For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കള്ള വിഷമങ്ങൾ കാണിക്കുന്നില്ല, ഗെയിമിനെ ഗെയിമായി കാണുന്നു, നീ വിജയം അർഹിക്കുന്നു'; റിയാസിനെ കുറിച്ച് കുറിപ്പ്

  |

  ബി​ഗ് ബോസ് സീസൺ ഫോർ അവസാനത്തിലേക്ക് എത്തുകയാണ്. എട്ട് മത്സരാർഥികളും ട്രോഫിക്കായി മത്സരിക്കുന്നു. മൂന്ന് പേർ വരുന്ന ദിവസങ്ങളിൽ പുറത്താകും. അ‍ഞ്ച് പേർക്ക് മാത്രമാണ് ഫൈനൽ ഫൈവായി ഫിനാലെ കാണാൻ സാധിക്കുക.

  വീട്ടിലുള്ള മത്സരാർഥികളിൽ‌ ഏറ്റവും ശക്തനായ മത്സരാർഥിയാണ് റിയാസ് സലീം. വൈൽഡ് കാർഡായി വന്ന മത്സരാർഥിയാണെങ്കിലും ​​ഗെയിമിന്റെ പൾസ് മനസിലാക്കി അതിന് അനുസരിച്ചാണ് റിയാസ് ഓരോ നീക്കങ്ങളും നടത്തുന്നത്.

  റിയാസിന്റെ നിലപാടുകളോട് പക്ഷെ വീട്ടിലുള്ള പർക്കും പ്രേക്ഷകരിൽ ചിലർക്കും യോജിക്കാൻ സാധിച്ചിട്ടില്ല.

  Also Read: 'ഒരുപാട് മിസ് ചെയ്തു....'; ബി​ഗ് ബോസിന് ശേഷം ഭാര്യയെ സന്ദർശിച്ച് അപർണ, ഓടി വന്ന് കെട്ടിപ്പിടിച്ച് അമൃത!

  അതേസമയം കഴിഞ്ഞ ദിവസത്തെ മോണിങ് ടാസ്ക്കിൽ ആദ്യമായി റിയാസ് തന്റെ കുടുംബത്തെ കുറിച്ച് സംസാരിച്ചു. താൻ ഏത് സാഹചര്യത്തിലാണ് വളർന്ന് വന്നതെന്നും എങ്ങനെയാണ് ജീവിക്കുന്നതെന്നും തന്റെ മാതാപിതാക്കളെ കുറിച്ചുമെല്ലാം റിയാസ് മനസ് തുറന്ന് സംസാരിച്ചു.

  വളരെ വൈകാരികമായാണ് റിയാസ് സംസാരിച്ചത്. ഉമ്മയും ഉപ്പയും ഇപ്പോഴും അനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ചുമെല്ലാം റിയാസ് പറഞ്ഞിരുന്നു.

  റിയാസിനോട് വെറുപ്പുള്ളവരുടെ കണ്ണിൽ പോലും റിയാസ് പറയുന്നത് കേട്ട് കണ്ണുനീർ വന്നിട്ടുണ്ടാവും. അമ്പത് ദിവസം പിന്നിട്ട ശേഷമാണ് റിയാസ് ബി​ഗ് ബോസ് ഹൗസിലേക്ക് വന്നത്.

  Also Read: റിയാസിന് കുടുംബവും ഉപ്പയും ഉമ്മയുമുണ്ടെന്ന് ആരും ഓർക്കുന്നില്ല, അവനും പുറത്ത് ജീവിതമുണ്ട്: സഹോദരി

  ശേഷം ഒരിക്കൽ പോലും തന്റെ വീട്ടിലെ അവസ്ഥ പറഞ്ഞ് വോട്ട് പിടിക്കാൻ റിയാസ് ശ്രമിച്ചിട്ടില്ല. മറ്റുള്ള മത്സരാർഥികൾക്കെല്ലാം സെൽഫി ടാസ്ക്ക് വഴി തങ്ങളുടെ ജീവിതം പറയാൻ ആദ്യത്തെ ആഴ്ചയിൽ സമയം ലഭിച്ചിരുന്നു. മോണിങ് ടാസ്ക്കിലെ റിയാസിന്റെ വീഡിയോ വൈറലായതോടെ റിയാസിനെ കുറിച്ച് പ്രേക്ഷകരിലൊരാൾ എഴുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്.

  എന്തുകൊണ്ടും ബി​ഗ് ബോസ് വിജയിയാകാൻ റിയാസ് അർഹനാണെന്നാണ് കുറിപ്പിൽ പറയുന്നത്. 'മാതാപിതാക്കളോടുള്ള സ്നേഹം... റിയാസെ നീ കരയിപ്പിച്ച് കളഞ്ഞു. ഞാൻ ഈ ഷോ വിൻ ചെയ്യുമോ ഇല്ലയോ എന്നത് എനിക്കറിയില്ല.'

  'കാരണം അത് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. അത് എന്തുതന്നെ ആയാലും ഞാൻ വിഷമിക്കില്ല. പുറത്ത് എന്നെ കുറിച്ച് പലരും പലതും പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ട്.'

  'ഇപ്പോഴും കേൾക്കുന്നുണ്ടാകാം. അത് അവർ തുടർന്നുകൊണ്ടിരിക്കും. പക്ഷേ അതിൽ നിങ്ങൾ വിഷമിക്കരുത്. ഞാൻ നടക്കാനാവാത്ത സ്വപ്നങ്ങളുടെ പുറകെ പോകുന്ന ആളാണ് എന്ന് ഉമ്മ എപ്പോഴും പറയാറുണ്ട്. കാരണം എനിക്ക് അതിന് കഴിവുണ്ടോ എന്ന ഭയമായിരുന്നു ഉമ്മാക്ക്.'

  'പക്ഷേ ഞാൻ ഇത് വരെ എത്തി. ഞാൻ വലിയ ഇൻകം ഇല്ലാത്ത പല ജോലികളും ചെയ്തിരുന്ന ആളാണ്. ഇനി എൻ്റെ മനസിൽ നിങ്ങളുടെ നല്ല ജീവിതം മാത്രമാണുള്ളത്.'

  'എനിക്ക് ഈ വീട്ടിൽ എല്ലാവരോടും സ്നേഹം മാത്രമെയുള്ളൂ. പക്ഷേ പല സാഹചര്യത്തിലും എനിക്കത്
  കാണിക്കാൻ കഴിഞ്ഞില്ല. ഈ ഷോ അങ്ങനെയാണ്. എന്നോട് ക്ഷമിക്കണം.'

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  'സ്വന്തം മാതാപിതാക്കളുടെ മുന്നിൽ പോലും പലരുടെയും പരിഹാസം കേൾക്കേണ്ടി വന്ന ഒരു കൗമാരക്കാരൻ്റെ എല്ലാ വിഷമവും റിയാസിൻ്റെ വാക്കുകളിൽ കാണാമായിരുന്നു... ആ മാതാപിതാക്കളെ ഓർത്തുള്ള സങ്കടവും....'

  'അഭിനയിക്കാതെ കള്ള വിഷമങ്ങൾ കാണിക്കാതെ ഗെയിമിനെ ഗെയിമായി മാത്രം കണ്ട് പുറത്ത് കാണിക്കാതെ ഉള്ളിൽ എല്ലാവരോടും സ്നേഹം മാത്രം കൊണ്ട് നടക്കുന്ന നീ വിൻ ചെയ്തിരിക്കും റിയാസെ.... കാരണം അതിന് ഏറ്റവും അർഹൻ നീ തന്നെയാണ്....' എന്നായിരുന്നു കുറിപ്പ്.

  കുറിപ്പ് വൈറലായതോടെ ചിലർ അനുകൂലിച്ചും മറ്റ് ചിലർ പ്രതികൂലിച്ചും കമന്റുകൾ പങ്കുവെച്ചു. റിയാസിന്റെ സംസാരവും ശരീരഭാഷയും വെച്ചാണ് പലരും സോഷ്യൽമീ‍ഡിയ വഴി റിയാസിനെതിരെ വ്യക്തിഹത്യ നടത്തുന്നത്.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Why Riyas Should Win The Game, A Write-up Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X