന്നും കമന്റുകൡലൂടെ ബിഗ് ബോസ് ആരാധകര്‍ പറയുന്നു.

ടാസ്‌കുകളില്‍ മാത്രമല്ല ആ വീട്ടിലെ പണികളൊക്കെ നന്നായി തന്നെ എടുക്കുന്ന ഒരാളാണ് ധന്യ. ഓവറായി സംസാരിക്കാതെ പലയിടങ്ങളിലും പറയേണ്ട പോയിന്റ് മാത്രം പറഞ്ഞ് പോകുന്നത് അവരുടെ ഇഷ്ടമല്ലേ? ഇതൊരു സര്‍വൈവല്‍ ഗെയിം ആണെന്ന് അവര്‍ക്കറിയാം. വല്യ ഫാന്‍ ബേസ് ഒന്നും കിട്ടിയില്ല. എങ്കിലും അവര് അവരുടേതായ ബുദ്ധി ഉപയോഗിച്ച് സേഫ് ഗെയിം കളിച്ച് മുന്നോട്ട് പോയിട്ടുണ്ടെങ്കില്‍ അതവരുടെ മിടുക്കാണ്.
Recommended Video

മതിയായി, വീട്ടുകാരെ മിസ് ചെയ്യുന്നു, വീട്ടില്‍ പോവണം, എന്നൊക്കെ അവിടെ ഉളളവരില്‍ ഭൂരിഭാഗം പേരും പറഞ്ഞിട്ടുണ്ട്. 100 ദിവസം നില്‍ക്കണം എന്ന ആഗ്രഹം കൊണ്ട് തന്നെയാണ് പലരും ഇത് പറയുന്നതും. എന്നാല്‍ ധന്യ മേരി മാത്രം അങ്ങനെ പറഞ്ഞിട്ടേയില്ല. ഗെയിമിനെ ഗെയിമായി കണ്ട് ഇനിയും കൂടുതല്‍ ദൂരം മുന്നോട്ട് പോകാന്‍ സാധിക്കട്ടെ.. എന്ന് ധന്യയെ ആശംസിക്കുകയാണ് പ്രിയപ്പെട്ടവര്‍.


Click it and Unblock the Notifications