ഈ വാരം ദില്‍ഷയുടെ സകല ഗെയിം പ്ലാനും പൊളിയും!! ഷോക്കായി മാറുമോ എവിക്ഷന്‍?
പത്താം ആഴ്ചയിലെ സംഘര്‍ഷഭരിതമായ സംഭവങ്ങള്‍ക്കു ശേഷം പുതിയ വാരത്തിലേക്ക് കടന്നിരിക്കുകയാണ് ബിഗ് ബോസ് സീസണ്‍ 4. കഴിഞ്ഞ വീക്ക്‌ലി ടാസ്‌ക് സൃഷ്ടിച്ച പ്രശ്‌നങ്ങളായിരുന്നു റോബിന്റെ എവിക്ഷനും ജാസ്മിന്റെ വോക്കൗട്ടിനും കാരണമായത്. ഈ സംഭവങ്ങള്‍ക്ക് ശേഷം ബിഗ് ബോസ് വീടാകെ നിരാശയിലായിരുന്നു. എങ്കിലും ഗെയിം സ്പിരിറ്റ് വിട്ടുകളയാതെ മത്സരാര്‍ത്ഥികള്‍ ശക്തമായി രംഗത്തുണ്ട്.
മത്സരം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഫൈനല്‍ ഫൈവിലേക്കെത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേയുള്ളൂ. മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4-ല്‍ ഇനി ഒന്‍പത് മത്സരാര്‍ത്ഥികളാണ് അവശേഷിക്കുന്നത്. റോണ്‍സണ്‍, അഖില്‍, സൂരജ്, ലക്ഷ്മിപ്രിയ, ധന്യ മേരി വര്‍ഗ്ഗീസ്, ബ്ലെസ്‌ലി, വിനയ് മാധവ്, റിയാസ് സലീം, ദില്‍ഷ എന്നിവരാണ് ഇനി മത്സരരംഗത്തുള്ളത്.

അതേസമയം മത്സരം 11-ാം ആഴ്ചയിലേക്ക് എത്തിനില്‍ക്കുമ്പോള്‍ ഈ വാരത്തെ നോമിനേഷന്‍ ലിസ്റ്റും പുറത്തുവന്നിരിക്കുകയാണ്. സൂരജ്, റിയാസ് സലീം, റോണ്‍സണ്‍, വിനയ് മാധവ്, ലക്ഷ്മിപ്രിയ, അഖില്‍, ബ്ലെസ്‌ലി എന്നിവരാണ് ഈ ആഴ്ച നോമിനേഷന്‍ ലിസ്റ്റില്‍ ഉള്ളവര്‍. ഈ ആഴ്ചയിലെ ക്യാപ്റ്റന്‍ ആയതുകൊണ്ടു മാത്രമാണ് ധന്യ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിയ്ക്കാതിരുന്നത്.

ദില്‍ഷ മാത്രമാണ് ഇവിടെ രക്ഷപ്പെട്ടു നില്‍ക്കുന്നത്. റോബിന്‍ പോയതോടെ അഗ്രസ്സീവായ ദില്‍ഷയുടെ പുതിയ ഗെയിം പ്ലാനുകളെ ഏറെ കൗതുകത്തോടെയാണ് പല ബിഗ് ബോസ് നിരീക്ഷകരും വീക്ഷിക്കുന്നത്. ബ്ലെസ്‌ലിയുമായി കൂടുതല്‍ സമയം സ്‌ക്രീന്‍ സ്‌പേസ് പങ്കിടാനും ദില്‍ഷ ശ്രദ്ധിക്കുന്നുണ്ട്. തന്റെ സുഹൃത്ത് പുറത്തുപോകാന്‍ കാരണക്കാരനായ റിയാസ് സലീമിനെ കിട്ടുമ്പോഴെല്ലാം പകരം ചോദിക്കാനും ദില്‍ഷ മറക്കുന്നില്ല. റിയാസ് എങ്ങനെയെങ്കിലും ഈ വാരം തന്നെ പുറത്തുപോകണമെന്നാണ് ദില്‍ഷയുടെ സ്ട്രാറ്റജി. അതിനായി ബ്ലെസ്‌ലിയെ കൂട്ടുപിടിച്ച് പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്.
എന്നാല്‍ ദില്‍ഷയുടെ ഗെയിം പ്ലാനുകളും സ്ട്രാറ്റജിയും ഈ ആഴ്ച വര്‍ക്കൗട്ട് ആകില്ലെന്നാണ് ചില നിരീക്ഷകര്‍ പറയുന്നത്. അതിലൊരു നിരീക്ഷണവും ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്. പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ലാതിരുന്ന സൂരജായിരിക്കും ഈ വാരം പുറത്തുപോവുക എന്നാണ് ഇതില്‍ പറയുന്നത്. അതിനുള്ള കാരണവും ഇങ്ങനെയാണെന്ന് പ്രസ്താവിക്കുന്നു.

'പ്രത്യേകിച്ച് യാതൊരുവിധ വെറുപ്പോ വിദ്വേഷമോ ഇല്ല. എങ്കിലും സൂരജിന് പറ്റിയ ഒരു പ്ലാറ്റ്‌ഫോം അല്ല അത്. അങ്ങനെ വീണ്ടും സൂരജ് നോമിനേഷനില്‍ എത്തിയിരിക്കുകയാണ്. കാര്യം വിനയ് മാധവ്, റോണ്‍സണ്‍ എന്നിവരൊക്കെ നോമിനേഷനില്‍ ഉണ്ടെങ്കിലും ഇപ്രാവശ്യം പുറത്തു പോകാന്‍ ഏറ്റവും യോഗ്യന്‍ സൂരജ് തന്നെ ആണ്.
റോബിന്റെ ഫാന്‍സ് റിയാസ് പോണം എന്ന് പറഞ്ഞു വന്നിട്ട് കാര്യം ഇല്ല. ഈ പറഞ്ഞ മൂന്ന് പേരെക്കാളും നന്നായി തന്നെ ആണ് റിയാസ് കളിക്കുന്നത്. മാത്രവുമല്ല ഈ ആഴ്ച റിയാസ് പോകാതെ സൂരജ് പോകുമ്പോള്‍ അഖില്‍, ദില്‍ഷ ഇവര്‍ക്ക് കിട്ടാന്‍ പോകുന്ന ഏറ്റവും വലിയ ഷോക്കും അതായിരിക്കും. ദില്‍ഷ കണക്കു കൂട്ടി വച്ചിരിക്കുന്ന ഗെയിം പ്ലാന്‍ പൊളിയും. പിന്നീടുള്ള ദില്‍ഷയുടെയും മറ്റു ആളുകളുടെയും ഗെയിം കാണാന്‍ ആയിരിക്കും രസം.'


Click it and Unblock the Notifications











