നീചമായ ശാപ വചനങ്ങളോടെ മാത്രം ഉച്ഛരിക്കുന്ന ഒരേയൊരു പേര് 'ജാസ്മിന്‍'; എല്ലാവരുടേയും കണ്ണിലെ കരടാവാന്‍ കാരണം...

ബിഗ് ബോസ് സീസണ്‍ 4 ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ എം മൂസ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഷോയില്‍ വന്നതോടെയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഫിറ്റ്‌നസ് ട്രെയിനറായ ജാസ്മിന് തുടക്കത്തില്‍ സോഷ്യല്‍മീഡിയയിലൂടെ രൂക്ഷ വിമര്‍ശനമായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ഇതൊന്നും കാര്യമായി എടുത്തിരുന്നില്ല. ബിഗ് ബോസ് ഷോയില്‍ എത്തിയതിന് ശേഷം ജാസ്മിന്റെ ഇമേജ് മാറിയിട്ടുണ്ട്.

മത്സരം ആരംഭിച്ച് രണ്ടാം ദിവസം മുതല്‍ തന്നെ ജാസ്മിന്റെ പേര് ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയായിരുന്നു. എല്ലാക്കാര്യത്തിനും വ്യക്തമായ കാഴ്ചപ്പാടുളള താരം അത് അനുസരിച്ചായിരുന്നു മുന്നോട്ട് പോയിരുന്നത്. ജാസ്മിന്റെ പല തീരുമാനങ്ങളും കയ്യടി നേടിയെങ്കിലും നാവ് വില്ലനാവുകയായിരുന്നു. ബിഗ് ബോസും മോഹന്‍ലാലും പല തവണ ഇക്കാര്യം ഓര്‍മിപ്പിച്ചിട്ടുണ്ടെങ്കിലും നാവ് പലപ്പോഴും പിഴയ്ക്കാറുണ്ട്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവാറുമുണ്ട്.

ജാസ്മിന്‍ എന്തുകൊണ്ട് എല്ലാവരുടേയും കണ്ണിലെ കരടാവുന്നു

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് താരത്തെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയാണ്. ഫാന്‍ പേജിലൂടെയാണ് കുറിപ്പ് പുറത്ത് വന്നിരിക്കുന്നത്. ജാസ്മിന്‍ എന്തുകൊണ്ട് എല്ലാവരുടേയും കണ്ണിലെ കരടാവുന്നു എന്നാണ് കുറിപ്പിലൂടെ ചോദിക്കുന്നത്. ബിഗ് ബോസ് സീസണ്‍ ഒന്നിലെ വിജയി സാബു മോന്റേയും സുനിത ദേവദാസിന്റേയും പേരെടുത്ത് പറഞ്ഞു കൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...'ആദ്യ ബിഗ് ബോസ് വിജയി സാബു മോന്‍ അബ്ദു സമദ് മുതല്‍ ഒരു പണിയുമില്ലാത്ത ഓണ്‍ ലൈന്‍ ആങ്ങള മാര്‍ വരെ, ഫെമിനിസ്റ്റും സിപിഎം സഹയാത്രികയുമായ സുനിത ദേവദാസ് മുതല്‍, കുലസ്ത്രീകള്‍ വരെ എല്ലാവരും ഒരേ പോലെ വെറുക്കുന്ന, അങ്ങേയറ്റം നീചമായ ശാപ വചനങ്ങളോടെ മാത്രം ഉച്ഛരിക്കുന്ന ഒരേയൊരു പേര് ജാസ്മിന്‍. ബിഗ്ബോസ്സിലെ മറ്റു മത്സരാര്‍ത്ഥികളുടെ തെറി വിളിക്കോ പ്രേമത്തിനോ പുക വലിക്കോ ഇല്ലാത്ത എന്ത് അധിക ബാധ്യത ആണ് ജാസ്മിന് ഉള്ളത്'; കുറിപ്പില്‍ ചോദിക്കുന്നു.

ചീത്ത പറയുന്നത്

'അല്ലെങ്കില്‍ തന്നെ നിങ്ങളുടെ സൂപ്പര്‍ സ്റ്റാറുകള്‍ സ്‌ക്രീനില്‍ പുകവലിക്കുന്നില്ലേ. തെറി പറയുന്നില്ലേ. ഇവിടുത്തെ പോലീസുകാരും രാഷ്ട്രീയ നേതാക്കളും സാധാരണക്കാരും തെറി പറയാറില്ലേ? നിങ്ങള്‍ തെറി പറയില്ലേ? ജാസമിനെതിരെ പറയുന്നത് തെറി അല്ലെ? പിന്നെന്താ ജാസ്മിന് തെറി പറഞ്ഞാല്‍? എന്തു കൊണ്ട് ജാസ്മിന്‍ മാത്രം നിങ്ങളുടെ കണ്ണിലെ കരടാകുന്നു'; വീണ്ടും ചോദ്യം ആവര്‍ത്തിക്കുന്നു.

മോശം കമന്റ്‌

'ഏതെങ്കിലും ഒരു സിനിമ നടിയുടെ പ്രൊഫൈല്‍ പിക്ചറിനു താഴെ ഊരും പേരുമില്ലാത്ത ഏതോ ഞരമ്പ് രോഗി അശ്ലീല കമന്റ് ഇട്ടാല്‍ പോലും പ്രധാന വാര്‍ത്ത ആകുന്ന ഈ നാട്ടില്‍, കഴിഞ്ഞ ഒരു മാസമായി സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ അടക്കം വലിയൊരു ആള്‍ക്കൂട്ടം ഒരു ഇരുപത്തിആറു കാരിയുടെ പേര് ചേര്‍ത്ത് നിരന്തരം അശ്ലീലം എഴുതി വെച്ച് ആനന്ദം കണ്ടെത്തുകയാണ്. ചിലര്‍ക്ക് അത് വരുമാന മാര്‍ഗ്ഗം, ചിലര്‍ക്ക് വെറും അസൂയ, ചിലര്‍ക്ക് ഇത് രണ്ടും. ചിലര്‍ക്ക് അവളെ കണ്ട ഉടനെ അവളുടെ മുഖത്ത് അടിക്കണം, ചിലര്‍ക്ക് അവളുടെ വായില്‍ സെപ്റ്റിക് ടാങ്ക് വൃത്തി ആക്കുന്ന അണു നാശിനി ഒഴിക്കണം. എന്നെ അത്ഭുതപ്പെടുത്തുന്നത് ഇവരില്‍ ഏറെ പേരും മുപ്പത്തി അഞ്ചു വയസ്സിലേറെ പ്രായമുള്ളവരോ മധ്യവയസ്‌ക്കരോ ആണ്'.

അവള്‍ ആവശ്യപ്പെട്ടിട്ടില്ല

'ഒരു പെണ്‍ കുട്ടി അന്തസ്സായി ജീവിക്കുന്നത്, ജീവിതത്തെ ഏറ്റവും ആത്മാര്‍ത്ഥമായും സത്യസന്ധമായും സമീപിക്കുന്നത് തൊട്ടു മുന്‍പുള്ള തലമുറയെ വിറളി പിടിപ്പിക്കുന്നുണ്ടെങ്കില്‍ അവര്‍ ജീവിക്കാന്‍ മറന്നു പോയവര്‍ ആണെന്നാണ് അര്‍ത്ഥം. അവളുടെ പുകവലി, അവളുടെ പ്രേമം, അവളുടെ ജീവിതം ഇതൊക്കെ നിങ്ങളുടെ പ്രശ്‌നം ആണ്, അവളുടേതല്ല. അവള്‍ ലെസ്ബിയന്‍ ആയത് കൊണ്ട് അവളുടെ കൂടെ നില്‍ക്കണമെന്നോ, അവള്‍ വിവാഹ മോചിത ആയതു കൊണ്ടോ വീട് വിട്ട് ഇറങ്ങിയത് കൊണ്ടോ അവളെ പരിഗണിക്കണമെന്നോ അവള്‍ ആവശ്യപ്പെട്ടിട്ടില്ല'.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
യുവാക്കള്‍ പിന്തുണക്കുന്നു

ജാസ്മിന്‍ എം മൂസയെ ശാരീരികമായും മാനസികമായും മത്സരിച്ച് തോല്‍പ്പിക്കാന്‍ ആണ് അവള്‍ ഏറ്റവും കരുത്തരായ പുരുഷന്മാരെ പോലും വെല്ലുവിളിക്കുന്നത്. ആ ആത്മവിശ്വാസത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട യുവാക്കള്‍ ആണ് അവളെ പിന്തുണക്കുന്നത്. നിങ്ങളുടെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സിങ്ങും, പിആര്‍ വര്‍ക്കും ദയനീയമായി പരാജയപ്പെടാന്‍ പോകുന്നെ ഉള്ളു. കാരണം അസൂയ കൊണ്ട് മാത്രം തുടങ്ങിയ ഒരു യുദ്ധവും വിജയിച്ച ചരിത്രം ഇല്ല';കുറിപ്പില്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X