ബിഗ് ബോസിന് ഏറ്റവും ബെസ്റ്റ് കൊടുത്തത്; ടോപ് 3 ലിസ്റ്റില്‍ അര്‍ഹതയുള്ളത് ഈ താരസുന്ദരിയ്‌ക്കെന്ന് ആരാധകരും
എന്ത് കൊണ്ട് ദില്‍ഷ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാവുന്നു. ബിഗ് ബോസിന്റെ അവസാനത്തിലേക്ക് എത്തി നില്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ പോലും ചോദിക്കുന്ന ചോദ്യമാണിത്. സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പലതരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയര്‍ന്ന് വരുന്നത്. ചിലര്‍ മത്സരാര്‍ഥികളെ അനുകൂലിക്കുമ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശനമാണ് മുന്നോട്ട് വെക്കുന്നത്.
നിലവില്‍ ബ്ലെസ്ലി, റിയാസ്, ദില്‍ഷ ഇവരാണ് ടോപ് 3 യില്‍ വരാന്‍ സാധ്യതയുള്ളതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഈ മൂന്ന് പേരുടെ മത്സരം എടുത്ത് നോക്കുകയാണെങ്കില്‍ ഏറ്റവും അര്‍ഹതയുള്ളത് ദില്‍ഷയ്ക്കാണെന്ന് പറയാതെ വയ്യ. ഒന്ന് മുതല്‍ നൂറ് ദിവസത്തെ പ്രകടനം വിലയിരുത്തി ആരാധകരില്‍ ചിലര്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്.

'ടോപ് 3 ല്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട പേരുകളാണ് ദില്‍ഷ, ബ്ലെസ്ലി, റിയാസ് എന്നിങ്ങനെ. ഇവരില്‍ ദില്‍ഷ അല്ലെങ്കില്‍ ബ്ലെസ്ലി, ആകും ടൈറ്റില്‍ വിന്നര്‍ എന്നാണ് കൂടുതല്‍ ആളുകളുടെയും അഭിപ്രായം. എന്നാല്‍ ഇവര്‍ മൂന്ന് പേരില്‍ ആ ടൈറ്റില്‍ നേടാന്‍ ഏറ്റവും അര്‍ഹത ഉള്ളത് ദില്‍ഷക്ക് തന്നെയാണെന്നാണ് ആരാധകരിപ്പോള്‍ ഉറപ്പിച്ച് പറയുന്നത്.
ഒരു ബിഗ് ബോസ് മത്സരാര്‍ഥി എന്ന് പറയുമ്പോള്‍ പ്രേക്ഷകരെ വിനോദിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യുന്നതിനൊപ്പം ടാസ്‌കുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു വ്യക്തമായ നിലപാടുകള്‍ പറഞ്ഞു മുന്‍പോട്ട് പോകുന്നവര്‍ ആയിരിക്കണം. എല്ലാം കാര്യത്തിലും തന്റെ ബെസ്റ്റ് കൊടുക്കാന്‍ ശ്രമിക്കുന്നവര്‍ ആയിരിക്കണം. ഈ മൂന്നു പേരില്‍ ആ രീതിയില്‍ ഇപ്പോള്‍ മുന്‍പോട്ട് പോകുന്നത് ദില്‍ഷ തന്നെയാണ്.

ഈ അവസാന ആഴ്ചകളില്‍ ബ്ലെസ്ലി തന്റെ ഗെയിം ഒരുപാട് താഴേക്ക് കൊണ്ട് പോയി. റിയാസ് തരക്കേടില്ലാത്ത പെര്‍ഫോമന്‍സ് ആണെങ്കിലും തന്റെ നിലപാടുകള്‍ തിരുത്തി കുറിക്കുന്ന രീതിയില്‍ ഉള്ള ഏറ്റു പറച്ചിലുകള്‍ ആണ് കണ്ടത്. അതേപോലെ ഫിസിക്കല്‍ ടാസ്‌കിലേക്ക് ചെറിയ തോതില്‍ പരാജയമാണ്.
എന്നാല്‍ ഈ അവസാന നിമിഷത്തില്‍ പോലും ഏറ്റവും മികച്ച പെര്‍ഫോമന്‍സ് കാഴ്ച വച്ചു മുന്‍പോട്ട് പോകുന്നത് ദില്‍ഷയാണ്. സ്വന്തം നിലപാടുകള്‍ തുറന്നു പറഞ്ഞും, ടാസ്‌കുകളില്‍ തന്റെ ബെസ്റ്റ് കൊടുത്ത് തുടര്‍ച്ചയായി 3 ടാസ്‌കുകളില്‍ ആണ് അവള്‍ ഒന്നാം സ്ഥാനം നേടിയത്. അതുകൊണ്ട് ദില്‍ഷ അര്‍ഹിക്കുന്നില്ലെന്നുള്ള മുറവിളി എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും' ആരാധകര്‍ പറയുന്നു.


Click it and Unblock the Notifications