ടാസ്‌ക്കുകളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നില്ല; എന്നിട്ടും ഡോക്ടര്‍ പുറത്തു പോകാത്തതിന്റെ കാരണം ഇതാണ്...
മിനീസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2022 മാര്‍ച്ച് 27 ന് ആരംഭിച്ച ഷോ സംഭവബഹുമായി മുന്നോട്ട് പേവുകയാണ്. ഹിന്ദിയിലാണ് ബിഗ് ബോസ് സീസണ്‍ 4 ആദ്യം ആരംഭിക്കുന്നത്. ഇത് വന്‍ വിജയമായതോടെയാണ് മലയളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും തുടങ്ങുന്നത്. വളരെ പെട്ടെന്ന് തന്നെ സൗത്തിന്ത്യയിലും ബിഗ് ബോസ് കൈനിറയെ ആരാധകരെ നേടുകയായിരുന്നു.
പതിനേഴ് പേരുമായിട്ടാണ് ബിഗ് ബോസ് സീസണ്‍ 4 ആരംഭിക്കുന്നത് ഇപ്പോള്‍ 14 പേരാണുള്ളത്. മികച്ച പ്രകടനമാണ് ഇവര്‍ ഓരോരുത്തരും ഹൗസിനുളളില്‍ കാഴ്ച വയ്ക്കുന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ഹൗസിലെത്തിയത്. ഇവര്‍ എത്തിയതോടെ ഗെയിം ആകെ മാറിയിട്ടുണ്ട്. തണുപ്പന്‍ പ്രകടനത്തിലേയ്ക്ക് പോയ പഴയ മത്സരാര്‍ത്ഥികള്‍ ആകെ ഉണര്‍ന്നിട്ടുണ്ട്.

ബിഗ് ബോസ് ഷോ ആരംഭിച്ചത് മുതല്‍ ഹൗസിന് അകത്തും പുറത്തും പുറത്തും ചര്‍ച്ചയാവുന്ന പേരാണ് ഡോക്ടര്‍ റോബിന്‌റേത്. കൃത്യമായ ഗെയിം പ്ലാനോടെ എത്തിയ റോബിന്‍ ഇടവേളകളില്‍ അത് പുറത്ത് എടുക്കുന്നുമുണ്ട്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി എത്തിയതോടെ ഡോക്ടര്‍ തന്റെ മത്സരം കടുപ്പിച്ചിട്ടുണ്ട്. ഏഴാം വാരം ഹൗസില്‍ നടന്ന സകല പ്രശ്‌നങ്ങളും ഡോക്ടറിനെ ചുറ്റിപ്പറ്റിയായിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധിയും റോബിന്റേത് തന്നെയായിരുന്നു.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് റോബിന്റെ ബുദ്ധിയെ കുറിച്ചുള്ള ആരാധികയുടെ കുറിപ്പാണ്. ഹൗസിലെ ഗെയിം എങ്ങനെ സഞ്ചരിക്കണമെന്ന് തിരുമാനിക്കുന്നത് ഡോക്ടര്‍ റോബിന്‍ ആണെന്നാണ് ആരാധിക പറയുന്നത്. കുറിപ്പ് ഇങ്ങനെ...'എല്ലാ ടാസ്‌കുകളിലും മികച്ച പ്രകടനം നടത്തുന്നില്ല എന്ന് പറഞ്ഞിട്ടും റോബിന് തന്നെ ആണ് ഇപ്പോഴും ജനപിന്തുണ കൂടുതല്‍. ഒറ്റകാരണം, മറ്റുള്ളവര്‍ എങ്ങനെ കളിക്കണം എന്ന് അവന്‍ തീരുമാനിക്കുന്നു' കുറിപ്പില്‍ പറയുന്നു.

'വലിച്ച് നീട്ടാതെ ഇന്നലെ തന്നെ നടന്ന കാര്യത്തിലേക്ക് വരാം. ജയില്‍ നോമിനേഷനില്‍ എല്ലാവരും ഒരു പേരായിട്ട് റിയാസിനെ പറയും എന്ന് റോബിന് ഉറപ്പായിരുന്നു. പക്ഷേ, റോബിന്‍ മറ്റു 3 പേരെ നോമിനേറ്റ് ചെയ്ത് എന്ന് മാത്രമല്ല റിയാസ് നന്നായി പെര്‍ഫോം ചെയ്ത് എന്ന് പറഞ്ഞു. ആ ഒരു വാക്കില്‍ താന്‍ ജയില്‍ പോകേണ്ടവന്‍ അല്ല , എന്ന അവന്റെ തോന്നലിനേ അങ്ങു ഊട്ടിയുറപ്പിക്കുന്നു.താന്‍ ഏറ്റവും വെറുക്കുന്ന റോബിന്‍ തന്നെ അങ്ങനെ പറഞ്ഞപ്പോള്‍, താന്‍ നന്നായി പെര്‍ഫോം ചെയ്ത ആള്‍ എന്ന തോന്നല്‍ അവനില്‍ ഉണ്ടാകുന്നു' ആരാധിക കൂട്ടിച്ചേര്‍ത്തു

'ശേഷം ജയിലില്‍, ഒരു തെറ്റും ചെയ്യാത്ത, ടാസ്‌കില്‍ ഗംഭീര പെര്‍ഫോമന്‍സ് കാഴ്ച വെച്ച ഞാന്‍ എന്തിന് മാല കോര്‍ക്കണം എന്ന് പലരോടും പറഞ്ഞു നടക്കുന്നു. മാല കോര്‍ക്കുന്നതില്‍ നിന്ന് പിന്മാറുന്നു.എത്ര ഈസി ആയിട്ട് റോബിന്‍ , വലിയ സംഭവം എന്ന് പറഞ്ഞു കുറച്ച് പേര് അകത്തേക്ക് കയറ്റി വിട്ട റിയാസിനെ മാനിപ്പുലേറ്റ് ചെയ്തിരിക്കുന്നു. ഇത്രയേ ഒള്ളു റിയാസ് . വന്ന രണ്ടാം ദിവസം തന്നെ , റോബിന്‍ അവനെ ചൊടിപ്പിച്ച് ആദ്യ ആഴ്ചയില്‍ തന്നെ അവനെ ജയിലില്‍ ആക്കി.

ഇതാണ് ഗെയിം അല്ലാതെ ഫിസിക്കല്‍ ടാസ്‌കുകള്‍ മാത്രം ജയിക്കുന്നത് അല്ല. അങ്ങനെ ആയിരുന്നു എങ്കില്‍, സ്‌പോര്‍ട്‌സ് സ്‌കൂളില്‍ നിന്ന് 16 പേരെ അതിലേക്ക് പറഞ്ജയച്ചാല്‍ പോരെ! അവര്‍ ഇതിലും നന്നായി ഓരോ ഗെയിം കളിക്കും.ബുദ്ധിപരമായി കര്യങ്ങള്‍ വിശകലനം ചെയ്ത്, തന്റെ ഇരകളെ ഓരോരുത്തരെയും ആയിട്ട് പുറത്താക്കുക, ഫൈനല്‍ 5 എത്തുക. അപ്പോ റിയാസിനോട് ഒന്നെ പറയാന്‍ ഒള്ളു. ടാറ്റ് ബൈ ബൈ'; ആരാധിക കുറിപ്പില്‍ പറയുന്നു


Click it and Unblock the Notifications