റോണ്‍സന്‍ ഔദാര്യം കൊണ്ട് നില്‍ക്കുന്നവനോ? വഴക്ക് ഉണ്ടാക്കുന്നവരെ മാത്രം ഇഷ്ടപ്പെടുന്നവരല്ല ബിഗ് ബോസ് പ്രേമികൾ

ബിഗ് ബോസിനുള്ളില്‍ പ്രകോപനപരമായി വഴക്ക് ഉണ്ടാക്കാത്ത ഏക വ്യക്തിയാണ് റോണ്‍സന്‍ വിന്‍സെന്റ്. 'കാണുന്ന ഈ തണ്ടും തടിയും മാത്രമേയുള്ളു. ആറരയടി പൊക്കം ഉണ്ടായിട്ടും ഒന്നിലും ഇടപെടുന്നില്ല' തുടങ്ങി റോണ്‍സനെതിരെ വലിയ വിമര്‍ശനമാണ് ലക്ഷ്മിപ്രിയ അടക്കമുള്ളവര്‍ ഉന്നയിച്ചത്. അവതാരകനായ മോഹന്‍ലാലും ഇക്കാര്യം ചോദിച്ചപ്പോള്‍ താന്‍ പ്രതികരിക്കില്ലെന്ന് തന്നെ റോണ്‍സന്‍ പറഞ്ഞു.

ഒരു മനുഷ്യന് എല്ലാ കാലത്തും ദേഷ്യം അടക്കി പിടിച്ച് നില്‍ക്കാന്‍ സാധിക്കുമോ എന്ന് ചോദിച്ചാല്‍ പറ്റുമെന്ന് തെളിയിക്കുകയാണ് താരമിപ്പോള്‍. റോണ്‍സനൊക്കെ പുറത്ത് പോവേണ്ട ആളാണെന്നും വിജയിക്കാന്‍ യാതൊരു യോഗ്യതയും ഇല്ലെന്നാണ് പലരുടെയും അഭിപ്രായം. അഖില്‍ പുറത്തായതോടെ ഇക്കാര്യം വീണ്ടും ചര്‍ച്ചയായി. എന്നാല്‍ ഫൈനല്‍ ഫൈവില്‍ വരാന്‍ റോണ്‍സന്‍ അര്‍ഹനാണെന്ന് ചൂണ്ടി കാണിക്കുകയാണ് ആരാധകര്‍.

ഏറ്റവും കൂടുതല്‍ എവിക്ഷന്‍ ലിസ്റ്റില്‍ വന്നിട്ടുള്ളയാളും റോണ്‍സന്‍ തന്നയാ

'അഖില്‍ പോയതിനോട് യോജിക്കുന്നില്ല. അഖിലിനെക്കാളും പുറത്ത് പോവാന്‍ യോഗ്യതയുള്ളവര്‍ അവിടെയുണ്ട്. എന്നാലും റോണ്‍സന്‍ ഔദാര്യം കൊണ്ടാണ് അവിടെ നില്‍ക്കുന്നത് എന്നു പറയുന്നവര്‍ക്കുള്ള മറുപടിയുമായിട്ടാണ് ഒരു ആരാധകന്‍ എത്തിയത്. കഴിഞ്ഞ ദിവസം അഖില്‍ പുറത്തായതിന് കാരണം റോബിന്റെ ആരാധകര്‍ വോട്ട് മറിച്ചിട്ടാണെന്ന് ആരോപണം ഉണ്ടായിരുന്നു.

'അവിടുത്തെ വലിയ തലകള്‍ എന്നു പറയുന്നവര്‍ ഉള്ളപ്പോളും റോണ്‍സന്‍ അവരുടെ കൂടെ എല്ലാ എവിക്ഷനിലും വന്നിട്ടുണ്ട്. അവിടെ ഏറ്റവും കൂടുതല്‍ എവിക്ഷന്‍ ലിസ്റ്റില്‍ വന്നിട്ടുള്ളയാളും റോണ്‍സന്‍ തന്നയാണ്'.

മണ്ടന്‍ ആശയമുള്ളവര്‍ തന്നെയാണ് റോണ്‍സന്‍ അവിടെ നില്‍ക്കുന്നത് ഔദാര്യ വോട്ട് കൊണ്ടെന്ന് പറഞ്ഞത്

വഴക്ക് ഉണ്ടാക്കുന്നവരെ മാത്രം ഇഷ്ടപ്പെടുന്നവര്‍ അല്ല ബിഗ് ബോസ് കാണുന്ന എല്ലവരും. കുറേ മണ്ടന്‍ ആശയങ്ങള്‍ ഉണ്ട് മലയാളികള്‍ക്ക്. ഒരാളുടെ ശരീരം/അപ്പിയറന്‍സ് കണ്ട് അയാള്‍ എങ്ങനത്തെ ആള്‍ ആയിരിക്കുമെന്ന് മുന്‍വിധി എഴുതി, വിലയിരുത്തലുണ്ട്. ആ മുന്‍വിധി വെക്കുന്ന ചില മണ്ടന്‍ ആശയമുള്ളവര്‍ തന്നെയാണ് റോണ്‍സന്‍ അവിടെ നില്‍ക്കുന്നത് ഔദാര്യ വോട്ട് കൊണ്ട് ആണെന്ന് മുന്‍വിധി എഴുതി വെക്കുന്നത്.

മത്സരാര്‍ഥികളുടെ വ്യക്തിത്വം പ്രേക്ഷകരിലേക്ക് പ്രചോദിപ്പിക്കുന്ന ഷോ കൂടെയാണ് ബിഗ് ബോസ്

മത്സരാര്‍ഥികളുടെ വ്യക്തിത്വം പ്രേക്ഷകരിലേക്ക് പ്രചോദിപ്പിക്കുന്ന ഷോ കൂടെയാണ് ബിഗ് ബോസ്. അതുകൊണ്ട് തന്നെ റോണ്‍സന്‍ നൂറ് ശതമാനം ടോപ് 5 അര്‍ഹിക്കുന്ന കണ്ടസ്റ്റന്റ് തന്നെയാണ്. തുടക്കം മുതല്‍ക്ക് നോക്കിയാല്‍ തന്നെ മനസിലാകും.


* നന്നായി രസിപ്പിക്കുന്നവന്‍
* നല്ല കുക്ക്
* കഠിനാധ്വാനി
* നല്ല സുഹൃത്ത്
* തമാശയും പോസിറ്റീവിറ്റിയും സമാധാനമുള്ള മനസും
* ടാസ്‌ക് അടിസ്ഥാനത്തില്‍ നല്ല പ്ലേയര്‍

Recommended Video

Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat
ഏറ്റവുമധികം ടാസ്‌ക് ജയിച്ചു സമ്മാനങ്ങള്‍ നേടിയ വ്യക്തിയും റോണ്‍സന്‍ ആണ്

തുടങ്ങി ഒത്തിരി ഗുണങ്ങള്‍ റോണ്‍സനുണ്ട്. ഏറ്റവുമധികം ടാസ്‌ക് ജയിച്ചു സമ്മാനങ്ങള്‍ നേടിയ വ്യക്തിയും റോണ്‍സന്‍ ആണ്. തുടക്കം മുതലേ ആളുകളുടെ വീക്ക്‌ലി പെര്‍ഫോമന്‍സ്/വിനോദിപ്പിക്കുന്ന ലെവലും നോക്കി വോട്ട് കൊടുക്കുന്നവര്‍ നിരവധി പേരുണ്ടാവും. അതില്‍ ഈ ലാസ്റ്റ് വോട്ടിങ് ദിവസം വരെയും റോണ്‍സന് അത്രയും വോട്ടുകള്‍ ലഭിക്കുക തന്നെ ചെയ്യും. റോണ്‍സന്‍ ഔദാര്യം കൊണ്ടാണ് അവിടെ നില്‍ക്കുന്നത് എന്നു പറയുന്നവരോട് ഇത്രേ പറയാനുള്ളു എന്നാണ് ആരാധകന്‍ സൂചിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X